പഴയ ഓർമ്മകളുടെ വിനീത ദാസൻ
പലപ്പോഴും പലതും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവർ നമ്മൾ
എന്ത് നേടി നമ്മൾ ?
നാം എന്ത് നേടുന്നു ?
ഒരു കാലം ഉണ്ടായിരുന്നു, എനിക്കും
മോഹങ്ങളുടെ തേരിൽ
സഞ്ചരിച്ച കാലം
അവളുടെ ചുണ്ടിലെ പുഞ്ചിരിയ്കു വേണ്ടി
കാത്തു നിന്ന കാലം
അവൾ പോയി
ഇനി കത്തയയ്കരുതെന്നറിയിക്കാൻ
വിവാഹ ക്ഷണ പത്രിക അയച്ചു തന്നു
ഹൃദയം നുറുങ്ങുന്ന വേദനയുമായി
നമ്മൾക്ക് ഒളിച്ചോടാം , എന്ന് പറയാനായി
അവളെ കാണാൻ പോയി
അവളും എന്നെ പോലെ ദുഖിതയായിരിക്കും
എന്നായിരുന്നു വിചാരം
അവൾ സന്തോഷവതിയായിരുന്നു
ക്ഷേമാന്വേഷനത്തിനു ശേഷം
ഒന്നുപദേശിക്കാൻ കൂടി
അവൾ മടിച്ചില്ല
അതുകൊണ്ട്
ഒളിച്ചോട്ടം മറന്നു
അവളെ മറന്നില്ലെങ്കിലും
അവൾ മറന്നു
ഒരു പ്രേമം കൂടി തകർന്നു
ഒക്കെ ഇനി എന്തിനാ പറയുന്നതെന്നല്ലേ
ചുമ്മാ, വെറുതെ
ഇനി പറഞ്ഞിട്ടെന്തിനാ
ഓ
വയ്യാ
വയ്യാടാ
ഹൃദയം നുറുങ്ങുന്നു
പിന്നെ ഒരു പെണ്ണിനേയും പ്രേമിച്ചില്ല
പകരം ഒരു ചെറുക്കനെ പ്രേമിച്ചു
ഞാനവനോട് പറഞ്ഞു
എനിക്ക് നിന്നെ ഇഷ്ടമാണ്
എനിക്ക് നിന്നോട് പ്രേമമാണ്
അവൻ ചിരിച്ചു
എന്നോടൊപ്പമായിരിക്കുകയും
എന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങുകയും ചെയ്തപ്പോൾ
ഞാൻ കരുതി
അവനെന്നോടും പ്രേമമായിരിക്കുമെന്നു
ഒരുപക്ഷെ അവനെന്നോട് പ്രേമമായിരുന്നിരിക്കാം
ഒരു നാൾ
ഗൾഫിലേക്ക് പോകേണ്ടി വന്നില്ലായിരുന്നെങ്കിൽ
ഇന്നും ഔ പക്ഷെ അവനെന്നോടൊപ്പം കണ്ടേനെ
പലപ്പോഴും പലതും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവർ നമ്മൾ
എന്ത് നേടി നമ്മൾ ?
നാം എന്ത് നേടുന്നു ?
ഒരു കാലം ഉണ്ടായിരുന്നു, എനിക്കും
മോഹങ്ങളുടെ തേരിൽ
സഞ്ചരിച്ച കാലം
അവളുടെ ചുണ്ടിലെ പുഞ്ചിരിയ്കു വേണ്ടി
കാത്തു നിന്ന കാലം
അവൾ പോയി
ഇനി കത്തയയ്കരുതെന്നറിയിക്കാൻ
വിവാഹ ക്ഷണ പത്രിക അയച്ചു തന്നു
ഹൃദയം നുറുങ്ങുന്ന വേദനയുമായി
നമ്മൾക്ക് ഒളിച്ചോടാം , എന്ന് പറയാനായി
അവളെ കാണാൻ പോയി
അവളും എന്നെ പോലെ ദുഖിതയായിരിക്കും
എന്നായിരുന്നു വിചാരം
അവൾ സന്തോഷവതിയായിരുന്നു
ക്ഷേമാന്വേഷനത്തിനു ശേഷം
ഒന്നുപദേശിക്കാൻ കൂടി
അവൾ മടിച്ചില്ല
അതുകൊണ്ട്
ഒളിച്ചോട്ടം മറന്നു
അവളെ മറന്നില്ലെങ്കിലും
അവൾ മറന്നു
ഒരു പ്രേമം കൂടി തകർന്നു
ഒക്കെ ഇനി എന്തിനാ പറയുന്നതെന്നല്ലേ
ചുമ്മാ, വെറുതെ
ഇനി പറഞ്ഞിട്ടെന്തിനാ
ഓ
വയ്യാ
വയ്യാടാ
ഹൃദയം നുറുങ്ങുന്നു
പിന്നെ ഒരു പെണ്ണിനേയും പ്രേമിച്ചില്ല
പകരം ഒരു ചെറുക്കനെ പ്രേമിച്ചു
ഞാനവനോട് പറഞ്ഞു
എനിക്ക് നിന്നെ ഇഷ്ടമാണ്
എനിക്ക് നിന്നോട് പ്രേമമാണ്
അവൻ ചിരിച്ചു
എന്നോടൊപ്പമായിരിക്കുകയും
എന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങുകയും ചെയ്തപ്പോൾ
ഞാൻ കരുതി
അവനെന്നോടും പ്രേമമായിരിക്കുമെന്നു
ഒരുപക്ഷെ അവനെന്നോട് പ്രേമമായിരുന്നിരിക്കാം
ഒരു നാൾ
ഗൾഫിലേക്ക് പോകേണ്ടി വന്നില്ലായിരുന്നെങ്കിൽ
ഇന്നും ഔ പക്ഷെ അവനെന്നോടൊപ്പം കണ്ടേനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ