2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

ബാബാ വിഭൂതി

പരമം പവിത്രം ബാബാ വിഭൂതി
പരമം വിചിത്രം ലീലാ വിഭൂതി
പരമാർത്ഥ വിസ്വാത് മോക്ഷ പ്രദാനം ബാബാ വിഭൂതി
ഇദം ആശ്രയാമി


ഭഗവാൻ പുഞ്ചിരി  പൊഴിച്ചു
ദീപങ്ങളുടെ പ്രഭയിൽ ലച്ചുവിന് സൌന്ദര്യം ഉണ്ടായിരുന്നു
ലച്ചു പ്രാർഥിച്ചു : ഇരുന്നൂറു രൂപ വേണം , ഭഗവാൻ തരണം
ലച്ചു പ്രാർഥിച്ചു : ഇരുന്നൂറു രൂപ വേണം , ഭഗവാൻ തരണം 



ഭാഗവാനെന്താ, ബ്ലേഡ് ബിസിനെസ്സ് ഉണ്ടോ?
കാശു കടം വേണേൽ ബ്ലേഡ് മാമച്ചനോട് ചോദിക്കണം 
ബ്ലേഡ് മാമച്ചൻ ഖദർ , കോണ്‍ഗ്രസ് , പണം കടം കൊടുക്കാനായി കർത്താവ് ജനിപ്പിചവൻ 
അബുവിന് കടം കൊടുത്തത് രണ്ടായിരം  രൂപ ; തിരികെ വാങ്ങിയത് മുപ്പത്തെന്നായിരം രൂപ
കൊടുക്കാനും വാങ്ങാനും അറിയാം 


അല്ലേൽ പിന്നെ , നിങ്ങൾ  ബ്ലേഡ് പൊന്നപ്പനെ കാണണം 
പൊന്നപ്പനും ഖദർ , സി പി എം , കടം വാങ്ങാൻ വരുന്നവന്റെ രാഷ്ട്രീയം പ്രശ്നം അല്ല 
കടം പിരിക്കാൻ വരുന്നത് പാർട്ടി ഗുണ്ടകൾ ആയിരിക്കും , അത്രേയുള്ളൂ 



അല്ലേൽ  പിന്നെ ഗൾഫുകാരൻ വിദ്യാധരനെ പോയി കാണാം 
അല്ല, ഇവരൊന്നും ലച്ചുവിന് കടം കൊടുക്കില്ല, അതാണ്‌ പ്രശ്നം 
അതിപ്പോൾ സായി ഭഗവാൻ നേരിട്ട് വന്നു പറഞ്ഞാലും നടക്കില്ല




പരമം പവിത്രം ബാബാ വിഭൂതി
പരമം വിചിത്രം ലീലാ വിഭൂതി
പരമാർത്ഥ വിസ്വാത് മോക്ഷ പ്രദാനം ബാബാ വിഭൂതി
ഇദം ആശ്രയാമി



ലച്ചു പ്രാർഥിച്ചു : ഇരുന്നൂറു രൂപ വേണം , ഭഗവാൻ തരണം
ലച്ചു പ്രാർഥിച്ചു : ഇരുന്നൂറു രൂപ വേണം , ഭഗവാൻ തരണം 

----------------------------------------------------------------------

പരമം പവിത്രം ബാബാ വിഭൂതി
പരമം വിചിത്രം ലീലാ വിഭൂതി
പരമാർത്ഥ വിസ്വാത് മോക്ഷ പ്രദാനം ബാബാ വിഭൂതി
ഇദം ആശ്രയാമി


ഭഗവാൻ പുഞ്ചിരി  പൊഴിച്ചു
ദീപങ്ങളുടെ പ്രഭയിൽ ലച്ചുവിന് സൌന്ദര്യം ഉണ്ടായിരുന്നു
വിനയന്റെ കണ്ണുകൾ ലച്ചുവിലായിരുന്നു 


വിനയൻ പ്രാർഥിച്ചു : എനിക്ക് ലച്ചുവിനെ വേണം , ഭഗവാൻ തരണം  
വിനയൻ പ്രാർഥിച്ചു : എനിക്ക് ലച്ചുവിനെ വേണം , ഭഗവാൻ തരണം 
ഭഗവാനെന്താ കൂട്ടികൊടുപ്പുകാരനാണോ ?
കല്യാണ ദല്ലാൾ പോലും മാന്യനാണ് 
ശ്ശെ , നിങ്ങൾക്കറിയോ , ലച്ചു പെണ്ണല്ല; ആണാണ് !



ഒരുത്തനു ഇരുന്നൂറു രൂപാ വേണം ; മറ്റൊരുത്തന് ലചൂനെ വേണം 
ലചൂനു ഇരുന്നൂറു രൂപാ വേണം ; വിനയന് ലചൂനെ വേണം 
ഇതൊക്കെയാണ് പ്രാർത്ഥന 
എല്ലാം ഭൗതികം;ആത്മീയം ഒട്ടുമില്ല 



----------------------------------------------------------


ലച്ചൂനെ കാണാൻ മാത്രമാണ് വിനയൻ പ്രാർത്ഥനയ്ക്ക് വരുന്നത് 
കണ്ടിട്ടെന്താ കാര്യം? ചുമ്മാ കണ്ണ് തുറിച്ചു നൊക്കീട്ടങ്ങു പോകാം 
മനുഷ്യരോട് പറയാൻ കൊള്ളാവുന്ന കാര്യമാണോ?
ലച്ചു പെണ്ണായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ 
ലച്ചു ആണായിപ്പോയല്ലോ , എന്ത് ചെയ്യും ?



ലച്ചൂനോടുള്ള ആഗ്രഹം നെഞ്ചിൻ കൂട്ടിൽ വളര്ന്നു വന്നു 
അത് നെഞ്ചിൻ കൂട് പൊട്ടിക്കുമെന്നു വിനയന് തോന്നി 
അന്ന് പ്രാർഥനയ്ക് വിനയാൻ വന്നത് ഒരു ലാർജ് അടിച്ചിട്ടാണ് 
പ്രാർത്ഥന കഴിഞ്ഞിറങ്ങിയപ്പോൾ ഒരു ധൈര്യം ,
ചെന്ന് ലച്ചുവിന്റെ തോളത്തു കൈ വെച്ചു 



ലച്ചുവിന്റെ മനസ്സിൽ അപ്പോഴും പ്രാര്ത്ഥന മുഴങ്ങി 
"ഇരുന്നൂറു രൂപാ വേണം; ഭഗവാൻ തരണം "
ലച്ചു ചോദിച്ചു: എന്താ ചേട്ടാ 
അവർ കുശലം പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി 



ലാമ്പ് പോസ്റ്റിലെ വൈദ്യുത വെളിച്ചത്തിൽ 
വിനയാൻ ആർത്തിയോടെ 
ലച്ചുവിനെ നോക്കി കണ്ടു 
ലച്ചു പുതിയ സുഹൃത്തിനോട് ആദ്യമായി ഇരുന്നൂറു രൂപ കടം ചോദിച്ചു 
വിനയൻ ഒന്നും പറയാതെ ഇരുന്നൂറു രൂപ എടുത്തു കൊടുത്തു 


ലച്ചുവിന് സന്തോഷമായി 
അവൻ നിർത്തില്ലാതെ ചിലച്ചു കൊണ്ടിരുന്നു 
അവർ നടന്നു നടന്ന് ഇരുട്ടുള്ള ഭാഗത്തെത്തി 
വിനയൻ ലച്ചുവിനെ തോളിൽ പിടിച്ചു നിർത്തി 
"ഇവിടെല്ലാം ഇരുട്ടാ , ചേട്ടാ. നമ്മൾക്ക് വെളിച്ചമുള്ളിടത് ഇരിക്കാം " 
എന്ന് പറഞ്ഞ ലച്ചു പെട്ടെന്ന് നിശ്ശ ബ്ദനായി
അവനെ ബലമായി ചേര്ത്ത് പിടിച്ചു കൊണ്ട് 
വിനയൻ എന്തോ തേടുകയായിരുന്നു


-------------------------------------------------------



പരമം പവിത്രം ബാബാ വിഭൂതി
പരമം വിചിത്രം ലീലാ വിഭൂതി
പരമാർത്ഥ വിസ്വാത് മോക്ഷ പ്രദാനം ബാബാ വിഭൂതി
ഇദം ആശ്രയാമി


ഭഗവാൻ പുഞ്ചിരി  പൊഴിച്ചു 
എന്തെല്ലാം ആഗ്രഹങ്ങൾക്കാണ് സാക്ഷ്യം വഹിക്കേണ്ടത് !




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ