2017, ഫെബ്രുവരി 22, ബുധനാഴ്‌ച

ആദ്യത്തെ പ്രണയം

അവനു പ്രണയത്തിന്റെ സുഗന്ധം ഉണ്ടായിരുന്നു
അത് കൊണ്ടാണ് ഞാൻ അവനെ പ്രണയിച്ചത്
ഞാൻ അവനോടൊപ്പം കഴിയുന്നത്ര സമയം ചിലവിട്ടു
ഞാൻ അവനെ കഴിയുന്നത്ര ചിരിപ്പിച്ചു
ഞാൻ അവനോട്‌  സ്വവർഗ പ്രേമ കഥകൾ പറഞ്ഞു
ഒടുവിൽ ഞാൻ അവനോടു പ്രണയാഭ്യർത്ഥന നടത്തി
എല്ലാ ഫലിതങ്ങളുമെന്ന പോലെ
എന്റെ പ്രണയാഭ്യർത്ഥനയും അവൻ സ്വീകരിച്ചു

ഒരു പക്ഷെ ഇതെന്റെ ആദ്യത്തെ പ്രണയം ആണെന്ന് പറയണം
ഇതിനു മുൻപ്
ഞാൻ അറിഞ്ഞതും
ഞാൻ അനുഭവിച്ചതും
പ്രണയമായിരുന്നില്ല
ഇതെന്റെ ആദ്യത്തെ പ്രണയമാണെന്ന്
വിശ്വസിക്കുന്നില്ല , എന്നവൻ പറഞ്ഞു 

ഒരു ഇരുളിന്റെ മറയിൽ
അവൻ എന്നെ കൂട്ടിക്കൊണ്ടു പോയി
പ്രണയം യാഥാർത്ഥ്യം ആക്കാൻ
അവനായിരുന്നു തിടുക്കം

അവന്റെ ശരീരത്തിൽ  നിന്നും
സുഗന്ധം പ്രസരിച്ചു
എന്റെ നാസിക അവനിലൂടെ സഞ്ചരിച്ചു
എന്റെ ചുണ്ടുകൾ  അവനെ തേടി
അവന്റെ രുചി എന്നെ മോഹിപ്പിച്ചു
അവന്റെ നഗ്ന ശരീരം എന്റെ നഗ്നതയിൽ അമർന്നു

ഞാൻ അവനു മീതെ തളർന്നു കിടന്നപ്പോൾ
അവൻ ചോദിച്ചു
എന്നെ ഇഷ്ടം ആണോ
നിന്നെ ഇഷ്ടം അല്ലെങ്കിൽ
നിന്നോടൊപ്പം ഞാൻ ഇവിടെ കിടക്കുമോ

അവന്റെ വെളുത്ത
മൃദുലമായ
ശരീരം
എന്നെ
മോഹിപ്പിച്ചു കൊണ്ടേയിരുന്നു
ഒരു രാത്രിയിൽ
അവന്റെ മൃദുലമായ
മുലകളിൽ ചുണ്ടുകളമർത്തുമ്പോൾ
അവൻ പറഞ്ഞു
അതങ്ങ് വലുതായി
നീ ഒരു പക്ഷെ
ഒരു പെണ്ണായി മാറിയേക്കാം
ഞാൻ പറഞ്ഞു
എങ്കിൽ എന്നെ സ്വീകരിക്കുമോ
അവൻ ചോദിച്ചു
നീ ഇപ്പോൾ എന്റേതല്ലേ
അങ്ങനെയല്ല
അവൻ പറഞ്ഞു
എന്നെ ജീവിത പങ്കാളിയായി  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ