2017, ഫെബ്രുവരി 15, ബുധനാഴ്‌ച

ഫേസ് ബൂക്കികളുടെ ശ്രദ്ധയ്ക്ക്

ഫേസ് ബൂക്കികളുടെ ശ്രദ്ധയ്ക്ക്


പല ഫേസ് ബൂക്കികളും മാനസികമായി തകരാറുണ്ട്
ഫേസ് ബൂക്കികൾ സ്വയം  സമർത്ഥൻമാരും സമർത്ഥകളും ആണെന്ന് വിശ്വസിക്കുന്നു
അപകടം ഈ ആത്മ വിശ്വാസത്തിലാണ്



ഫേസ് ബൂക്കികൾ ഇടുന്ന ഫോട്ടോകൾ
അവരുടെതാകണം എന്നില്ല
അവർ തരുന്ന ഫോട്ടോകൾ
അവരുടെതാകണം എന്നില്ല
അവർ അവരെ കുറിച്ച് നല്കുന്ന വിവരങ്ങൾ
സത്യമാകണം എന്നില്ല



തിരുവനന്തപുരത്ത് നടന്ന തട്ടിപ്പ് നിങ്ങൾക്കോർമ്മ ഉണ്ടാകും
കുപ്പിയും പാട്ടയും പെറുക്കാൻ നടന്നവനാണ്‌
ഡോക്ടർ എന്ന് പരിചയപ്പെടുത്തി
ഏതോ ഡോക്ടറുടെ ഓപറേഷൻ തിയേറ്ററിലെ ഫോട്ടോകൾ
സ്വന്തം പേജിലിട്ടു മൊബയിൽ നമ്പരും നല്കി
പെണ്‍ പിള്ളേരെ കറക്കി കാശും ലാപ് ടോപ്പും അടിച്ചെടുത്തത്



ഫേസ് ബൂക്കികൾ പറയുന്നത് വിശ്വസിച്ചു വീട് വിട്ടിറങ്ങി
പെരുവഴിയിലായ പെണ്‍ പിള്ളേരുടെ കഥയോടൊപ്പം
കുടുംബിനിമാരുടെ കഥകളും കൂടി വായിച്ചു രസിക്കേണ്ടതാണ്



ഫേസ് ബുക്ക്‌ പ്രേമത്തിൽ വിശ്വസിച്ച എന്റെ ഒരു സുഹൃത്ത്
ഒടുവില ഒരു സത്യം കണ്ടെത്തി
തന്നോട് പറയുന്ന അതെ വാക്കുകളും വാഗ്ദാനങ്ങളുമാണ്
അവൻ എല്ലാവരോടും , ഒരു ഉളുപ്പുമില്ലാതെ പറയുന്നതെന്ന്



ഒരു മഹാരാഷ്ട്രക്കാരന്റെ അനുഭവം കൂടി പറയാം
അത് ഫേസ് ബൂക്കിലല്ല സംഭവിച്ചത് ;പ്ലാനറ്റിലാണ്
അവൻ അത് വിസ്തരിച്ചു പ്ലാനറ്റിൽ എഴുതിയിരുന്നു
(അത് തന്നെ ഫേസ് ബൂക്കികൾക്കും സംഭവിക്കാം )



പൂനയിൽ രാത്രിയില എത്തിയ അവൻ സ്റ്റാർ ഹോട്ടലിൽ മുറിയെടുത്ത്
ലാപ് ടോപ്പിൽ  ഫ്രണ്ട്സിനെ തിരഞ്ഞു
ഒരുത്തനെ കിട്ടി
അവനു വിവരങ്ങൾ കൈമാറി
അവൻ ഹോട്ടൽ മുറിയിലേക്ക് ഓടി വന്നു
വന്നവൻ വെറുമൊരു ഗുണ്ടയാണെന്ന്
നമ്മുടെ നമ്പീശനു മനസ്സിലായതുമില്ല
രണ്ടു പേരും കൂടി അന്നൊരു കിടക്കയിലുറങ്ങി
കാലത്ത് നമ്പീശൻ  കക്കൂസിൽ നിന്നും വരുമ്പോൾ
വന്നവൻ നമ്പീശന്റെ സ്യൂട്ട് കേസ് പരിശോധിക്കയാണ്
പണവും , ഏ റ്റി എം കാർഡും , ഡയറിയും
ഫോണ്‍ നമ്പർ എഴുതിയ ബുക്കും
അവൻ കൈക്കലാക്കി
തടയാൻ ശ്രമിച്ച നമ്പീസനു  അവൻ അടിയും ചവിട്ടും കൊടുത്തു
അവൻ സ്ഥലം വിട്ടു



പ്രശ്നങ്ങൾ അവിടെയും തീർന്നില്ല


ബന്ധുക്കളിൽ നിന്നും പണം വരുത്തി
ജോലി സ്ഥലത്ത് ചെന്നപ്പോൾ
കൂടുതൽ പണം ആവസ്യപ്പെട്ട്
അവന്റെ വിളി
പണം നല്കില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണി
പണം നൽകാതിരുന്നതിനാൽ പൂനയിലെ രാത്രി കഥ ഓഫീസ് മേധാവിയെ ധരിപ്പിച്ചു
അതോടെ സ്വകാര്യ കമ്പനിയിൽ നിന്നും പടിയിറക്കം
ഫോണ ബുക് വെച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും
പൂനാ രാത്രിയുടെ വർണ്ണന



ഓർമ്മിക്കുക
അപരിചിതരുമായി ശാരീരിക ബന്ധം വേണ്ട
അപരിചിതരുമായി ഒരു ബന്ധവും വേണ്ട
ഫേസ് ബൂക്കികളെ വിശ്വസിക്കരുത്


ഹൃദയം ഹൃദയത്തോട് ചേര്ത്ത് വെച്ച് കഴിയുമ്പോൾ
അവൻ അതും കൊണ്ട് പൊയ്ക്കളയും
നമ്മൾ എത്ര കാലം കരയേണ്ടി വരുമെന്ന് പറയാനാവില്ല 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ