2017, ഫെബ്രുവരി 25, ശനിയാഴ്‌ച

സുന്ദരനായ ഒരു ചെക്കന്റെ ഫോട്ടോ

വീണ്ടും ഒരിക്കൽ കൂടി കബളിപ്പിക്കപെട്ടു
നിങ്ങൾ പറയും , "നന്നായി "
എനിക്കറിയാം , ഞാൻ ഒരിക്കൽ കൂടി ഫൂളായി
ഞാൻ മണ്ടൻ ആണ് ;വെറും മണ്ടൻ



ഓണ്‍ലൈനിൽ എന്നെ ആദ്യം കബളിപ്പിച്ചത്
ചെന്നാനിക്കാട് അരുണ്‍
അവൻ പറഞ്ഞതിൽ ഒരു കാര്യം സത്യമായിരുന്നു
ചെന്നാനിക്കാട് ആയിരുന്നു അവന്റെ വീട്
മറ്റുകാര്യങ്ങളും സത്യം ആയിരുന്നു
ഒരൊറ്റ കാര്യമേ സത്യമല്ലാതുണ്ടായിരുന്നുള്ളൂ
അവൻ എന്നെ പ്രേമിക്കുന്നു എന്നത്
എന്നോട് മാത്രമല്ല
അവനു മെസ്സേജ് അയച്ചവരോടെല്ലാം
അവൻ ഒരു ഉളുപ്പുമില്ലാതെ പറഞ്ഞു
" എനിക്ക് ചേട്ടനോട് പ്രേമം ആണ് "
" എനിക്ക് ചേട്ടന്റെ ഭാര്യയായി ജീവിക്കണം "
അവനു ആരോടും പ്രേമം ഉണ്ടായിരുന്നില്ല
ആലപ്പുഴക്കാരൻ ഒരാൾ
പതിനായിരം രൂപ ഓഫർ ചെയ്തു
അവൻ ആലപ്പുഴ ചെന്നു
അവർ സെക്സിൽ ഏർപ്പെട്ടു
ആലപ്പുഴക്കാരൻ പണം നല്കാതെ പറ്റിച്ചു



ഏതായാലും അവന്റെ രീതികൾ ഞാൻ മനസ്സിലാക്കിയപ്പോൾ
അവൻ കുപിതനായി
ഒരിക്കലും അവൻ എന്നെ കാണില്ലെന്ന് ശപഥം ചെയ്തു
ആലപ്പുഴക്കാരൻ ചെയ്തതുപോലെ വേണമെങ്കിൽ
അവനെ കള്ളം പറഞ്ഞു വരുത്താമായിരുന്നു
ഞാനത് ചെയ്തില്ല
ഒരാണ്‍ വേശ്യയോടു എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല



അവൻ ആലപ്പുഴക്കാരന്റെ കൂടെ പോയ കഥ
അവന്റെ റിമാർക്സ് കണ്ടാണ്‌
ഞാൻ മനസിലാക്കിയത്
പറ്റിയ പറ്റ്
ചിലർ
ക്ഷോഭത്തോടെ കുറിച്ചിടും



ഇന്നലെ എനിക്കൊരു പറ്റു  പറ്റി
ഒരാൾ ഒരു ഫേക്  ഐ ഡി യിൽ നിന്നും സൌഹൃദം ചോദിച്ചു
ഞാൻ ആരുടേയും സൗഹ്രദാഭ്യർഥന
നിരസിക്കില്ല
അയാളുടെ സൌഹൃദവും സ്വീകരിച്ചു



അയാൾ  പ്രായം പറഞ്ഞു
ഇരുപത്തൊന്നു വയസ്
അയാൾ പഠനം കഴിഞ്ഞു
അപ്പനോടൊപ്പം ദുബായിൽ പോകാനാണ്
അയാൾ  ഒരു ഫോട്ടോയും തന്നു
സുന്ദരനായ ഒരു ചെക്കന്റെ ഫോട്ടോ
ഞാൻ അയാളെ കണ്ണടച്ച് വിശ്വസിച്ചു


ഇന്ന് യാദൃശ്ചികമായി അയാളുടെ ഫോട്ടോകൾ
കാണാൻ ഇടയായി
ഇന്നലെയും അത് അവിടെ ഉണ്ടായിരുന്നു
അയാളുമായി സംസാരിക്കുന്നതിനു മുൻപ്
അതൊന്നു നോക്കിയിരുന്നെങ്കിൽ
അയാള് എന്നെ പറ്റിക്കുന്നത് ഒഴിവാക്കാമായിരുന്നു



പലപ്പോഴും നമ്മളുടെ അശ്രദ്ധയാണ്‌
നമ്മളെ  മറ്റുള്ളവർ മണ്ടന്മാരാക്കാനുള്ള കാരണം



ആരുടേത് എന്നറിയാത്ത ഒരു ഫോട്ടോയിൽ നോക്കി
ഞാനിരിക്കുന്നു 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ