2017, ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രാർഥനാലയം

പ്രാർഥനാലയം
ഇത് പ്രാർഥനാലയം
ഇവിടെ നിന്നാണ് ഞാൻ എന്റെ
ആദ്യത്തെ പെണ്ണിനെ കണ്ടെത്തിയത്
അവൾ കാണാൻ നല്ലതായിരുന്നു
അത് കൊണ്ട് തന്നെ
എവിടെയോ പ്രാർഥിക്കാൻ പോയ വഴി അവൾക്കൊരു ഭർത്താവിനെ കിട്ടി


പ്രാർഥനാലയം
ഇത് പ്രാർഥനാലയം
ഇവിടെ നിന്നാണ് ഞാൻ എന്റെ
ആദ്യത്തെ ചെക്കനെ കണ്ടെത്തിയത്
അവൻ കാണാൻ നല്ലതായിരുന്നു
എന്നാലും ചെക്കനായതു കൊണ്ട് അവനെയാരും കൊത്തിക്കൊണ്ടു പോയില്ല 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ