ഞാൻ ധൻബാദിൽ ആയിരിക്കുമ്പോൾ ആണ് അവൻ വന്നത്
അവൻ , സരണ്‍ ആർ നായർ
ഒരു സുന്ദരിയായ കൊച്ചു പെണ്‍കുട്ടിയുടെ മുഖവും ശരീരവും ഉള്ള അവൻ
അവൻ വന്നത് ശാരദ ആർ നായരുടെ , അവന്റെ സഹോദരിയുടെ സർട്ടിഫിക്കറ്റുമായി
അതേതായാലും നന്നായി
പത്തു പാസാകാത്ത അവൻ
പത്തു പാസ്സായ അവന്റെ സഹോദരിയുടെ സർട്ടിഫിക്കറ്റുമായി വന്നു
ശാരദ ആർ നായരുടെ സർട്ടിഫിക്കറ്റുമായി
അവൻ എങ്ങനെയാണ് ജോലി തേടുക?
അവൻ എളുപ്പമുള്ള വഴി സ്വീകരിച്ചു
അവൻ പെണ്ണായി ജീവിക്കുക
അതിൽ ഞാനും അവനെ പിന്തുണച്ചു
അവൻ വന്ന് മൂന്നു മാസം കഴിഞ്ഞ്
അവൻ ഒരു ചെറിയ ജോലിക്ക് ചേർന്നു
ഒരു വർഷം കഴിഞ്ഞാണ് അവനു നല്ലൊരു ജോലി തരപ്പെട്ടത്
നാടകങ്ങളിൽ പെണ് വേഷം അവതരിപ്പിച്ച അവനു
പെണ്ണായി വേഷം ധരിച്ചു ജോലിക്ക് പോകുന്നതിലും ജീവിക്കുന്നതിലും
ഒരു ഹരം തോന്നിയിരുന്നു
വീട്ടില് നിന്നും അവൻ ഓടി പോരാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു
വീട്ടിലെ ദാരിദ്ര്യം
അച്ഛന്റെ മദ്യപാനവും ചീത്ത വിളിയും
ശാരദയുടെ മുഖത്ത് നിഴലിച്ച നൈരാശ്യം
ഞാൻ നാട്ടിലായിരുന്നപ്പോൾ
ഞാൻ നല്കിയ സ്നേഹം
ഞാൻ ധൻ ബാദിൽ നിന്നും അവനെ വരാൻ ക്ഷണിച്ചു കൊണ്ടെഴുതിയ കത്തുകൾ
ടികറ്റെടുക്കാൻ അയച്ചു കൊടുത്ത പണം
-------------------------------------------
അവനു പെണ് വേഷം ധരിക്കുന്നത് ഒരു ഹരമായിരുന്നു
അവനു പെണ് വേഷം ധരിച്ചു മറ്റുള്ളവരുടെ മുന്നില് പ്രത്യക്ഷ പെടുന്നതും
അവരുടെ പ്രശംസകൾ കേൾക്കുന്നതും
അവരുടെ ആര്ത്തി പൂണ്ട നോട്ടങ്ങൾ കാണുന്നതും
അവനൊരു ഹരമായിരുന്നു
ഞാൻ അവനെ കാണുമ്പോൾ
അവൻ റ്റൈപ്പ് റൈറ്റിംഗ് പഠിക്കുക ആയിരുന്നു
ഞാൻ കാരണം ശാരദയുദെ റ്റൈപ്പ് പഠനം മുടങ്ങിയ സമയം ആയിരുന്നു
ആരോ ജാതി ഭ്രാതനായ അവളുടെ പിതാവിനോട്
അവൾ എന്നെ കാണുന്നെന്നും സംസാരിക്കുന്നു എന്നും പറഞ്ഞിരുന്നു
ഞങ്ങൾ തമ്മിൽ പ്രേമം ആകാതെ ശ്രദ്ധിക്കണം എന്നായിരുന്നു ഉപദേശം
അയാൾ വേണ്ട മുന് കരുതൽ എടുത്തു
അവൾ ഇനി റ്റൈപ്പ് പഠിക്കണ്ടാ
അപ്പോൾ പിന്നെ ഞങ്ങൾ തമ്മിൽ കാണുകയില്ലല്ലോ
ഞങ്ങൾ തമ്മിൽ പ്രേമിക്കയില്ലല്ലോ
അയാൾക്കറിഞ്ഞു കൂടാത്ത ഒരു രഹസ്യം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു
ഇരുൾ പറന്നു തുടങ്ങുമ്പോൾ
അവൾ പട്ടത്തി കുളത്തിൽ കുളിക്കാൻ ഇറങ്ങും
കുളക്കരയിൽ ഞാനും ഉണ്ടാവും
ഒരു ദിവസം പതിവ് പോലെ ഇരുൾ വീണു തുടങ്ങിയപ്പോൾ
ഞാൻ കുളക്കരയിൽ ചെന്നു
ശാരദ വന്നു
ഞാൻ അവളെ പുണർന്നു
ചെഞ്ചുണ്ടിൽ മുത്തം നല്കി
അവളുടെ കാതിൽ മൊഴിഞ്ഞു :പ്രീയെ
എനിക്കിഷ്ടമാണ് നിന്നെ
അവൾ പുഞ്ചിരി പൊഴിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല
അവളുടെ മൌനത്തിന്റെ കാരണം അന്വേഷിക്കുമ്പോൾ
അവൾ നടന്നു വന്നു
ശാരദ
എന്റെ കരവലയത്തിൽ നിന്നവളെ നോക്കി : ശാരദ !
നടന്നു വന്നവളെ നോക്കി : ശാരദ !
കരവലയത്തിൽ നിന്നവൾ മൊഴിഞ്ഞു : ഞാനാരോടും പറയത്തില്ല
-----------------------------------------------
അതെ , അവൻ സരണ്‍ വാക്ക് പാലിച്ചു
അവൻ ആരോടും ഒന്നും പറഞ്ഞില്ല
എങ്കിലും അവൻ ഇടയ്കിടെ അവനോടു പറഞ്ഞ വാക്കുകൾ
അവൻ എന്നെ ഓർമ്മിപ്പിച്ചു
ഞാൻ ധൻ ബാദിൽ ആയിരികുമ്പോൾ
സരണിന്റെ പേരില് ആയിരുന്നു
ശാരദയ്ക് കത്തുകൾ അയച്ചിരുന്നത്
ശാരദ യും സരണും എനിക്ക് കത്തുകൾ എഴുതി
ശാരദയുടെ കത്തുകളിൽ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ
എന്നാൽ സരണ്‍ എഴുതുന്ന കത്തുകളിൽ ലോകം മുഴുവനും ഉണ്ടായിരുന്നു
---------------------------------------------------
സരണ്‍ , ശാരദ ആയി
ശാരദ ഉദ്യോഗസ്ഥ ആയി
ഞാൻ അവനോടു പറഞ്ഞു :
ഈ പേരില് ഒരു സ്ത്രീ ആയി ജോലിയ്ക് കയറിയിട്ട്
എന്നും , മരണം വരെ ഒരു സ്ത്രീയായി ജീവിക്കേണ്ടി വരും
അവൻ അത് ചിരിച്ചു തള്ളി
അങ്ങനെ ഞാനും അവനും
ഭാര്യാ ഭർത്താക്കന്മാരായി
സ്ത്രീ പുരുഷന്മാരായി
ഒന്നിച്ചു താമസം ആയി
----------------------------------------------------------
മോഹങ്ങൾ എല്ലാം നടക്കാറില്ലല്ലോ
ശാരദ യുടെ വിവാഹം അവളുടെ തന്ത നടത്തി
സരണിനെ പോലും അറിയിക്കാൻ ശാരദയ്കു കഴിഞ്ഞില്ല
സരണ്‍ എന്നോടൊപ്പം ആണെന്ന് ശാരദ ആരോടും പറഞ്ഞില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ