പ്രണയത്തിന്റെ നിശ്വാസം
അത് അവനായിരുന്നു
അവനോടൊത്ത് കഴിഞ്ഞ നാളുകൾ
അവനെ കണ്ടു മുട്ടിയത് യാദൃശ്ചികം
ഗോപിയുടെ താമസ സ്ഥലത്ത് വെച്ചാണ് അവനെ ആദ്യമായി കണ്ടത്
മലയാളി
ഏതോ മലയാളി ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു വിളിച്ചു കൊണ്ട് വന്നു
കയ്യിലുണ്ടായിരുന്ന കാശു മുഴുവൻ തീര്ന്നു കാണും
തിരിച്ചു പോരാൻ കാശു കടം വാങ്ങുന്നതിന് പകരം
അവനു ജോലി വാഗ്ദാനം ചെയ്ത് ,
അവന്റെ വീട്ടില് നിന്നും പണം വാങ്ങി
അവനെയും കൊണ്ടിങ്ങു പോന്നു
അവനു ജോലി കിട്ടിയില്ല
അവന്റെ കുഴപ്പം എന്ന് പറഞ്ഞ്
അവനെ കുറ്റം പറഞ്ഞ്
അവന്റെ വീട്ടിലേക്കു കത്തുകൾ അയച്ചു
ചാരായം കുടിച്ചു വന്ന്
അവനോടു ദിവസവും വഴക്ക് കൂടി
ഇനി ഇവിടെ നിൽക്കണമെങ്കിൽ വീട്ടില് നിന്നും കാശു മണി ഓർഡർ ആയി വരുത്തണമെന്ന് ശഠിച്ചു
വീട്ടിൽ നിന്നും കാശു വരുത്താൻ മടിച്ച്
അവൻ അയാളുടെ വീട്ടില് നിന്നും ഇറങ്ങി
തിരി നായരാണ് അഭയം വാഗ്ദാനം ചെയ്തത്
തിരി നായർക്ക് തിരി കച്ചവടമാണ്
മൈസൂറിൽ നിന്നും അഗർ ബത്തികൾ വരുത്തി
കടകൾ തോറും നടന്നു വിതരണം ചെയ്യും , തിരി നായർ
സതീശൻ അന്ന് യാതൊന്നും കഴിച്ചിരുന്നില്ല
രാത്രിയാകട്ടെ, ബീഹാരിയുടെ കടയില നിന്നും
ആവശ്യത്തിനു പറോട്ടയും ബീഫും വാങ്ങി കൊടുക്കാമെന്നു
തിരിനായർ ഉറപ്പു പറഞ്ഞു
അവനെയും കൊണ്ട് രാത്രി ഇരുട്ടുന്നതു വരെ കറങ്ങി
ബീഹാറി കടയടച്ചു പോയി കഴിഞ്ഞപ്പോൾ തിരിനായർ അവനെയും കൊണ്ട്
ബീഹാറിയുടെ കടക്കു മുൻപിൽ എത്തി
"ഉം, അടച്ചു പോയല്ലോ, ഇനി രാവിലെ ആകട്ടെ
നിനക്ക് വയറു നിറയെ ദോശ വാങ്ങിത്തരാം, കുറച്ചു കാശൂം ബീഹാരിയോടു വാങ്ങി തരാം "
തിരി നായർ സത്യം ചെയ്തു
തിരി നായർ സത്യം ചെയ്തില്ലെങ്കിലെന്തു ?
അവൻ എവിടെ പോകാനാണ് ?
മുറിയിൽ എത്തിയപ്പോൾ , സഹ മുറിയൻ വിജയൻ നായർ ഉറക്കമാണ്
തിരി നായർ പാ വിരിച്ചു
അവനോടു കിടന്നോളാൻ പറഞ്ഞു
അവൻ കിടന്നു
തിരി നായർ ലൈറ്റ് അണച്ചു
തിരി നായർ അവനോടൊപ്പം കിടന്നു
"ശ്ശെ ", അവൻ പറഞ്ഞു
"എടാ ചെറുക്കാ, അടങ്ങിക്കെടാ. രാവിലെ നിനക്ക് നൂറു രൂപ തരാം", തിരി പറഞ്ഞു
"അണ്ടർ വയറെലെല്ലാം ആയി ", അവൻ പറഞ്ഞു
വിജയൻ ഉറങ്ങിയിട്ടില്ലായിരുന്നു
വിജയനും തിരി നായരും തമ്മിൽ ശത്രുതയിലാണ്
വിജയനാണ് മുറി എടുത്തിരിക്കുന്നത്
പകുതി മുറി വാടക കിട്ടുമെന്നത് കൊണ്ട് തിരിയെ താമസിപ്പിച്ചിരിക്കുന്നു
ഇവിടെ താമസിക്കാൻ വേറെ ആരും വരില്ല
വിജയൻ എല്ലാം കേട്ടു
രാവിലെ വിജയൻ പ്രഖ്യാപിച്ചു
"ഇവിടെ ആരെയും താമസിപ്പിക്കാൻ പറ്റില്ല ; എവിടെയാണെന്ന് വെച്ചാൽ , പറഞ്ഞു വിട്ടോണം "
തിരി നായർ രാവിലെ ചെറുക്കനെ പറഞ്ഞു വിട്ടു
"എവിടാന്നു വെച്ചാൽ പൊക്കൊ . എന്റെ കയ്യില കാശൊന്നും ഇല്ല "
തിരി ഒരു കട്ടൻ ചായ പോലും വാങ്ങി കൊടുത്തില്ല
ഒരു നയാപൈസ പോലും കൊടുത്തില്ല
വിജയൻ നായർ രാവിലെ മുതൽ രാത്രി വരെ
നഗരത്തിലെ എല്ലാ മലയാളികളെയും കണ്ട്
തിരി നായരുടെയും സതീശന്റെയും രാത്രി കഥ പറഞ്ഞു
വിജയൻ നായരിൽ നിന്നും സതീശന്റെ രാത്രി കഥ അറിഞ്ഞു വന്ന ഗോപിയുടെ അടുത്തേക്ക്
ഒരു രാത്രി ഉറങ്ങാൻ ഇടം തേടി സതീശൻ വന്നു
ഗോപി സതീശനോട് വിജയൻ നായർ പറഞ്ഞത് സത്യമാണോ എന്നന്വേഷിച്ചു
സത്യമാണെന്ന് സതീശൻ സമ്മതിച്ചു
ഗോപിക്ക് ആഗ്രഹമുണ്ടായിരുന്നു
ഗോപിക്ക് താമസിക്കാൻ ഇടം കൊടുത്ത ആൾ അറിഞ്ഞാലോ ? എന്ന് ഭയം
അത് കൊണ്ട് , ദയവേതും ഇല്ലാതെ അവനെ ഗോപി ഇറക്കി വിട്ടു
അവൻ പോയി കഴിഞ്ഞാണ്
അവന്റെ കഥ ഗോപി എന്നോട് പറഞ്ഞത്
ജോലി തേടി വന്നു ജോലി കിട്ടാതെ അലയുന്ന എത്രയോ മലയാളികൾ !
മിക്കവർക്കും പറയാനുണ്ടാവും ഇതുപോലെ ചതിയുടെ വഞ്ചനയുടെ കഥകൾ
അല്പം ഇരുട്ടിയിരുന്നു, ഗോപിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ
കറുത്ത ടാറിട്ട റോഡ് , വൈദ്യുത വെളിച്ചത്തിൽ കുളിച്ചു കിടന്നു
ഏതോ വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്തിൽ രണ്ടു കണ്ണുകൾ
സതീശന്റെ മുഖം
ഒരു കടത്തിണ്ണയിൽ , ആ തണുപ്പിൽ
എവിടെയോ കിടന്ന കീറി പറിഞ്ഞ പത്രകടലാസു പുതച്ച്
സതീശൻ ഇരുന്നു
ഞാൻ ചോദിച്ചു :"സതീശനല്ലേ?"
അവൻ എഴുന്നേറ്റു :" അതെ "
ഞാൻ അവനെ വിളിച്ചു :" നീ വാ "
അവൻ വന്നു
ചൈനീസ് രെസ്റ്റൊരന്റിൽ നിന്നും പോർക്ക് ചൗ കഴിച്ചു
ചായ കുടിച്ചു
എന്റെ മുറിയിൽ
എന്റെ കിടക്കയിൽ
അവൻ എന്നോടൊപ്പം കിടന്നു
ഇല്ല, ഒന്നും ഇല്ല
ഞങ്ങൾ രസോയി പുതച്ച് , പഞ്ഞി മെത്തയിൽ കിടന്നുറങ്ങി
ഇല്ല, ഒന്നും ഇല്ല
നിസഹായനായ ഒരു മനുഷ്യനിൽ നിന്നും നമ്മൾ ഒന്നും ആഗ്രഹിക്കരുത്
ദിവസം രാവിലെ ഞാൻ അവനു ഉറപ്പു കൊടുത്തു
എല്ലാം ശരിയാകും
ആദ്യം അവൻ പട്ടേലിന്റെ കടയിൽ സേൽസ് മാനായി
പിന്നീട് അവൻ ബുക്ക് ഷോപ്പിലേക്ക് മാറി
റിക്രൂട്ട്മെന്റ് ടെസ്റ്റ് പാസ്സായി ബാങ്കിൽ ജോലിക്ക് കയറി
അതെ, ഞങ്ങളിപ്പോഴും ഒരുമിച്ചാണ് താമസം
ഹി ഈസ് വെരി സ്വീറ്റ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ