അതിങ്ങനെയായിരുന്നു
ഞാനാദ്യം ഒരു മണ്ടത്തരമാണ് കാട്ടിയത്
എല്ലാം ഫേസ് ബുക്കിലൂടെ ആണ് തുടക്കം
അവൻ സുന്ദരൻ
സുന്ദരൻ ആയത് കൊണ്ട്
ഞാനവന് ഫ്രണ്ട് റിക്വെസ്റ്റ് കൊടുത്തു
പരസ്പരം അറിയാമെന്നത് കൊണ്ട്
അവനെന്നെ ഫ്രണ്ടാക്കി
ഒരു ദിവസം അവനെ ഓൺ ലൈനിൽ കണ്ടു
ഞാൻ ചാറ്റ് ആരംഭിച്ചു
മറുപടി കിട്ടാൻ വളരെ കാലതാമസം
അങ്ങനെ ചാടിക്കൊണ്ടരിക്കെ വരുന്നു
മോഹനസുന്ദര ഓഫർ
" മൂന്നാറിന് പോകാം ?"
ഞാൻ ഉടനെ ചാടി വീണു
"പോകാം "
"റൂം എടുക്കണം "
"എടുക്കാം "
"എൻറെ കയ്യിൽ പൈസയില്ല "
"വേണ്ട , പൈസ ഞാനെടുക്കാം "
"ബസ് ഫെയർ തരണം "
"ബസ് ഫെയർ തരാം "
:എല്ലാ ചിലവും എടുക്കണം "
"എല്ലാ ചിലവും എടുക്കാം "
"സോറി , ചാറ്റ് മാറിപ്പോയതാ സോറി "
സാരമില്ല , എന്നാണ് മൂന്നാറിൽ പോകുക?"
"ഞാൻ വേറൊരാളുമായി ചാറ്റുകയായിരുന്നു
അതിനിടയിൽ ആളു മാറിപ്പോയതാ , സോറി "
അവനാരുടെയോ കൂടെ മൂന്നാറിൽ പോകാൻ
അവൻറെ ചിലവെല്ലാം എടുത്തിട്ട്
അവനെന്താ പുണ്യം കിട്ടാനാണോ?
എൻറെ കൂടെ അവൻ വരില്ല
ആരെങ്കിലും അറിഞ്ഞാലോ ?
മനസ്സിലായില്ലേ ?
ഓരോ പങ്കപ്പാടുകൾ
പിന്നെയും രണ്ടുമൂന്നു പ്രാവസായനം കൂടി
മുട്ടി നോക്കി
ഫലം നാസ്തി
എന്താ ചെയ്ക?
എന്ത് ചെയ്തെന്നങ്ങു പറഞ്ഞേക്കാം
ഞാൻ ഒരു പുതിയ സിം എടുത്തു
എൻറെ പഴയ സിം ഉപയോഗിച്ച് വിളിച്ചാൽ
അത് ഞാനാണെന്ന് അവനറിയാം
ഞാനാണെങ്കിൽ അവൻ പരിശുദ്ധൻ
അവനങ്ങനെയുള്ള പയ്യനൊന്നുമല്ല
മനസ്സിലായില്ലേ , ഓരോ പുകിലുകൾ !
പുതിയ സിമ്മിൽ നിന്നും അവനെ മാത്രം വിളിച്ചു
അവൻ കാൾ എടുത്തില്ല
കുറച്ചു കഴിഞ്ഞപ്പോൾ
ദേ വരുന്നു പുതിയ സിമ്മിലേക്ക് ഒരു കാൾ
അവൻറെ സിമ്മിൽ നിന്നല്ല
വേറെ ഏതോ നമ്പരാണ്
ആളറിയാൻ വേറെ ആരെയോ കൊണ്ട്
വിളിപ്പിക്കുകയാണ്
അത് ഞാനെടുത്തില്ല
കുറെ കഴിഞ്ഞപ്പോൾ എനിക്ക് പരിചയമുള്ള
ഒരു നമ്പറിൽ നിന്നും ദേ വരുന്നു ഒരു കാൾ
അതും എടുത്തില്ല
അവനെ വീണ്ടും വിളിച്ചു
അവനല്ല ഫോൺ എടുത്തത് ; ഞാൻ കാൾ കട്ട് ചെയ്തു
അവനു മെസേജ് ചെയ്തു
അവൻ പെട്ടെന്ന് തന്നെ തിരിച്ചും
മെസേജ് ചെയ്തു
അങ്ങനെ ഞാൻ പാലാ
സെൻറ് ജോസഫ് കോളേജിൽ
പഠിപ്പിക്കുന്ന ആളായി
അവൻ ചങ്ങനാശ്ശേരിക്കാരനായി
"നീ വരുമോ ?"
"എവിടെ വരണം ?"
"കോട്ടയം "
"ബസ് ഫെയർ തരണം "
"തരാം "
"ഞാനിപ്പോൾ ആലപ്പുഴയിലാ
ആലപ്പുഴയിൽ നിന്നും വരണം
ചേട്ടൻ പറഞ്ഞാൽ ഓട്ടോയിൽ വരാം "
"ഓട്ടോയിൽ വരൂ "
"ഓട്ടോ ചാർജ് ചേട്ടൻ കൊടുക്കണം "
"കൊടുക്കാം , നീ വേഗം വാ "
എനിക്കന്നു കോട്ടയത്തായിരുന്നു ജോലി
കോട്ടയത്ത് തന്നെ ഒരു ലോഡ്ജിൽ താമസം
ജോലി കഴിഞ്ഞിറങ്ങുമ്പോൾ
വെറുതെ റെയിൽവേ സ്റ്റേഷനിൽ അൽപ്പം കറങ്ങും
അവൻ അന്ന് കോട്ടയത്താണ് പഠിക്കുന്നത്
ചെങ്ങനാശ്ശേരിയിൽ നിന്നാണ് വരുന്നത്
ട്രെയിനിൽ സീസൺ ടിക്കറ്റുണ്ട്
അവൻ അൽപ്പം അകന്നുമാറി
ഒരു തൂണിൽ ചാരി നിന്നാണ്
മെസേജ് അയക്കുന്നത്
അവനങ്ങനെ പള്ളാത്തുരുത്തി പാലം കടന്നു
ഓട്ടോയിൽ
മങ്കൊമ്പിലെത്തി
നെടുമുടിയിലെത്തി
കിടങ്ങറയെത്തി
അവനു പോകേണ്ട ട്രെയിൻ പോയി
അവനതിൽ കയറിയില്ല
ഓട്ടോ ഇവിടെയെത്തുമ്പോഴേക്കും ഇരുട്ടും
ചെങ്ങനാശേരിയെത്തി
അവനപ്പോഴും അതെ തൂണും ചാരി നിൽപ്പാണ്
ഞാനൊരു ബെഞ്ചിൽ
അവനെയും നോക്കി ഇരിക്കുകയാണ്
ഓട്ടോ മധുമൂല എത്തി
ഓട്ടോ കുറിച്ചി ഔട്ട് പോസ്റ്റെത്തി
ഓട്ടോ ചിങ്ങവനം കഴിഞ്ഞു
അവനവിടെ തൂണും ചാരി നിൽപ്പാണ്
ഞാനവിടെ അവനെയും നോക്കി
ബെഞ്ചിൽ ഇരിപ്പാണ്
ഞാനവന് ആലപ്പുഴ നിന്നും കോട്ടയം വരെയുള്ള
ഓട്ടോ ചാർജ് മാത്രം കൊടുത്താൽ മതി
ഓട്ടോ ചാർജ് അവൻ കൊടുത്തോളും
അത് ഫീസടക്കാൻ കൊടുത്ത പൈസയാണ്
അതുകൊണ്ട് ഓട്ടോ ചാർജ്
ഞാൻ അവനു കൊടുക്കണം
ഞാൻ അവനു ഓട്ടോ ചാർജ് കൊടുക്കുമ്പോൾ
അവൻ ഫീസ് അടക്കും
ഒടുവിൽ ഞങ്ങളൊരു ധാരണയിലെത്തി
ഓട്ടോ ചാർജടക്കം രണ്ടായിരം രൂപ
ഞാൻ അവനു കൊടുക്കണം
വേറെ എന്തോ അത്യാവശ്യം വന്നിരിക്കുന്നു
എനിക്കെതിരെയുള്ള തൂണിൽ ചാരി നിന്നാണ്
അവനീ സന്ദേശങ്ങളൊക്കെയും അയക്കുന്നത്
രണ്ടായിരം രൂപ , ശരി , ഞാനതും സമ്മതിച്ചു
അവൻ മെസേജ് ചെയ്തു
"ഒരു രാത്രി മുഴുവൻ ചേട്ടൻ
എന്തവാന്നു വെച്ചാൽ ചെയ്തോ"
അവൻറെ ഒരു രാത്രിയുടെ വില
രണ്ടായിരം രൂപ
ഓട്ടോ കോടിമത കഴിഞ്ഞു
സന്തോഷം
ഇനി അൽപ്പ സമയം കൂടി കഴിഞ്ഞാൽ
നല്ല ഇരുട്ടാകും
അവനെ പരിചയമുള്ളവർ ആരും
ഇവിടെയെങ്ങും കാണില്ല
ധൈര്യമായി അവനെന്നോടൊപ്പം വരികയും ചെയ്യാം
അത്രയും നേരം ഓട്ടോയിലെന്നു പറഞ്ഞു
രൂപ രണ്ടായിരം എന്നോട് വാങ്ങുകയും ചെയ്യാം
അവൻ തൂണിനടുത്ത് നിന്നും പുറത്തേക്ക് നടന്നു
ഞാൻ അൽപ്പം പിന്നിലായി അവനെ പിന്തുടർന്നു
അറിയാൻ പറ്റില്ല
എനിക്ക് മെസേജ് ചെയ്യുന്നതിനിടയിൽ
വേറെ ആർക്കെങ്കിലും മെസേജ്
ചെയ്യുന്നുണ്ടായിരുന്നിരിക്കാം
അവരാരെങ്കിലും മൂവായിരം പറഞ്ഞെങ്കിൽ
എന്നെ വിഢ്ഢിയാക്കി
അവൻ അവരോടൊപ്പം പൊയ്ക്കളയും
അവൻ പുറത്തിറങ്ങി
ഓട്ടോ സ്റ്റാൻഡ് വഴി ഓവർ ബ്രിഡ്ജ് കയറി
സ്റ്റെപ്പിറങ്ങി പ്ലാറ്റ്‌ഫോമിൽ വന്നു
എത്തിയെന്ന് മെസേജ് ചെയ്തു
ഞാൻ പിന്നിൽ നിന്ന് തോളത്ത് കൈ വെച്ചു
എൻറെ സാധനം
ഈ രാത്രിയിലെ എൻറെ സാധനം
രണ്ടായിരം രൂപയുടെ സാധനം
അവനെന്നെ പകച്ചുനോക്കി മിഴിച്ചു നിന്നു
പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ
എന്നോടൊപ്പം വന്നു
എൻറെ മുറിയിലേക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ