ഇന്നു രാവിൽ ഞാൻ കുളക്കടവിൽ അവനെ കാത്തു നിന്നു
വരുമെന്ന് പ്രതീക്ഷയില്ലാതെ
അവൻ രാവിലെ മിണ്ടാതെ ഇറങ്ങി പോയതാണ്
അവനെ പോയി കാണേണ്ടതായിരുന്നു
പിണക്കം മാറ്റെണ്ടാതായിരുന്നു
വരുമോ , അവൻ?
ഞാൻ കാത്തു നിന്നു
അവൻ വരുന്നതും കാത്ത്
എവിടെയോ ഇരുന്ന് ഒരു മൂങ്ങ അസ്വസ്ഥതയോടെ നീട്ടി മൂളി
ഒരപശകുനം പോലെ
പകല എപ്പോഴെങ്കിലും അവനെ പോയൊന്നു കാണാമായിരുന്നു
അവന്റെ പിണക്കം മാറ്റാൻ ശ്രമിക്കാമായിരുന്നു
അവൻ വന്നില്ല
ഒരു കാർമേഘം വന്നു ചന്ദ്രനെ മറച്ചു
നിലാവിന്റെ മുഖം മങ്ങി
കനത്ത ഇരുട്ട് ഭൂമിയെ വിഴുങ്ങി
അവൻ വന്നില്ല
അവനോടൊത്ത് സമയം ചിലവഴിച്ച കൊക്കൊമരത്തിന്റെ ചുവട്ടിൽ
ഞാൻ തനിച്ചിരുന്നു
ഇനി ഞാൻ തനിച്ചേ ഉണ്ടാവുകയുള്ളൂ
ഇനിയൊരിക്കലും അവൻ വരില്ല
അനന്തുവിനെ കൂട്ടിക്കൊണ്ടു വന്നാലോ , എന്നാലോചിച്ചു
അനന്ത് ഇവിടേക്ക് ഒരിക്കലും വരില്ലെന്ന് മനസ് മന്ത്രിച്ചു
കറുത്ത വസ്ത്രത്തിൽനിന്നും ചന്ദ്രൻ പുറത്തേക്ക് വന്നു
കുട്ടികളുടെ മുഖത്തെ നിഷ്കളങ്കമായ ചിരിയോടെ
ഇന്നിനിയും അവൻ വരില്ലെന്ന അറിവോടെ
ഇനിയൊരിക്കലും അവൻ വരില്ലെന്ന അറിവോടെ
തിരികെ പോകാനായി ഞാനെഴുന്നേറ്റു
തെളിയുന്ന ചന്ദ്രികയിൽ തിളങ്ങുന്ന ഇലകൾക്കും
കറുത്ത നിഴലുകൾക്കുമിടയിൽ
ആരോ ഒരാൾ
ആരാണെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു
ശബ്ദം വെളിയിൽ വന്നില്ല
നേരെ അടുത്തേയ്ക്ക് ചെന്നു
അവൻ ആ നിലാവത്ത്
ആ കൊക്കൊമരങ്ങളുടെ ഇലപ്പടർപ്പുകൾക്കിടയിൽ
എന്നെയും നോക്കി നിന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ