2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

ഹൃദയത്തിലെ ഉറവുകൾ

അവൻ
പ്രണയത്തിന്റെ ആഴങ്ങൾ
ഹൃദയത്തിലെ ഉറവുകൾ
പ്രീയനെ നീ എന്നിലെക്കൊഴുകിയെത്തൂ 


എന്റെ പതിനാറു വർഷങ്ങൾ പിന്നിട്ട പ്രണയത്തെ കുറിച്ച് പറയാം 
അവൻ എന്നുമൊരു സാധുവായിരുന്നു 
അവൻ ഒരു പെണ്ണിനെ പ്രേമിച്ചു 
അവളെ വിവാഹം ചെയ്താൽ 
സ്ത്രീധനമായി ഒന്നും കിട്ടാനില്ലെന്ന് 
അവന്റെ മാതാശ്രീ കണ്ടുപിടിച്ചു 
അതോടെ അവന്റെ പ്രേമവും വിവാഹ മോഹങ്ങളും അവസാനിച്ചു 


നന്നായി, അത് നന്നായി 
ഒരു പെണ്ണും അവളുടെ പുരുഷനെ പങ്കു വെയ്ക്കാൻ തയ്യാറാവില്ല 
അവൾ അവനെ വിവാഹം ചെയ്തിരുന്നെങ്കിൽ 
അവനെ എനിക്ക് നഷ്ടമായേനെ 



അവന്റെ സഹപ്രവർത്തകയുമായി 
അവനൽപ്പം അടുത്തു 
അവനെന്നോട് പറഞ്ഞു 
"ഇല്ല, ഇതും നടക്കില്ല"
അവന്റെ മാതാശ്രീ പറഞ്ഞു 
" ഓ, കാണാൻ ഒരു ചെതവുമില്ല."
അവന്റെ മാതാശ്രീ ഉദ്ദേശിച്ചത് 
കിട്ടാനൊന്നുമില്ല , എന്നായിരുന്നു 




നന്നായി, അത് നന്നായി 
ഒരു പെണ്ണും അവളുടെ പുരുഷനെ പങ്കു വെയ്ക്കാൻ തയ്യാറാവില്ല 
അവൾ അവനെ വിവാഹം ചെയ്തിരുന്നെങ്കിൽ 
അവനെ എനിക്ക് നഷ്ടമായേനെ 



അവൻ ആണാണ് 
അവൻ എന്റെ പെണ്ണാണ് 
ഞങ്ങളിപ്പോഴും സുഖമായി കഴിയുന്നു 
ഇപ്പോൾ അവൻ പ്രേമത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ 
സംസാരിക്കുന്നില്ല




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ