2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

പ്രണയംപത്രിക 2

പ്രീയ സരൺ 
ഞാൻ നിന്നെ പ്രേമിക്കുന്നു 
എൻറെ പ്രേമം മെത്രാൻ കായൽ പോലെ അല്ല 
ഇറങ്ങിപ്പോകുമ്പോൾ മൂപ്പെറക്കി 
പോകും പോലെയല്ല 
അധികാരത്തിൽ ഭ്രമിച്ച് 
ഉമ്മൻചാണ്ടി പറയുന്ന വിഡ്ഢിത്തങ്ങൾ പോലെയല്ല 
തൻറെ പേരിൽ കേസില്ലെന്ന് ഉമ്മൻചാണ്ടി 
ഉമ്മൻചാണ്ടിയുടെ പേരില് കേസുണ്ടെന്ന് ലോകായുക്ത 
കേസില്ലെന്ന് ഉപലോകായുക്ത 
ഈ അത്ഭുതം പ്രതീക്ഷിക്കണം 
മിച്ച ബഡ്ജെറ്റ് എന്ന് മാണിയും 
കമ്മി ബഡ്ജെറ്റ് എന്ന് പ്രതിപക്ഷവും പറയുമ്പോലെ 
കേസുണ്ടെന്ന് ലോകയുക്തയും 
കേസില്ലെന്ന് ഉപലോകായുക്തയും പറയുമ്പോൾ 
വിവരാവകാശ നിയമത്തിന് എന്താ പ്രസക്തി ?
ഒന്നുകിൽ ലോകായുക്ത പറഞ്ഞത് കള്ളം 
അല്ലെങ്കിൽ ഉപലോകായുക്ത പറഞ്ഞത് കള്ളം 
ആര് പറയുന്നതാണ് കള്ളമെന്നറിയാൻ 
വിവരാവകാശ നിയമത്തിനു വല്ലതും ചെയ്യാനാവുമോ?


പ്രീയ സരൺ 
ഞാൻ നിന്നെ പ്രേമിക്കുന്നു 
ഇതെൻറെ ആദ്യ പ്രേമ ലേഖനം 
നിനക്ക് പ്രെമലെഖനമെഴുതിയതിനു 
മന്ത്രി ഗണേശനെ തല്ലിയത് പോലെ 
തല്ലാനാരും വരില്ലല്ലോ 
അല്ല ഈ സരിതയാരാ ?
ആർക്കും അറിയില്ലല്ലോ 
ഉമ്മൻചാണ്ടിയുടെ പ്രസംഗ മണ്ഡപത്തിൽ 
എനിക്കോ നിനക്കോ കയറാൻ കഴിയില്ലല്ലോ 
പോലീസുകാർ തൂക്കിയെടുത്തുകൊണ്ടുപോയി ഇടിക്കും , ചവിട്ടും 
പിന്നെ മൂത്രം പോവില്ല 
പോകുന്നത് ചോരയാവും 
അതാണ്‌ മന്ത്രിയെന്നു പറഞ്ഞാൽ 
ഞാനോ നീയോ മന്ത്രിയാവില്ല 
മന്ത്രിയാവാൻ കഴിയുകയുമില്ല 
ഇതൊക്കെ കോടികളുടെ ബിസിനസ് ആണ് 
പിന്നിൽ കോടികൾ ഒഴുക്കാൻ ആളു വേണം 
ജനാധിപത്യം എൻറെയും നിൻറെയും ചൂണ്ടുവിരലിൽ പുരട്ടുന്ന 
വെറും കറുത്ത ഒരു തുള്ളി മഷിമാത്രമാണ് 
ആസിഡ് ചേർത്ത മഷി 
ആ മഷി ചൂണ്ടു വിരലിൽ പുരണ്ടു കഴിഞ്ഞാൽ 
ജനാധിപത്യം അവസാനിച്ചു 
അടുത്ത അഞ്ചു വർഷം ഞാൻ വെറും അദ്ധ്യാപകനും 
നീ വെറും സർക്കാർ ജീവനക്കാരനും   
മന്ത്രി ഷേക്ക് ഹാണ്ടിനു കൈനീട്ടിയാൽ പോലും 
നമ്മൾ ഷേക്ക് ഹാൻഡ് നൽകിക്കൂടാ 
സസ്പെൻഷൻ വരും 
പിന്നെ തിരികെ ജോലി കിട്ടണമെങ്കിൽ 
പലരുടെയും കാലുപിടിക്കണം 
പലർക്കും കാശു കൊടുക്കണം 
അത് കൈക്കൂലിയല്ല 
അത് പാരിതോഷികമല്ല 
അത് അഴിമതിയല്ല 
രാഷ്ട്രീയക്കാരന് ആരിൽ നിന്നും കാശു പിടുങ്ങാം 



സരൺ , ഞാൻ നിന്നെ പ്രേമിക്കുന്നു 
ഞാൻ അബ്ദുള്ള കുട്ടിയാവില്ല 
ഞാൻ നിന്നെ വിളിച്ചുവരുത്തി 
ഛെ ഛെ ഒരിക്കലുമില്ല 
ഞാൻ ഉമ്മഞ്ചാണ്ടിയാവില്ല 
ഛെ ഛെ നിന്നെ വിളിച്ചുവരുത്തി 
ഇല്ല , ഒരിക്കലുമില്ല 
ഞാൻ തിരുവഞ്ചൂർ ആവില്ല 
നിൻറെ ആതിഥ്യം സ്വീകരിച്ചിട്ട് 
നിന്നെ അറിയില്ലെന്നു 
ഛെ ഛെ ഇല്ല ഒരിക്കലും പറയില്ല 


സരൺ , ഞാൻ കാര്യമായാണ് പറയുന്നത് 
സരൺ , ഞാൻ നിന്നെ പ്രേമിക്കുന്നു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ