2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

നേരമ്പോക്കുകൾ

അവർക്ക് എല്ലാമറിയാം
ഉറങ്ങുന്നവരെ ഉണർത്താം
ഉറക്കം നടിക്കുന്നവരെ
ഉണർത്താൻ കഴിയില്ല


ആരാ ഉറക്കം നടിക്കുന്നത് ?
വലിയ വായിൽ പ്രസംഗിക്കുന്നവർ
അല്ലാതാരാ ?
അവർക്ക് എല്ലാമറിയാം



എൻറെ കള്ളക്കണ്ണൻ ഇന്നലെ
എന്നെ പറ്റിച്ചു
നീ വരുന്നില്ലേ ? ഞാൻ ചോദിച്ചു
ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു
ഞാൻ വരുവാ
ഞാൻ വിശ്വസിച്ചു ; അവൻ വരുമെന്ന്
അവൻ വന്നില്ല
അവൻ മുങ്ങി
ങ്ഹാ , അവനെ വീട്ടുകാർ വിളിക്കുന്നത്
ഉണ്ണീന്നാ
അവൻറെ സെർട്ടിഫിക്കറ്റിലെ പേരറിയില്ല
അവനെ ഞാൻ മാത്രം വിളിക്കുന്നത്
കള്ളക്കണ്ണനെന്നും 


ആ ആ അതൊക്കെ പിന്നെ പറയാം 
ഇപ്പോൾ മറ്റൊരു കാര്യം പറയേണ്ടിയിരിക്കുന്നു 
നമ്മടെ സി പി ഐ കാരാണല്ലോ ഇപ്പോൾ 
വിദ്യാഭ്യാസം 
അവരു പണ്ടേ വിപ്ലവകാരികളാണ് 
ചാരുകസാല വിപ്ലവമെന്നോ 
വിപ്ലവ വായാടിത്തമെന്നോ 
വിശേഷിപ്പിക്കാവുന്ന ഒരിനം വിപ്ലവം 


എന്താ നമ്മുടെ വിദ്യാഭ്യാസം ഇപ്പോൾ?
പൊതു വിദ്യാലയങ്ങളിൽ അധ്യാപനം നടക്കാതായിട്ട് 
വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു 
അതിനു നാം കെ എസ് ടി ഏ ക്കാരെയും 
ശാസ്ത്ര സാഹിത്യ പരിഷത്ത് കാരേയും 
അഭിനന്ദിക്കണം 
അവരാണല്ലോ വിദ്യാഭ്യാസത്തെ 
തൊഴിലുറപ്പ് പരിശീലനമായി മാറ്റിയത് 
അതുകൊണ്ടിന്നു സർക്കാർ -- എയ്‌ഡഡ്‌ സ്‌കൂളുകളിൽ 
പിള്ളേരില്ലാതായി 
എന്താ പിള്ളേരില്ലാത്തത് ?
ഉച്ച ഭക്ഷണം കൊടുക്കുന്നില്ലേ ?
ഉണ്ട് 
തൊഴിലുറപ്പ് പരിശീലനം കൊടുക്കുന്നില്ല ?
ഉണ്ട് 
എന്നിട്ടുമെന്തേ , പിള്ളേര് വരാത്തത്?


തിരിച്ചൊരു ചോദ്യം ചോദിച്ചോട്ടെ ?
എന്തേ  കെ എസ് റ്റി ഏ ക്കാർ അവരുടെ കുട്ടികളെ 
പൊതുവിദ്യാലയങ്ങളിൽ ചേർക്കാത്തത് ?
എന്തേ ശാസ്ത്ര സാഹിത്യ പരിഷത്ത്കാർ 
അവരുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ 
ചേർക്കാത്തത് ?


ഞാനൊരു പിന്തിരിപ്പൻ മൂരാച്ചിയാണെന്ന് 
ഇപ്പോൾ മനസ്സിലായില്ലേ ?


നമ്മൾക്ക് ഒരു പൊതുവിദ്യാലയത്തിലേക്ക് പോകാം 
വരൂ വരൂ 
ഇന്ന് ഹിന്ദി സാർ വന്നിട്ടില്ല 
പല ദിവസങ്ങളിലും ആദ്യം ഉണ്ടാകാറില്ല 
ആരും അദ്ദേഹത്തെ അന്വേഷിക്കാറും ഇല്ല 
അദ്ദേഹം സ്‌കൂളിൽ വരുന്നതും പോകുന്നതും 
വിദ്യാർത്ഥികൾ അറിയാറില്ല 
കാരണം അദ്ദേഹം സ്‌കൂളിൽ വന്നാലും 
ക്ലാസ്സിൽ ചെല്ലണമെന്നില്ല 
കഴിഞ്ഞ വർഷം പതതാം ക്ലാസ്സിലെ പോർഷൻ 
നാലു ശനിയാഴ്ചകളിൽ എക്സ്ട്രാ ക്ലാസ് വെച്ച് 
അദ്ദേഹം തീർത്തു 
അത്ര വിദഗ്ധനാണ് അദ്ദേഹം 


പൊതു വിദ്യാലയങ്ങളിലെ കുട്ടികൾ 
എപ്പോഴും ഗ്രൗണ്ടിലാണ് 
അവർക്ക് എപ്പോഴും ഡ്രില്ലാണ് 
അവർക്ക് ഇപ്പോഴും ശുചീകരണമാണ് 
പതതാം ക്ലാസ്സിലെത്തിയാലും 
സ്വന്തം പേര് തെറ്റില്ലാതെ എഴുതാൻ 
അവർക്കറിയില്ല 
എങ്കിലും എല്ലാ കുട്ടികളും ഏ പ്ലസ് ആണ് 
അതാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ മാജിക് !
സ്‌കൂളിൽ ചോദ്യപേപ്പർ ആദ്യം നൽകും 
പിന്നീട് ഉത്തരങ്ങളുടെ ഫോട്ടോകോപ്പി നൽകും 
സ്‌കൂളിലെ അധ്യാപകരുടെ ഒരു കൈ സഹായം 
അങ്ങനെ സ്‌കൂളിലെ എല്ലാ കുട്ടികളും 
ഏ പ്ലസ് നേടുന്നു 



ഒരു സ്‌കൂളിൽ ഉത്തരങ്ങളിൽ തെറ്റ് വന്നത്രെ 
അതെ കുറിച്ച് ചോദിച്ചപ്പോൾ 
അധ്യാപക സുഹൃത്ത് പറഞ്ഞതിങ്ങനെ --
എല്ലാം കൂടി എഴുതുമ്പോൾ 
ചിലതൊക്കെ തെറ്റിയെന്നിരിക്കും 
എങ്ങനേണ്ട് നമ്മുടെ അധ്യാപകർ ?



ഇനിയൽപ്പം ചരിത്രത്തിലേക്ക് 
ഒരു കാലത്ത് മലയാളികൾ 
കേരളത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുമായി 
അഭിമാനത്തോടെ എവിടെയും പോയിരുന്നു 
അതിനൊരു മാന്യത , സ്വീകാര്യത 
എവിടെയുമുണ്ടായിരുന്നു 
ഇന്നോ?
ആരാണിതിനുത്തരവാദികൾ ?


എന്താണ് സംഭവിച്ചത് ?
ഒരു കാലത്ത് സർക്കാർ സ്‌കൂളുകൾ 
ഉയർന്ന നിലവാരം പുലർത്തിയിരുന്നു 
ഉയർന്ന വിജയശതമാനവുമായി 
അവ മുന്നണിയിൽ നിന്നു 
ഫസ്റ്റ് ക്ലാസ്സുകളും ഡിസ്റ്റിംക്ഷനും 
റാങ്കുകളും സർക്കാർ സ്‌കൂളുകളുടെ മാത്രം 
മൂവായിരത്തഞ്ഞൂറും നാലായിരവും കുട്ടികൾ 
കുട്ടികൾക്കിരിക്കാൻ സൗകര്യമില്ലായിരുന്നു അന്ന് 
പാവപ്പെട്ടവൻറെ കുട്ടികൾ റാങ്കുകൾ നേടി 
പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാക്കി 
അതോടെ 
നാലാം വേദക്കാരും (പണക്കാരും )
അഞ്ചാം വേദക്കാരും (രാഷ്ട്രീയക്കാരും )
ബുദ്ധിമുട്ടിലായി 
സീറ്റെല്ലാം പാവപ്പെട്ടവർ കൊണ്ട് പോയി 
അവരുടെ മക്കൾക്ക് അഡ്മിഷൻ കിട്ടാതെയായി 
അവരുടെ മക്കളെ അന്യസംസ്ഥാനങ്ങളിൽ 
അയയ്‌ക്കേണ്ടി വന്നു 
അതോടെ രാഷ്ട്രീയ ബുദ്ധിജീവികൾ രംഗത്ത് വന്നു 
കെ എസ് ടി ഏ  വന്നു 
ശാസ്ത്ര സാഹിത്യ പരിഷത്ത് വന്നു 
ഒക്കെയും വിദ്യാഭ്യാസ വിചക്ഷണർ 
ഡി പി ഈ പി 
ദരിദ്ര പിള്ളേരെ ഇങ്ങനെയും പഠിപ്പിക്കാം 
അവരുടെ പിള്ളേർ അൺ എയ്ഡഡിൽ പോയി 
മൂരാച്ചി വിദ്യാഭ്യാസം നേടി 
പാവപ്പെട്ടവന് മുന്തിയ വിദ്യാഭ്യാസം 
പഠിക്കേണ്ട 
തൊഴിലുറപ്പ് പരിശീലനം ഫ്രീ 
ചോറ് ഫ്രീ 
നീ അക്ഷരം മാത്രം പഠിക്കേണ്ട 
എന്തതിശയമേ ---
ഇപ്പോൾ ഒരു രംഗത്തും ദരിദ്ര പിള്ളേർ 
വഴി മുടക്കാനില്ല 



ഈ സർക്കാർ വിദ്യാഭ്യാസം നന്നാക്കുമെന്നു 
സി പി ഐ ക്കാർക്ക് ചുമ്മാ പറയാം 
അല്ലാതെന്ത് ചെയ്യാനാ ?
കെ എസ ടി ഏ  യും ശാസ്ത്ര പരിഷത്തും കൂടി 
അവന്മാരെ ചുരുട്ടും 
അത് അവർക്കും അറിയാം 
എന്നാലും ചുമ്മാ ഓരോ നേരമ്പോക്കുകൾ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ