2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

ജൂലിയുടെ സഹോദരൻ

ഗ്ളാസ്സിൽ മഞ്ഞനിറമുള്ള ദ്രാവകം 
നിറയെ ഇല്ല 
ഒൺലി ഹാഫ് 
പകുതി മാത്രം 
അയ് പകുതിയെന്നു പറയാൻ കഴിയില്ല 
പകുതിയിലൽപ്പം കുറയും 
അതായത് ഒരു ഡബിൾ 
അത് പറഞ്ഞാൽ എല്ലാവർക്കും മനസിലായി എന്നുവരില്ല 
എല്ലാവരും മനസിലാക്കണമെന്ന ആഗ്രഹവും ഇല്ല 
ഞാനെല്ലാവരെയും സ്നേഹിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു 
എല്ലാവരും നല്ലവരാണെന്ന് കരുതിയിരുന്ന ഒരു കാലം 
എല്ലാവരും കുറെയൊക്കെ മണ്ടന്മാരായിരിക്കും 
അതിലിപ്പോൾ നമ്മൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല 
കുറച്ചുകഴിയുമ്പോൾ അവർ സ്വയം പഠിച്ചുകൊള്ളും 
അങ്ങനെ സമാധാനിക്കുക 



ഞാനവനെ വളരെയേറെ സ്നേഹിച്ചു 
എല്ലായിപ്പോഴും ഞങ്ങളൊരുമിച്ചായിരുന്നു 
അതൊന്നുമിനി പറഞ്ഞിട്ട് കാര്യമില്ല 
അവനിപ്പോൾ എന്നോട് സംസാരിക്കകൂടിയില്ല 
അവനെയിപ്പോൾ കാണാൻ കൂടിക്കഴിയുന്നില്ല 
മേ ബി മിസ് അണ്ടർസ്റ്റാൻഡിങ് 
എന്ത് മിസ് അണ്ടർസ്റ്റാൻഡിങ് ?
ഞങ്ങളങ്ങനെയായിരുന്നില്ലല്ലോ കഴിഞ്ഞത് 
എല്ലായ്പ്പോഴുമൊരുമിച്ച് 
ഇപ്പോൾ അവനെന്നെ വിട്ടുപോയിരിക്കുന്നു 
അങ്ങനെ വിട്ടുപോകുമ്പോൾ 
നമ്മുടെ ഹൃദയം പൊടിഞ്ഞു പോകും , അല്ലേ ?
നാം ബ്രാൻഡിൽ മുങ്ങിത്താഴും 
ഇതിനൊരു സുഖമുണ്ട് 
നോ ദുഃഖം 
ഒൺലി സന്തോഷം 
ഒരു സിപ്പ് കൂടി 
ഇന്നിനി എഴുതാൻ കഴിയുമോ ? അറിയില്ല 
ഇല്ല , ഒന്നും അറിയില്ല 
എന്തിനറിയണം ?
അറിഞ്ഞു ജൂലിയെ 
ചന്തയ്ക്ക് പിന്നിലെ ചാരായം വിൽക്കുന്ന ജൂലിയെ 
ആളുകൾ ഒഴിഞ്ഞുപോയിരുന്നു 
അവൾ വാതിലടക്കാൻ തുടങ്ങുകയായിരുന്നു 
ഡീ പെണ്ണെ , എൻറെ റേഷൻ തന്നിട്ട് , ഞാൻ പറഞ്ഞു 
അവളുടെ മുഖം കറുത്തു 
അവൾ വാതിലൊഴിഞ്ഞു 
ഞാൻ അകത്ത് കടന്നപ്പോൾ അവൾ വാതിലടച്ചു 
ഇനിയാരും കയറിവരാതിരിക്കാൻ 
അവൾ ബ്രാണ്ടിയെടുത്ത് ഡെസ്കിൽ വെച്ചു 
അവിടെ അവൾ തനിച്ചാണെന്ന അറിവ് സിരകളിൽ 
കഴിച്ച മദ്യത്തിൻറെ ലഹരി വിട്ടുപോയി 
ഒരു മൃഗം മാത്രമായിരുന്നു അപ്പോൾ ഞാൻ 
തടിച്ചിയായ അവൾ നിലത്ത് കിടന്നു 
ഞാൻ അവൾക്ക് മീതേനിന്ന് പിടഞ്ഞെഴുന്നേറ്റു 
അവൾ ഡെസ്‌കിന്മേൽ വെച്ച ഗ്ളാസ് 
നിലത്തുടഞ്ഞുവീണിരുന്നു 
ബ്രാണ്ടി നിലത്ത് പടർന്നിരുന്നു 
ഞാൻ രണ്ടു അഞ്ഞൂറ് എടുത്ത് 
അവളുടെ കയ്യിൽ പിടിപ്പിക്കാൻ ശ്രമിച്ചു 
അവളത് ചുരുട്ടി എൻറെ നേരെ എറിഞ്ഞു 
ഞാൻ ചെയ്തത് ശരിയായില്ലെന്നറിയാം 
എന്നാലും അതെൻറെ ആഗ്രഹമായിരുന്നു 
അതിനു ശേഷമാണ് 
അവനുമായി ഞാൻ ചങ്ങാത്തമായത് 
ജൂലിയുടെ ഇളയ  സഹോദരൻ 
ജൂലി തടിച്ചിയാണെങ്കിൽ അവൻ മെലിഞ്ഞിട്ടായിരുന്നു 
രണ്ടുപേരും വെളുത്തിട്ടായിരുന്നു 
രണ്ടുപേർക്കും ദൈവം വേണ്ട അളവിൽ സൗന്ദര്യം നൽകി 
ചാരായം വിൽക്കുന്നവൾക്ക് സൗന്ദര്യം നൽകിയ ദൈവം !!
ദൈവത്തിനറിയില്ലേ , അത് അപകടമാണെന്ന് ??
ഞാൻഎന്ത് ചെയ്യാനാ ?
ങ്ഹാ , ഞാനവളുടെ ഇളയസഹോദരനുമായി അടുത്തു 
അവളറിയാതെയാണ് 
അവളറിഞ്ഞാൽ അവനെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു 
അവൻ ചുറ്റിയടിച്ച് എൻറെ അടുത്ത് വരും 
ഞങ്ങൾ ഒരുമിച്ച് കഥകൾ പറഞ്ഞിരിക്കും 
ചുറ്റിയടിക്കാൻ പോകും 
സിനിമക്ക് പോകും 
പാർക്കിൽ പോകും 
ആൽവേയ്സ് സംതിങ് റ്റു ഡു 
എന്നോടൊപ്പമായിരിക്കുക എന്നത് അവനു സന്തോഷമായിരുന്നു 
ഒരു ദിവസം അവൻ ചോദിച്ചു : വൈ യൂ സ്പെൻഡ്‌ മണി ഫോർ മി ?
വൈ യൂ കീപ് മി ഹാപ്പി ?
ന്യായമായ ചോദ്യം 
വൈ ?
അങ്ങനെയൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല 
എന്ത് പറയും ?
യുവത്വത്തിലേക്ക് പാദമൂന്നുന്ന ചെറുക്കൻ 
ജൂലിയെ പിടിച്ചത് 
ജൂലി നോട്ട് എടുത്തെറിഞ്ഞത് 
സുന്ദരിയായ ജൂലി 
അവനറിയാം അവൻറെ ചേച്ചി യുവതിയാണെന്ന് 
അവനറിയാം അവൻറെ ചേച്ചി സുന്ദരിയാണെന്ന് 
അവൻറെ ചേച്ചിയോടുള്ള താൽപര്യമാണ് 
അവനോടുള്ള അടുപ്പത്തിന് കാരണമെന്ന് 
അവൻ സംശയിച്ചേക്കുമോ ?
ഹൌ റ്റു എസ്കേപ് ?
അറിയാതൊരുത്തരം നാവിൽ വന്നു 
ഐ ആം ഗേ . യൂ ആർ വെരി ബ്യുട്ടിഫുൾ !
അവൻ എഴുന്നേറ്റു 
തീപ്പൊരിയുതിരുന്ന കണ്ണുകളോടെ അവനെന്നെ നോക്കി 
മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു 
അവനിറങ്ങിപ്പോയി 


അവൻ പോയി 
അവൻ പോയി 
ബ്രാണ്ടിയുണ്ട് എനിക്ക് 
ബ്രാൻഡിയെ പ്രേമിക്കാം 
ബ്രാൻഡിയെ വിശ്വസിക്കാം 
ബ്രാണ്ടി പിണങ്ങൂല്ല 
ബ്രാണ്ടി , ഡിയർ ബ്രാണ്ടി .     വേണോ 
തീരാറായി , അവളിനി എനിക്ക് ബ്രാണ്ടി തരില്ല 
ജൂലൈ ഇനിയെനിക്ക് ബ്രാണ്ടി തരില്ല 
അവളെപ്പോലെ അവളുടെ അനിയനും     
ലിറ്റിൽ മോർ ബ്രാണ്ടി 
ഇനി ഞാനുറങ്ങട്ടെ 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ