2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

എനിക്കറിയില്ല

അവസ്ഥകൾ മാറുന്നു 
നമ്മൾക്കെന്തു ചെയ്യാൻ പറ്റും ?
നല്ല പുഷ്പങ്ങൾക്കൊപ്പം ശയിച്ച 
നാളുകൾ  ഉണ്ടായിരുന്നു , ജീവിതത്തിൽ 


അതെല്ലാം ഓർമ്മകൾ മാത്രമായി 
ഓർമ്മകൾ മാത്രം 
കാമ ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നു 
നിന്നെക്കാൾ പ്രായം കൂടിയ സ്ത്രീകളോടൊപ്പം 
സുഖാന്വേഷണം വേണ്ടെന്ന് 
എന്നാലിന്ന് 
പലരും തങ്ങളേക്കാൾ പ്രായമുള്ള സ്ത്രീകളോടൊപ്പം 
കഴിയുന്നു 
എനിക്കറിയാവുന്ന ഒരു സ്ത്രീ 
സർക്കാർ സേവനത്തിൽ ആയിരുന്ന ഒരു സ്ത്രീ 
ജോലി സ്ഥലത്ത് 
കൊള്ളാവുന്ന ഒരു ചെക്കനെ 
കൂടെ താമസിപ്പിക്കുമായിരുന്നു 
ഒരാളും സ്ഥിരമല്ല 
പല കൊച്ചു പയ്യന്മാരും 
അവളോടൊപ്പം കഴിഞ്ഞിട്ടുണ്ട് 
റോഡു വക്കത്തു നിന്നോ 
കാന്റീനിൽ നിന്നോ 
ഹോട്ടലിൽ നിന്നോ 
അവരെ അവൾ കണ്ടെത്തി 
കൂട്ടിക്കൊണ്ടു വന്നു 
കൂടെ താമസിപ്പിച്ചു 
കൂടെ കിടന്നു 
മടുത്താൽ ഔട്ട്‌ 
അല്ലെങ്കിൽ മറ്റൊരു ചെക്കനോട് 
ഇഷ്ടം തോന്നിയാൽ ഔട്ട്‌ 
സീനിയർ സൂപ്രണ്ട് ആയാണ് 
അവർ ജോലിയിൽ നിന്നും പിരിഞ്ഞത് 
ജോലിയിൽ നിന്നും പിരിഞ്ഞു പോരുമ്പോഴും 
ഒരു പത്തൊൻപതുകാരനെ 
അവർ കൂടെ കൊണ്ടുവന്നു 
എന്താ, ഇതൊക്കെ 
ആണുങ്ങൾക്ക്  മാത്രമേ ആകാവൂ എന്നുണ്ടോ?


ഒരു സ്ത്രീ കാമ ശാസ്ത്രം എഴുതിയാൽ എങ്ങനെ ഇരിക്കും 
തന്നെ ക്കാൾ പ്രായം കൂടിയ പുരുഷന്മാരുമായി 
വേഴ്ച പാടിലെന്നെഴുതുമായിരിക്കും 



ഇന്നിപ്പോൾ പെണ്ണെഴുത്തിന്റെ കാലമാണ് 
ഒരു വേശ്യയുടെ അനുഭവക്കുറിപ്പുകൾ 
മലയാള സാഹിത്യത്തിന്റെ തിലക ക്കുറിയായി 
കള്ളന് അനുഭവക്കുറിപ്പുകൾ എഴുതി കാശുണ്ടാക്കാമെങ്കിൽ 
വേശ്യയ്കും അത് ചെയ്തു കൂടെ 


എനിക്കറിയില്ല 
നമുടെ ശീലങ്ങളിലും ചിന്തകളിലും 
മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട് 
അല്ലെ ?   





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ