പ്രണയം ദുരൂഹമാണ്
അതിൽ മനസിലാകുന്നതായി ഒന്നുമില്ല
അർത്ഥമുള്ളതായി ഒന്നുമില്ല
നിങ്ങൾക്ക് പറയാൻ കഴിയുമോ ,
നിങ്ങൾ എന്തുകൊണ്ടാണ് ലൈലയെ പ്രണയിക്കുന്നതെന്ന് ?
എന്തുകൊണ്ട് മീരയെ പ്രണയിക്കുന്നില്ലെന്ന് ?
എന്തുകൊണ്ട് കുറെ നാളുകൾക്ക് ശേഷം
ലൈലയെ മറക്കുകയും മീരയെ പ്രണയിക്കുകയും ചെയ്‌തെന്ന് ?
പ്രണയം ഭ്രാന്താണ്
ഭ്രാന്ത്
ഓരോ മനുഷ്യനും ഭ്രാന്തനാണ്
ജാതി ഭ്രാന്ത്
മത ഭ്രാന്ത്
ദൈവ ഭ്രാന്ത്
പണ ഭ്രാന്ത്
പ്രണയ ഭ്രാന്ത്
എല്ലാമോരോ ഭ്രാന്ത്
ഞാനുമൊരു ഭ്രാന്തനായിരുന്നു
അവനുമൊരു ഭ്രാന്തനായിരുന്നു
എനിക്കവനോടുള്ള പ്രണയ ഭ്രാന്ത്
അവനെന്നോടുള്ള വെറുപ്പിൻ ഭ്രാന്ത്
അവനെന്നോട് വെറുപ്പായിരുന്നു
അവനത് പരസ്യമായി പ്രകടിപ്പിച്ചു നടന്നു
അവൻ സുന്ദരനായിരുന്നു
വെളുത്ത് സുന്ദരൻ
അവനോളം സുന്ദരനായ മറ്റൊരാൾ
ഞാൻ ഇതുവരെയും കണ്ടെത്തിയിട്ടില്ല
അവനെ കാണുമ്പോൾ എന്റെ കണ്ണുകൾ വികസിക്കും
അവന്റെ സൗന്ദര്യമാകെ ഒപ്പിയെടുക്കാൻ ഞാനാഗ്രഹിക്കും
എനിക്കതിനു കഴിഞ്ഞില്ല, ഒരിക്കലും
നമ്മുടെ മുൻതലമുറ പോരാടി നേടിയതാണ്
നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം
ഒരു സമയമുണ്ടായിരുന്നു
നമ്മുടെ സമൂഹം കന്നാലിയെ പോലെ ജീവിച്ചിരുന്ന
ഒരു കാലം
കന്നാലിയെ പോലെ
ഒരു ഗ്രാമത്തിലൊതുങ്ങി നമ്മുടെ ജീവിതം
അങ്ങനെ തളച്ചിടപ്പെട്ട ഗ്രാമങ്ങളിലേക്ക്
അന്വേഷികളുടെ ഒരു തലമുറ കടന്നു വന്നു
കൊല്ലാനും പിടിച്ചെടുക്കാനുമായി
പോർത്തുഗീസുകാർ
സ്പെയിൻകാർ
ഡച്ചുകാർ
ഫ്രഞ്ചുകാർ
ഇംഗ്ളീഷുകാർ
അവർ നമ്മിൽ ചിലരെ സഹായികളാക്കി
നമ്മിൽ ചിലരെ ഇംഗ്ളീഷ് പഠിപ്പിച്ചു
നാമും ഇംഗ്ളീഷുകാരായി
ഗ്രാമങ്ങളിൽ നിന്നും മുക്തരായി
വഴിനടക്കാനും വിദ്യാഭ്യാസം നേടാനും
ഇംഗ്ളീഷുകാർ നമ്മെ സഹായിച്ചു
നമ്മുടെ ദൈവങ്ങളെ വീണ്ടെടുക്കാനും
ഇംഗ്ളീഷുകാർ നമ്മെ സഹായിച്ചു
"നമ്മൾക്ക് സന്യാസം നൽകിയത് ഇംഗ്ളീഷുകാരാണ് "
പറയാം ഞാൻ അവനെ കുറിച്ച്
ഹ്മ്
മറക്കാൻ കഴിയില്ല , ആ നാളുകൾ
അവൻ ബസിൽ പോകുന്നതിനാൽ
ഞാനും ബസിൽ പോകാൻ തുടങ്ങി
നിങ്ങളും ഇങ്ങനെ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട് , ഇല്ലേ?
ഞാൻ മുൻപും ബസിൽ പോയിട്ടുണ്ട്
രാവിലെ വല്ലാത്ത തിരക്കായിരിക്കും
ആ തിരക്കിലൂടെ ഞാൻ നീന്തും
നീന്തി നീന്തി ഞാനവനടുത്തെത്തും
ഞാൻ പ്രണയിക്കുന്നവനടുത്തെത്തും
അവനോടു ചേർന്ന് നിൽക്കും
അവന്റെ തുടകളിൽ തുടകൾ ചേർത്ത്
അവന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ച്
അങ്ങനെ നിർവൃതിയിൽ ലയിച്ച്
ചിലപ്പോൾ അവനെ ചേർത്ത് പിടിക്കും
അവനങ്ങനെ എന്റെ സുഹൃത്തായി
അവനെന്നോട് സംസാരിച്ചു തുടങ്ങി
അപ്പോൾ ബസും തിരക്കും ഒഴിവാക്കി
ഞാൻ ടൂ വീലറുമായി അവനെയും കൂട്ടി രാവിലെ പോകും
വൈകിട്ട് തിരിച്ചു വരും
ഞങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം
കൂടുതൽ അവസരങ്ങൾ
അത്രയൊക്കെയേ ഇപ്പോഴും
ഒരിക്കൽ കൂടി ബസ് യാത്ര ആരംഭിച്ചപ്പോൾ
ഞാൻ കരുതിയുള്ളൂ
അവനെ വീഴ്ത്തണം
അവനെ സ്വന്തമാക്കണം
ഞാനല്ലെങ്കിൽ മറ്റാരെങ്കിലും അവനെ സ്വന്തമാക്കും
എങ്കിൽ ഞാൻ തന്നെ അവനെ സ്വന്തമാക്കുന്നതിൽ
എന്താണ് തെറ്റ് ?
അല്ല , നിങ്ങൾ തന്നെ പറയൂ
നാമെന്താണ് ചെയ്യേണ്ടത് ?
നാം നിഷ്ക്രിയരായിരിക്കുന്നത് എന്താണ്?
നമ്മുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും
നമ്മിൽ നിന്നും വീണ്ടും കവർന്നെടുക്കപ്പെടുകയാണ്
പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിന് വേണ്ടി നടന്ന
പ്രക്ഷോഭങ്ങൾ നാം മറന്നിരിക്കുന്നു
ഇന്നിപ്പോൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാണ്
അവർ നമ്മോടു കുരക്കുന്നു
നിങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കൂ
നിങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കൂ
നമ്മുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കില്ലെന്ന്
വാശി പിടിച്ചവർ
നമ്മോടു പറയുന്നു
കൊണ്ട് വരൂ , കൊണ്ട് വരൂ
നിങ്ങളുടെ കുട്ടികളെ കൊണ്ട് വരൂ
പൊതുവിദ്യാലയങ്ങളുടെ വാതിലുകൾ
നിങ്ങളുടെ കുട്ടികൾക്കായി തുറന്നു കിടക്കുന്നു
ബട്ട്
അവരുടെ കുട്ടികളെവിടെ ?
അവരെ കാണുന്നില്ലല്ലോ ?
ഓഹ് , അവരോ . അവരൊക്കെ ഇംഗ്ളീഷ് മീഡിയത്തിലാണ്
നിങ്ങളിവിടെ പഠിക്കൂ , പൊതുവിദ്യാലയങ്ങൾ നില നിർത്തൂ
ഞങ്ങടെ മക്കൾ ഇംഗ്ളീഷ് മീഡിയത്തിൽ പൊയ്ക്കോട്ടേ
അവരഞ്ചക്ഷരം
പഠിച്ചൊരു ജോലി നേടിക്കോട്ടെ നിങ്ങടെ കുട്ടികൾക്കിതാ പുതു വിദ്യാഭ്യാസം
മോഡേൺ വിദ്യാഭ്യാസം
പുല്ലുപറിക്കാൻ പഠിക്കാം
ജീവിതഗന്ധിയായ വിദ്യാഭ്യാസം
എയിഡ്സ് ബോധവത്കരണത്തിനായി
തെരുവിലലയാം
പത്താം ക്ലാസ് അക്ഷരമറിഞ്ഞില്ലെങ്കിലും ഏ പ്ലസിൽ ജയിക്കാം
പിന്നെ തൊഴിലുറപ്പിനു പോകാം
മണ്ടന്മാരെ , തെണ്ടികളേ , ചെറ്റകളേ
നിങ്ങടെ കുട്ടികളെ ഇവിടെ ഉപേക്ഷിക്കൂ
ആദ്യദിനം തന്നെ
അവൻ അങ്കം കുറിച്ചു
എന്നെ കണ്ടതും അവൻ ഒറ്റ ഓട്ടം
എന്നിട്ടൊരു വിളംബരം
"എനിക്കിങ്ങനെ ഉള്ളവന്മാരെ കാണുന്നതേ ഇഷ്ടമല്ല "
"എന്താ ?"
ഒരു യാത്രക്കാരൻ ചോദിച്ചു
"അയാൾ സ്വവർഗ്ഗ പ്രേമിയാണ് "
തീർച്ചയായും അതവനറിയാൻ സന്ദർഭമുണ്ടായിട്ടില്ല
ആരെങ്കിലുംഅവനോട് അങ്ങനെ പറഞ്ഞിരിക്കണം
ആര് ?
അടുത്ത ദിവസം ഞാൻ ബസിൽ കയറുമ്പോൾ
അവൻ ബസിലെ തിരക്കിനിടയിൽ നിന്ന്
പറഞ്ഞു
"അണ്ടി മൊതലാളി കയറിയിട്ടുണ്ട് , എല്ലാരും സൂക്ഷിച്ചോ"
നാം വീണ്ടും വിദ്യാഭ്യാസത്തിൽ ശ്രദ്ധയൂന്നണം
ഒന്നുകിൽ നാമും നമ്മുടെ കുട്ടികളെ
ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ചേർക്കണം
വളരെ പണച്ചിലവുള്ള കാര്യമാണ്
അതല്ലെങ്കിൽ നമ്മുടെ കുട്ടികളെ പഠിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട് പൊതുവിദ്യാലയങ്ങളിലേക്ക് ജാഥ നടത്തണം
പൊതുവിദ്യാലയങ്ങളിൽ അദ്ധ്യാപകർ സ്‌കൂളിൽ എത്താറില്ല
എത്തിയാൽ തന്നെ ക്ലാസിൽ പോകാറില്ല
പോയാൽ തന്നെ പഠിപ്പിക്കുന്നില്ല
പഠിച്ചില്ലെങ്കിലും ജയിക്കുമെങ്കിൽ ,
പിന്നെന്തിനാ പഠിപ്പിക്കുന്നത്?
പിന്നെന്തിനാ പഠിക്കുന്നത് ?
അവനെന്നെ കാണാനിന്നു വന്നിരുന്നു
അവനെ കണ്ടപ്പോൾ
പഴയതെല്ലാംഓർമ്മ വന്നു
"'അമ്മ ആശുപത്രീലാ ", അവൻ പറഞ്ഞു
"?"
"പതിനായിരം രൂപ വേണം "
ഞാൻ ചിരിച്ചു , വെറുതെ ചിരിച്ചു
ആശുപത്രിയിലേക്ക് പതിനായിരത്തിനു ചെക്ക് എഴുതുമ്പോൾ
ഞാനിതെല്ലാംഓർമ്മിച്ചു
ഒന്നും പറഞ്ഞില്ല
ചെക്ക് കൊടുക്കുമ്പോൾ ഞാനോർത്തു
"പതിനായിരത്തിന് എത്ര അണ്ടിയുണ്ടെടാ കയ്യിൽ ?"
എന്ന് ചോദിക്കണമെന്ന്
ചോദിച്ചില്ല
അവന്റെ മുഖം വിളറിയിരുന്നു
ചെക്ക് വാങ്ങുമ്പോൾ അവന്റെ കൈ വിറച്ചു
അവനെ വല്ലാതെ വിയർത്തു
അവനെ കണ്ടപ്പോൾ
പഴയതെല്ലാംഓർമ്മ വന്നു
"'അമ്മ ആശുപത്രീലാ ", അവൻ പറഞ്ഞു
"?"
"പതിനായിരം രൂപ വേണം "
ഞാൻ ചിരിച്ചു , വെറുതെ ചിരിച്ചു
ആശുപത്രിയിലേക്ക് പതിനായിരത്തിനു ചെക്ക് എഴുതുമ്പോൾ
ഞാനിതെല്ലാംഓർമ്മിച്ചു
ഒന്നും പറഞ്ഞില്ല
ചെക്ക് കൊടുക്കുമ്പോൾ ഞാനോർത്തു
"പതിനായിരത്തിന് എത്ര അണ്ടിയുണ്ടെടാ കയ്യിൽ ?"
എന്ന് ചോദിക്കണമെന്ന്
ചോദിച്ചില്ല
അവന്റെ മുഖം വിളറിയിരുന്നു
ചെക്ക് വാങ്ങുമ്പോൾ അവന്റെ കൈ വിറച്ചു
അവനെ വല്ലാതെ വിയർത്തു
നമ്മുടെ മുന്നിൽ രണ്ടു മാർഗ്ഗങ്ങളേയുള്ളൂ
ഒന്നുകിൽ സ്‌കൂളിലേക്ക് കുട്ടികളുമായി
അവരെ അധ്യാപകർ പഠിപ്പിക്കണമെന്നാവശ്യപ്പെട്ടു
പ്രകടനം നടത്തുക
സർക്കാർ സ്‌കൂളിൽ
പത്താം ക്ലാസിലെ ഒരദ്ധ്യാപകൻ
നാലു ശനിയാഴ്ചകളിൽ എക്സ്ട്രാ ക്ലാസ് വെച്ച്
ഒരു വർഷം പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ തീർത്തു അത്രേ !
ബെസ്റ്റ് അധ്യാപകനുള്ള നിർബന്ധിത പെൻഷൻ നൽകി
അദ്ദേഹത്തെ ആദരിക്കാൻ സർക്കാരിനോട്
നമ്മൾക്ക് അഭ്യർത്ഥിക്കാം
ഒന്നുകിൽ നമ്മുടെ കുട്ടികളെ
ഇംഗ്ളീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നത് പോലെ
പഠിപ്പിക്കാൻ ആവശ്യപ്പെട്ട്
നമ്മൾ കുട്ടികളുമായി ചേർന്ന് സമരം നടത്തണം
അല്ലെങ്കിൽ നമ്മളും നമ്മുടെ കുട്ടികളെ
ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ചേർക്കണം
പ്രണയമൊരു ഭ്രാന്താണ്
വെറുപ്പുമൊരു ഭ്രാന്താണ്
ഭ്രാന്തുകളിൽ മനുഷ്യാവസ്ഥകളെ കുറിച്ച്
ചിന്തിക്കാൻ നമ്മൾക്കാവില്ല
എന്നോടുള്ള വിരോധം തീർക്കാൻ ആരോ അവനെ ഉപയോഗിച്ചു
വെറുപ്പെന്ന ഭ്രാന്തിൽ അവനത് ഭംഗിയായി ചെയ്തു
പക്ഷെ
പക്ഷെ
അവന്റെയമ്മ ആശുപത്രിയിലായപ്പോൾ സഹായിക്കാൻ
അവനിലെന്നെക്കുറിച്ചു വെറുപ്പ് സൃഷ്ടിച്ചവനുണ്ടായില്ല
അവന്റെയമ്മ ആശുപത്രിയിലായപ്പോൾ
അവനെന്നോടുള്ള വെറുപ്പ്
എന്നോട് സഹായം തേടുന്നതിൽ നിന്നവനെ പിന്തിരിപ്പിച്ചില്ല
ഒക്കെ ഭ്രാന്താണ്
ഭ്രാന്ത്
ഭ്രാന്ത് മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ