2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

അവൻ പറഞ്ഞു : അറിയാം

ഇന്നലെ അവൻ എന്നോട് ക്ഷുഭിതനായി 
അവന്റെ ഫോട്ടോ ഞാൻ എടുത്തു 
എന്തിനാണ് ഫോട്ടോ എടുത്തതെന്ന് അവൻ 
ഇതുവരെ ഞാൻ അവന്റെ ഫോട്ടോ എടുത്തിട്ടില്ല 
ഇന്നലെ ഞാൻ അവന്റെ ഫോട്ടോ എടുത്തു 


ക്ഷോഭം ഭയം കൊണ്ടാണ് 
ഫോട്ടോ ആരെങ്കിലും കാണും എന്ന ഭയം 
ഫോട്ടോ ആരെങ്കിലും കണ്ടാൽ 
അവൻ ആത്നഹത്യ ചെയ്യുമെന്നു 
അവൻ എന്നെ ഭീഷണിപ്പെടുത്തി 


അവൻ ക്യാമറ എടുത്തു 
പടങ്ങൾ ഓരോന്നായി കണ്ടു 
എന്നിട്ട് എല്ലാം ഉടൻ ഡിലീറ്റ് ചെയ്യണം എന്ന് നിർബന്ധം പിടിച്ചു 
ഒരു ഫോട്ടോയിൽ ഭയക്കാൻ എന്തിരിക്കുന്നു , എന്നാവും നിങ്ങളുടെ ചിന്ത 
ഭയക്കാൻ വളരെയുണ്ട് 
ആരെങ്കിലും കാണും എന്ന ഭയം 
കണ്ടാൽ എന്താണ്?
അവന്റെ തുണിയില്ലാത്ത കാഴ്ച കാണുന്നവന് 
മനസ്സിന് കുളിർമ്മ  നല്കും 
അത് കഴിഞ്ഞു അവൻ അതെ കുറിച്ച് പാടി നടക്കും 


ഞാൻ ഫോട്ടോകൾ എല്ലാം ഒരു പെൻ ഡ്രൈവിലേക്ക് മാറ്റി 
അവന്റെ ക്ഷോഭം മാറി 
ഞാൻ പറഞ്ഞു 
എനിക്കെപ്പോഴും കാണണം 
അവൻ പറഞ്ഞു : അറിയാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ