ഞാനവനെ യഥാർത്ഥമായി സ്നേഹിച്ചു എന്നാലവനൊരു ഫ്രോഡായിരുന്നു അവനെന്നോട് പലതവണ സത്യം ചെയ്തു അവനെന്നോട് അടങ്ങാത്ത പ്രേമമാണെന്ന് ഞാനൊരു മണ്ടൻ , അതങ്ങു വിശ്വസിച്ചു അവനെയോർത്ത് ഞാൻ വളരെ കരഞ്ഞു തലയിണകൾ കണ്ണീരിൽ കുതിർന്നു പലതും ഞാനാലോചിച്ചു സെനാറിയോ വൺ അവൻറെ കൂട്ടുകാർക്ക് പണം നൽകി അവനെ കുടുക്കുന്നതിനെ കുറിച്ച് പാർട്ടി നടത്താൻ ഞാൻ ചിലവ് വഹിക്കുന്നു അവർ പാർട്ടി നടത്തുന്നു ലഹരിയിൽ അവരവനെ മുറിയിൽ ഉപേക്ഷിക്കുന്നു ആ മുറിയിൽ ഞാൻ കടന്നു ചെല്ലുന്നു ആ മുറിയിൽ , ആ രാത്രിയിൽ ഞാനുമവനും മാത്രം ആ രാത്രിയിൽ എനിക്ക് വേണ്ടതെല്ലാം ഞാൻ ചെയ്യുന്നു സെനാറിയോ ടു അവൻ വരുന്ന വഴിയിൽ രാത്രിയിൽ ഞാൻ കാത്ത് നിൽക്കുന്നു രാത്രിയിൽ ഇരുട്ടിൽ അവൻ നടന്നു വരുന്നു ഞാനവനെ പിടിച്ചു കൊണ്ട് പോകുന്നു എനിക്ക് വേണ്ടത് ചെയ്യുന്നു സെനാറിയോ ത്രീ മാഫിയാ സംഘത്തിന് പണം നൽകുന്നു അവരവനെ എനിക്ക് കൊണ്ടുത്തരുന്നു എനിക്ക് വേണ്ടത് ഞാൻ ചെയ്യുന്നു എന്നാൽ ഒന്നും സംഭവിച്ചില്ല ഞാനൊരു മണ്ടനായിരുന്നു അതെനിക്ക് മനസിലാക്കി തന്നത് ഒരു തെരുവ് കച്ചവടക്കാരനായിരുന്നു ഒരു യുവ ബിസിനസുകാരൻ എന്ന് അയാൾ സ്വയം പരിചയപ്പെടുത്തി ഒരു രാത്രിക്ക് പതിനായിരം വാഗ്ദാനം പ്രണയം പ്രണയം എന്ന് പറഞ്ഞു എന്നെ വിഡ്ഢിയാക്കിയ അവൻ യുവ ബിസിനസുകാരൻ പണക്കാരൻ പതിനായിരം രൂപ എന്ന് കേട്ടപ്പോൾ ഇറങ്ങി പുറപ്പെട്ടു പുറപ്പെട്ട കാര്യം നടന്നു ആ തെരുവ് കച്ചവടക്കാരൻ ആർത്തിമൂത്ത് അവനിഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ഭേദഭാവമില്ലാതെ ചെയ്തു അവൻറെ ഇഷ്ടവും സമ്മതവും അയാൾ ചോദിച്ചില്ല രാവിലെ അവനുണർന്നപ്പോൾ അവിടെ അവൻ തനിച്ചായിരുന്നു അയാൾ അവിടെയെവിടെയുമുണ്ടായിരുന്നില്ല അവൻ ആലപ്പുഴയിൽ നിന്നും കോട്ടയത്ത് വന്നപ്പോൾ അവൻറെ ചിത്രങ്ങൾ കൊണ്ട് അയാൾ ഫേസ്‌ബുക്ക് നിറച്ചിരുന്നു ന്യൂഡ് ഫോട്ടോസ് , ഫേസ് പിക്സ് എല്ലാം അങ്ങനെ ഞാൻ കാത്ത് കാത്ത് സൂക്ഷിച്ച മാമ്പഴം കാക്കച്ചി കൊത്തിപ്പോയി അതിൽപിന്നെ ഫേസ്‌ബുക്ക് പ്രണയങ്ങളിൽ ഞാനൊരിക്കലും വിശ്വാസമർപ്പിച്ചിട്ടില്ല ഞാൻ നിൻറെതാണെന്നു സത്യം ചെയ്തിട്ട് അത് മറന്നു പോകുന്നവരെ ഞാനിപ്പോൾ നിത്യവും കാണുന്നു എന്നോട് പറയുന്ന അർത്ഥമില്ലാത്ത വാക്കുകൾ അവരെത്ര ആളുകളോട് പറയുന്നുണ്ടാവുമെന്ന് ഞാനിപ്പോൾ ആലോചിക്കാറില്ല അതുകൊണ്ട് ഞാനിപ്പോൾ ഒരു ധൃതിക്കാരനാണ് ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞാൽ നേരിൽ കാണാൻ ഞാൻ ധൃതി കൂട്ടി തുടങ്ങും സ്നേഹം കൂടി പണം ചോദിക്കുന്നവരോട് നേരിൽ കാണുമ്പോൾ നൽകാമെന്ന് പറയും പണം ചോദിച്ചാൽ ഇല്ലെന്നോ കൊടുക്കില്ലെന്നോ പറയില്ല കൊടുക്കില്ലെന്ന് മാത്രം അവൻ വരും അവൻ പൊയ്ക്കൊള്ളും ഞാനതക്കുറിച്ചു ചിന്തിക്കേണ്ടതില്ല അവൻറെ പേര് നിങ്ങളിൽ പലർക്കും അറിയാം ഞാനത് പറയുന്നില്ല അതിന്നും എൻറെ സ്വകാര്യ ദുഖമാണ് ഞാനുമിന്നൊരു നടനാണ് വെറുമൊരു നടൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ