കഴിഞ്ഞ പതിനാറു വർഷമായി
അവൻ തന്റെ ശരീരം
ഒരു പരാതിയുമില്ലാതെ
ഒരു മടിയുമില്ലാതെ
എനിക്ക് സമർപ്പിക്കുന്നു
എന്തിനു ?
എനിക്ക് സുഖം കിട്ടിയിട്ട്
അവനെന്താ പ്രയോജനം ?
ഞാൻ പലപ്പോഴും
അതെ കുറിച്ച് ആലോചിച്ചിട്ടുണ്ട്
പതിനാറു വർഷങ്ങൾ !
നീണ്ട പതിനാറു വർഷങ്ങൾ !
ഒരിക്കലും പറ്റില്ലെന്നു പറഞ്ഞിട്ടില്ല
ഒരിക്കലും അസഹ്യത പ്രകടിപ്പിച്ചിട്ടില്ല
നീണ്ട പതിനാറു വർഷങ്ങൾ
പലപ്പോഴും അനുവാദം ചോദിച്ചിട്ടില്ല
സമ്മതം ചോദിച്ചിട്ടില്ല
കയ്യിൽ കടന്നു പിടിച്ചു നടന്നാൽ കൂടെ വരും
അവനറിയാം , വേണ്ടിയിട്ടാണെന്ന്
കൂടെ വരും, ഒരു മടിയുമില്ലാതെ
പതിനാറു വർഷങ്ങൾ
നീണ്ട പതിനാറു വർഷങ്ങൾ
അവനിന്ന് മുപ്പത്തിനാല് വയസ്സുണ്ട് !
നിങ്ങൾ കരുതും , വയറുന്തി
കോലം കെട്ട ഒരു വൃദ്ധനെന്നു
അല്ല
കണ്ടാൽ ഇപ്പോഴും വെറും പതിനെട്ടുകാരൻ
മേൽച്ചുണ്ടിൽ ഇപ്പോഴും രോമങ്ങളില്ല
മുഖത്തും രോമങ്ങളില്ല
ഷേവിംഗ് ആവശ്യമില്ല
മെലിഞ്ഞു നീണ്ട ശരീരം പതിനെട്ടുകാരന്റെതാണ്
വെളുത്ത ശരീരം
പ്രായം അടയാളങ്ങളിടാൻ മറന്നു പോയ ശരീരം
പെണ്ണിന്റെ വലിയ കറുത്ത കണ്ണുകൾ വിടരുന്നത്
ഞാനവന്റെ കയ്യിൽ പിടുത്തമിടുമ്പോൾ മാത്രമാണ്
പെണ്ണിന്റെ തടിച്ച അധരോഷ്ടങ്ങൾ വിടരുന്നത്
ഞാനവയിൽ കടിച്ച് ഇറുമ്പുംമ്പോൾ മാത്രമാണ്
ആദ്യമെല്ലാം "വേദനിക്കുന്നു", എന്നവൻ പരാതി പറഞ്ഞിരുന്നു
ഇപ്പോൾ പരാതികളുമില്ല
അവന് എല്ലാം ശീലമായിരിക്കുന്നു
പതിനാറു വർഷങ്ങൾ
നീണ്ട പതിനാറു വർഷങ്ങൾ
ഒരു പക്ഷെ , അവൻ അവസാനമായി
പരാതി പറഞ്ഞത്
ഇരുപത്തൊൻപതാമത്തെ ജന്മ ദിനത്തിലാണ്
ആ രാത്രി അവന്റെ കയ്യിൽ ഞാൻ പിടിച്ചപ്പോൾ
അവൻ പറഞ്ഞു : ഇന്നെനിക്ക് ഇരുപത്തൊൻപതായി
അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല
ഞാൻ ഒന്നും ചോദിച്ചുമില്ല
പിന്നീടെപ്പോഴോ ഞാൻ അവനോടു പറഞ്ഞു : എനിക്ക് നിന്നെ നഷ്ടപ്പെടാനാവില്ല
അവൻ മൌനമായിരുന്നതെയുള്ളൂ
മുപ്പതാം ജന്മദിനത്തിൽ
ഞാനവന്റെ കയ്യിൽ പിടിക്കുമ്പോൾ
അവൻ മൗനമായി എന്നോടൊപ്പം വന്നു
ഞാൻ പറഞ്ഞു : ഇന്ന് നിന്റെ മുപ്പതാം പിറന്നാൾ ആണ്.
അവൻ ചിരിച്ചു : അത് മറന്നില്ലേ ?
ഞാൻ പറഞ്ഞു : നീ സുന്ദരനാണ് , ഇപ്പോഴും
അവൻ അപ്പോഴും ചിരിച്ചു
അവന്റെ മുപ്പത്തിനാലാം ജന്മദിനവും ഞാൻ മറന്നില്ല
അവന്റെ മുപ്പത്തഞ്ചാം ജന്മദിനവും ഞാൻ മറക്കില്ല
അവനെന്നും പതിനെട്ടുകാരനായിരിക്കട്ടെ
അവനെന്നും സുന്ദരനായിരിക്കട്ടെ
അവനെന്നും എന്റെതായിരിക്കട്ടെ
അവന്റെ പെരോർമ്മയുണ്ടോ ?
അവന്റെ ഫോട്ടോ ഓർമ്മയുണ്ടോ ?
ഇല്ല, ഇനി പേര് പറയില്ല
ഇല്ല, ഇനി ഫോട്ടോ ഇടുകില്ല
അവൻ
എന്റെതുമാത്രമായ
അവൻ
അവൻ തന്റെ ശരീരം
ഒരു പരാതിയുമില്ലാതെ
ഒരു മടിയുമില്ലാതെ
എനിക്ക് സമർപ്പിക്കുന്നു
എന്തിനു ?
എനിക്ക് സുഖം കിട്ടിയിട്ട്
അവനെന്താ പ്രയോജനം ?
ഞാൻ പലപ്പോഴും
അതെ കുറിച്ച് ആലോചിച്ചിട്ടുണ്ട്
പതിനാറു വർഷങ്ങൾ !
നീണ്ട പതിനാറു വർഷങ്ങൾ !
ഒരിക്കലും പറ്റില്ലെന്നു പറഞ്ഞിട്ടില്ല
ഒരിക്കലും അസഹ്യത പ്രകടിപ്പിച്ചിട്ടില്ല
നീണ്ട പതിനാറു വർഷങ്ങൾ
പലപ്പോഴും അനുവാദം ചോദിച്ചിട്ടില്ല
സമ്മതം ചോദിച്ചിട്ടില്ല
കയ്യിൽ കടന്നു പിടിച്ചു നടന്നാൽ കൂടെ വരും
അവനറിയാം , വേണ്ടിയിട്ടാണെന്ന്
കൂടെ വരും, ഒരു മടിയുമില്ലാതെ
പതിനാറു വർഷങ്ങൾ
നീണ്ട പതിനാറു വർഷങ്ങൾ
അവനിന്ന് മുപ്പത്തിനാല് വയസ്സുണ്ട് !
നിങ്ങൾ കരുതും , വയറുന്തി
കോലം കെട്ട ഒരു വൃദ്ധനെന്നു
അല്ല
കണ്ടാൽ ഇപ്പോഴും വെറും പതിനെട്ടുകാരൻ
മേൽച്ചുണ്ടിൽ ഇപ്പോഴും രോമങ്ങളില്ല
മുഖത്തും രോമങ്ങളില്ല
ഷേവിംഗ് ആവശ്യമില്ല
മെലിഞ്ഞു നീണ്ട ശരീരം പതിനെട്ടുകാരന്റെതാണ്
വെളുത്ത ശരീരം
പ്രായം അടയാളങ്ങളിടാൻ മറന്നു പോയ ശരീരം
പെണ്ണിന്റെ വലിയ കറുത്ത കണ്ണുകൾ വിടരുന്നത്
ഞാനവന്റെ കയ്യിൽ പിടുത്തമിടുമ്പോൾ മാത്രമാണ്
പെണ്ണിന്റെ തടിച്ച അധരോഷ്ടങ്ങൾ വിടരുന്നത്
ഞാനവയിൽ കടിച്ച് ഇറുമ്പുംമ്പോൾ മാത്രമാണ്
ആദ്യമെല്ലാം "വേദനിക്കുന്നു", എന്നവൻ പരാതി പറഞ്ഞിരുന്നു
ഇപ്പോൾ പരാതികളുമില്ല
അവന് എല്ലാം ശീലമായിരിക്കുന്നു
പതിനാറു വർഷങ്ങൾ
നീണ്ട പതിനാറു വർഷങ്ങൾ
ഒരു പക്ഷെ , അവൻ അവസാനമായി
പരാതി പറഞ്ഞത്
ഇരുപത്തൊൻപതാമത്തെ ജന്മ ദിനത്തിലാണ്
ആ രാത്രി അവന്റെ കയ്യിൽ ഞാൻ പിടിച്ചപ്പോൾ
അവൻ പറഞ്ഞു : ഇന്നെനിക്ക് ഇരുപത്തൊൻപതായി
അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല
ഞാൻ ഒന്നും ചോദിച്ചുമില്ല
പിന്നീടെപ്പോഴോ ഞാൻ അവനോടു പറഞ്ഞു : എനിക്ക് നിന്നെ നഷ്ടപ്പെടാനാവില്ല
അവൻ മൌനമായിരുന്നതെയുള്ളൂ
മുപ്പതാം ജന്മദിനത്തിൽ
ഞാനവന്റെ കയ്യിൽ പിടിക്കുമ്പോൾ
അവൻ മൗനമായി എന്നോടൊപ്പം വന്നു
ഞാൻ പറഞ്ഞു : ഇന്ന് നിന്റെ മുപ്പതാം പിറന്നാൾ ആണ്.
അവൻ ചിരിച്ചു : അത് മറന്നില്ലേ ?
ഞാൻ പറഞ്ഞു : നീ സുന്ദരനാണ് , ഇപ്പോഴും
അവൻ അപ്പോഴും ചിരിച്ചു
അവന്റെ മുപ്പത്തിനാലാം ജന്മദിനവും ഞാൻ മറന്നില്ല
അവന്റെ മുപ്പത്തഞ്ചാം ജന്മദിനവും ഞാൻ മറക്കില്ല
അവനെന്നും പതിനെട്ടുകാരനായിരിക്കട്ടെ
അവനെന്നും സുന്ദരനായിരിക്കട്ടെ
അവനെന്നും എന്റെതായിരിക്കട്ടെ
അവന്റെ പെരോർമ്മയുണ്ടോ ?
അവന്റെ ഫോട്ടോ ഓർമ്മയുണ്ടോ ?
ഇല്ല, ഇനി പേര് പറയില്ല
ഇല്ല, ഇനി ഫോട്ടോ ഇടുകില്ല
അവൻ
എന്റെതുമാത്രമായ
അവൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ