2017 ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഇതാണോ പ്രണയം ?

പ്രണയമല്ല ; പച്ചയായ കാമം 
എനിക്കും അറിയാം ; നിനക്കും അറിയാം 
എന്നിട്ടും നാമിതിനെ പ്രണയമെന്നു വാഴ്ത്തുന്നു 


ഞാൻ നിന്റെ കയ്യിൽ പിടിക്കുന്നതെന്തിനെന്നു 
നിനക്കറിയാം 
ഏതാനും മിനിട്ടുകളുടെ ദൈർഘ്യം വരുന്ന ഒരു ഇടവേള 
നിന്റെ ജീവിതത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത് 
നിന്റെ സമർപ്പണം 
ജീവിതത്തിന്റെയല്ല 
ശരീരത്തിന്റെ സമർപ്പണം 
നമ്മുടെ ബന്ധം അതിൽ തുടങ്ങുന്നു 
അതിൽ അവസാനിക്കുന്നു 


ഇതാണോ പ്രണയം ?
അല്ല , ഇതല്ല പ്രണയം 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ