അതിസുന്ദരനായിരുന്നു അവൻ.
അവൻറെ ശാപവും അതുതന്നെയായിരുന്നു.
അവൻ ഓർ സ്വവർഗ സ്‌നേഹി.
ആദ്യാനുഭവം ഒരു അങ്കിളിൽ നിന്ന്
പിന്നെ അതൊരു ദാഹമായി
സ്വവർഗാനുരാഗം
അതുമുതലെടുക്കാവുന്നരൊക്കെ മുതലെടുത്തു
ഒടുവിൽ അവൻ സ്വയം ചിലരിൽ നിന്നൊക്കെ അകന്നു നിന്നു
അതിനർത്ഥം , അവൻ സ്വർവർഗ പ്രേമം ഉപേക്ഷിച്ചു എന്നല്ല
ഒന്നുകിൽ , അവനിഷ്ടം തോന്നണം
അല്ലെങ്കിൽ , പതിനായിരം രൂപയെങ്കിലും കിട്ടണം
ഇരുപത്തിനായിരമോ , മുപ്പത്തിനായിരമോ അവൻ ചോദിച്ചു
പണമെന്ന് കേട്ടപ്പോൾ പലരും പിൻവാങ്ങി
ഒരാൾ മാത്രം പിൻവാങ്ങാതെ അവനെ പ്രേരിപ്പിച്ചു
ബിസിനസുകാരൻ , വലിയ പണക്കാരൻ
ഫൈവ് സ്റ്റാർ , ഒരു രാത്രി , ഫുഡ് ആൻഡ് ഡ്രിങ്ക്സ് , നീ വാ
അവനെത്തി . രാത്രിയിലാണ് എത്തിയത്. ഡ്രിങ്ക്സ് കയ്യോടെ
ഫൈവ് സ്റ്റാർ എന്നത് തെരുവോരത്തെ തട്ടുകടയുടെ പേരായിരുന്നു
ലഹരിയിൽ കാലുറക്കാത്ത അവനെയും കൊണ്ട് ഒരു കെട്ടിടത്തിന് പിന്നിലേക്ക്
രാവിലെ അയാൾ പറഞ്ഞു " നീ പൊയ്ക്കോ , എൻറെ കയ്യിൽ കാശൊന്നുമില്ല
പതിനായിരം പറഞ്ഞു തന്നെ വിളിച്ചുവരുത്തിയ അയാളെ
അപ്പോഴാണ് അവൻ കാണുന്നത്
അറപ്പുംവെറുംപ്പും തോന്നി അവന്
അവൻ ആദ്യത്തെ ബസിൽത്തന്നെ തിരികെ പോയി
പതിനായിരം രൂപയുടെ ചരക്കിനെ
ഫ്രീയായി അനുഭവിച്ച ത്രില്ലിലായിരുന്നു അയാൾ
അയാൾ അവനെ വിളിച്ചാൽ ഫോണെടുത്തില്ലെങ്കിൽ
അവൻറെ ഫോണിൽ നിന്ന് കോപ്പി ചെയ്തെടുത്ത നമ്പറുകളിലേക്ക്
അയാൾ വിളിക്കും
ആ നമ്പറുകളിൽ നിന്ന് അയാൾ
ഓരോ നമ്പറിൻറെയും ഉടമയെ കണ്ടെത്തി
നീയെന്നെ അനുസരിക്കും , ഇല്ലെങ്കിൽ -- അയാൾ ഭീഷണിപ്പെടുത്തി
അവൻ കരഞ്ഞിട്ടും കാലുപിടിച്ചിട്ടും പ്രയോജനമുണ്ടായില്ല
ഒരു ദിവസം അവൻ ഡോക്ടറെ കാണാൻ പോയി
സിഫിലിസ് ആണ് , ഡോക്ടർ കാഷ്വൽ ആയി പറഞ്ഞു
അവൻറെയുള്ളിൽ ഇടിവെട്ടിയത് ഡോക്ടർഅറിഞ്ഞില്ല
കുറെ ഗുളികകയുമായി അവൻ പുറത്തേക്ക് നടന്നു
ഇന്ന് അവനെ ആർക്കും വേണ്ട
ഒരു നൂറു രൂപ പോലും ആരും കൊടുക്കുന്നില്ല
ഒരുനേരത്തെ ഭക്ഷണം പോലും ആരും കൊടുക്കുന്നില്ല
വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും വെറുപ്പോടെ മുഖം തിരിച്ചുകളയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ