എൻറെ അനന്തമായ പ്രണയങ്ങളുടെ കഥ പറയാം
എന്തിനാണ് കഥ പറയുന്നത് ?
രമിപ്പിക്കാനാണ് കഥ പറയേണ്ടത്
എന്നാണ് ഞാൻ കരുതുന്നത്
രമിപ്പിക്കണമെങ്കിൽ കഥയാണ് പറയേണ്ടത്
കഥ പറയാനെനിക്കറിയില്ലല്ലോ
അതുകൊണ്ട് ഞാനെൻറെ കഥ പറയുന്നു
എന്തിനാണ് ഞാനെൻറെ കഥ പറയുന്നത്
ഞാൻ നിങ്ങളിൽ നിന്നും വ്യത്യസ്തനല്ലാത്തതുകൊണ്ട്
എങ്കിൽ കഥ പറയണമോ ?
വേണം
സ്വയം കഥ പറയുമ്പോൾ
കഥ ആത്മകഥ ആവുന്നു
നിങ്ങൾക്കറിയാവുന്ന ആത്മകഥകളിൽ
നിങ്ങൾ കാണുന്നത്
നിങ്ങളിൽ നിന്നും വ്യത്യസ്തരായ ആളുകളെയാണ്
അപ്പോൾ നിങ്ങൾ ചിന്തിക്കും
ഹോ ! ഞാനെത്ര മോശപ്പെട്ട ആളാണ് !
നിങ്ങൾക്ക് നിങ്ങളുടെ പിതാവിൻറെ സ്വർണ്ണം പൂശിയ
പേന മോഷ്ടിക്കാൻ കഴിഞ്ഞില്ലല്ലോ
നിങ്ങളുടെ പിതാവിന്
അക്കാലത്തൊരു മഷിപ്പേന പോലും ഉണ്ടായിരുന്നില്ല
പിന്നെങ്ങനെയാണ് നിങ്ങൾ പിതാവിൻറെ പേന മോഷ്ടിക്കുക !
സതീശൻ നായർ മഹാത്മാ ഗാന്ധിയാവാൻ പോയത്
അതിൻറെ അനന്തരഫലം ഉൾപ്പടെ നാമറിഞ്ഞിരിക്കണം
ഗഡ്‌വാളിൽ താമസിക്കുമ്പോഴാണ്
സതീശൻ നായർക്ക് ഉൾവിളിയുണ്ടായത് !
ഒരു ദിവസം സതീശൻ നായർ
സാനിഫ്രഷും ബ്രഷും വാങ്ങി
കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയാലും
ഇത്ര ദുഖിക്കേണ്ടി വരുമായിരുന്നില്ല
സതീശൻ നായർ താമസിച്ചിടത്ത്
ഒരു നിര മുറികളാണുണ്ടായിരുന്നത്.
ചില മുറികളിൽ കുടുംബമായാണ്
ആളുകൾ താമസിച്ചിരുന്നത്
കക്കൂസ് ഒരെണ്ണം ഒരു മൂലയിൽ
അത് പൊതുവായി ഉപയോഗിക്കുന്നതാണ്
അത് വൃത്തികേടായി നാറുന്ന ഒരെണ്ണം
മഹാത്മാ ഗാന്ധിയെ സ്മരിച്ച്
ഇന്ദിരാ ഗാന്ധി ടാഗോറിൻറെ വിശ്വഭാരതിയിൽ
പഠിച്ചിരുന്ന കാലത്ത് കക്കൂസ് കഴുകിയിട്ടുണ്ടെന്ന അറിവിൽ
ആദർശം മൂത്ത് കാശ് കൊടുത്ത്
സാനിഫ്രഷും ബ്രഷും വാങ്ങിവന്ന്
പൊതുകക്കൂസ് സതീശൻ നായർ വൃത്തിയാക്കി
അടുത്ത ദിവസം കണ്ടത് കക്കൂസ് പൂട്ടിയിട്ടിരിക്കുന്നതാണ് !
ഒരു നിമിഷം കൊണ്ട്
സതീശൻ നായർ വെറും ജമേദാരി ലോഗ് ആയി
നീചജാതി
തൊട്ടുകൂടാത്തവൻ
അയിത്തക്കാരൻ
ജമേദാരി ലോഗ് ഉപയോഗിക്കുന്ന കക്കൂസിൽ
മറ്റുള്ളവർ എങ്ങനെ പോകും ?
അതുകൊണ്ട് തീർന്നില്ല ദുരിതം
അവിടന്ന് സതീശൻ നായർക്ക് താമസം മാറ്റേണ്ടിവന്നു
അവിടെ ജമേദാരി ലോഗ് താമസിക്കാൻ പറ്റില്ല
പേരിനോടൊപ്പമുള്ള നായരെന്ന വാലിനുപോലും
സതീശൻ നായരെ രക്ഷിക്കാൻ കഴിഞ്ഞില്ല
എന്തിനാണ് കഥ പറയുന്നത് ?
രമിപ്പിക്കാനാണ് കഥ പറയേണ്ടത്
എന്നാണ് ഞാൻ കരുതുന്നത്
രമിപ്പിക്കണമെങ്കിൽ കഥയാണ് പറയേണ്ടത്
കഥ പറയാനെനിക്കറിയില്ലല്ലോ
അതുകൊണ്ട് ഞാനെൻറെ കഥ പറയുന്നു
എന്തിനാണ് ഞാനെൻറെ കഥ പറയുന്നത്
ഞാൻ നിങ്ങളിൽ നിന്നും വ്യത്യസ്തനല്ലാത്തതുകൊണ്ട്
എങ്കിൽ കഥ പറയണമോ ?
വേണം
സ്വയം കഥ പറയുമ്പോൾ
കഥ ആത്മകഥ ആവുന്നു
നിങ്ങൾക്കറിയാവുന്ന ആത്മകഥകളിൽ
നിങ്ങൾ കാണുന്നത്
നിങ്ങളിൽ നിന്നും വ്യത്യസ്തരായ ആളുകളെയാണ്
അപ്പോൾ നിങ്ങൾ ചിന്തിക്കും
ഹോ ! ഞാനെത്ര മോശപ്പെട്ട ആളാണ് !
നിങ്ങൾക്ക് നിങ്ങളുടെ പിതാവിൻറെ സ്വർണ്ണം പൂശിയ
പേന മോഷ്ടിക്കാൻ കഴിഞ്ഞില്ലല്ലോ
നിങ്ങളുടെ പിതാവിന്
അക്കാലത്തൊരു മഷിപ്പേന പോലും ഉണ്ടായിരുന്നില്ല
പിന്നെങ്ങനെയാണ് നിങ്ങൾ പിതാവിൻറെ പേന മോഷ്ടിക്കുക !
സതീശൻ നായർ മഹാത്മാ ഗാന്ധിയാവാൻ പോയത്
അതിൻറെ അനന്തരഫലം ഉൾപ്പടെ നാമറിഞ്ഞിരിക്കണം
ഗഡ്‌വാളിൽ താമസിക്കുമ്പോഴാണ്
സതീശൻ നായർക്ക് ഉൾവിളിയുണ്ടായത് !
ഒരു ദിവസം സതീശൻ നായർ
സാനിഫ്രഷും ബ്രഷും വാങ്ങി
കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയാലും
ഇത്ര ദുഖിക്കേണ്ടി വരുമായിരുന്നില്ല
സതീശൻ നായർ താമസിച്ചിടത്ത്
ഒരു നിര മുറികളാണുണ്ടായിരുന്നത്.
ചില മുറികളിൽ കുടുംബമായാണ്
ആളുകൾ താമസിച്ചിരുന്നത്
കക്കൂസ് ഒരെണ്ണം ഒരു മൂലയിൽ
അത് പൊതുവായി ഉപയോഗിക്കുന്നതാണ്
അത് വൃത്തികേടായി നാറുന്ന ഒരെണ്ണം
മഹാത്മാ ഗാന്ധിയെ സ്മരിച്ച്
ഇന്ദിരാ ഗാന്ധി ടാഗോറിൻറെ വിശ്വഭാരതിയിൽ
പഠിച്ചിരുന്ന കാലത്ത് കക്കൂസ് കഴുകിയിട്ടുണ്ടെന്ന അറിവിൽ
ആദർശം മൂത്ത് കാശ് കൊടുത്ത്
സാനിഫ്രഷും ബ്രഷും വാങ്ങിവന്ന്
പൊതുകക്കൂസ് സതീശൻ നായർ വൃത്തിയാക്കി
അടുത്ത ദിവസം കണ്ടത് കക്കൂസ് പൂട്ടിയിട്ടിരിക്കുന്നതാണ് !
ഒരു നിമിഷം കൊണ്ട്
സതീശൻ നായർ വെറും ജമേദാരി ലോഗ് ആയി
നീചജാതി
തൊട്ടുകൂടാത്തവൻ
അയിത്തക്കാരൻ
ജമേദാരി ലോഗ് ഉപയോഗിക്കുന്ന കക്കൂസിൽ
മറ്റുള്ളവർ എങ്ങനെ പോകും ?
അതുകൊണ്ട് തീർന്നില്ല ദുരിതം
അവിടന്ന് സതീശൻ നായർക്ക് താമസം മാറ്റേണ്ടിവന്നു
അവിടെ ജമേദാരി ലോഗ് താമസിക്കാൻ പറ്റില്ല
പേരിനോടൊപ്പമുള്ള നായരെന്ന വാലിനുപോലും
സതീശൻ നായരെ രക്ഷിക്കാൻ കഴിഞ്ഞില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ