"എനിക്ക് നിന്നെ ഇഷ്ടമാണ് "
"നാണമില്ലേ , നിങ്ങൾക്ക് ?"
" ഞാനെന്തിനാ നാണിക്കുന്നത് ?"
" വല്ല പെണ്ണുങ്ങളോടും ചെന്ന് പറയ് "
"എനിക്ക് ഇഷ്ടം തോന്നുന്നത് നിന്നോടാണ് "
"എന്നോട് തോന്നേണ്ട "
"അതെന്താ ?"
" ഞാൻ ആണായത് കൊണ്ട് "
" എനിക്ക് സംശയമാ "
"എന്ത് ?"
" നീ ആണാണോയെന്ന് "
"അത് നിങ്ങള് നോക്കണ്ട "
അതൊരു വെളുപ്പാൻകാലമായിരുന്നു . തണുപ്പുള്ള ഒരു പ്രഭാതം. എന്തിനവനോടങ്ങനെ പറഞ്ഞുവെന്ന് ചോദിച്ചാൽ ഉത്തരമില്ല. അവനോടങ്ങനെ പറയണമെന്ന് വിചാരിച്ചിരുന്നില്ല
വിചാരിച്ചിട്ടേയില്ലെന്നല്ല ഞാൻ പറഞ്ഞത്. വിചാരിച്ച രാത്രികളുണ്ട്. നമ്മിൽ കാമം അടിയുന്നത് രാത്രികളിലാണ്. പകലൊരിക്കലും കാമമെനിക്കൊരു പ്രശ്നമായിട്ടില്ല. കാമമുണരുന്നത് രാത്രികളിലാണ്. തനിച്ചാവുന്ന രാത്രികൾ. ഒന്നും ചെയ്യാനില്ലാത്ത രാത്രികൾ. പകലുകൾ എത്ര തിരക്ക് പിടിച്ചതാണ് ! സമയം പോകുന്നത് നമ്മളറിയുന്നില്ല. രാവിലെ ഓഫീസിലെത്തിയാൽ ഉച്ചയായി. ഭക്ഷണം കഴിച്ചാൽ നവാസ് ചായ കൊണ്ടുവന്നു വെക്കുകയായി. ചായ കുടിച്ചുകഴിയുമ്പോഴേക്കും ലസിത ബസ് സ്റ്റാണ്ടിലേക്കോടുന്നുണ്ടാവും
ലസിതയുടെ ഓട്ടം കാണുമ്പോൾ ക്ളോക്ക് ശബ്ദിക്കും ഡിങ് ഡോങ് ഡിങ് ഡോങ് അഞ്ച് തവണ . മണി അഞ്ച് . നമ്മൾ നേരെ കടപ്പുറത്തേക്ക് പോകുന്നു. തിരയെണ്ണാൻ അല്ല. ചരക്കുകൾ വരും. പല നിറത്തിൽ , സൈസുകളിൽ, കൊഞ്ചം കൊഞ്ചം തമിഴ് പറയുന്നവരുണ്ടാവും. മലയാളത്തിൽ മൊഴിയുന്ന തരുണീമണികളുണ്ടാവും ഗുജറാത്തി പെണ്ണുണ്ടാവും കണ്ടുകണ്ടങ്ങിരിക്കാം പിന്നെ ഇരുൾ പരക്കുമ്പോൾ അവളുമാരെല്ലാം ചന്തിയും കുലുക്കി പോയ്ക്കഴിയുമ്പോൾ പാപ്പൻറെ കള്ളുഷാപ്പിൽ നിന്നൊരു കുപ്പിയും കപ്പയും മീനുമായി നമ്മൾ കൂട്ടിലേക്ക് നടക്കുന്നു. കൂട്ടിലെത്തുമ്പോൾ വേറൊന്നും കാണാനില്ല, ചെയ്യാനില്ല, നമ്മളെ കാമം ചുറ്റിവരിയുന്നു. കടപ്പുറത്ത് തിരയെണ്ണാൻ വന്ന ഒരു തടിച്ചി , അല്ലെങ്കിൽ തടിച്ചിയായ പപ്പിനി നമ്മുടെ ഉറക്കം കെടുത്തുന്നു.
പെണ്ണുങ്ങൾ ഒരു വകയാണ്. അവളുമാർക്കൊരു വിചാരമേയുള്ളൂ . ഏതെങ്കിലുമൊരുത്തനെ ശവമാക്കണം . പെണ്ണുങ്ങൾ പെൺചിലന്തികളുടെ വംശമാണ്. അതുകൊണ്ടാണ്, അല്ലേങ്കിലെന്നേ ശ്രീദേവിയോട് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞേനേ . അതുപറയും വരെ ശ്രീദേവി ശ്രീദേവിയാണ്. നല്ല സ്വഭാവം. നല്ല ചിരി നല്ല സംസാരം. അതൊക്കെ വിവാഹത്തിനുമുമ്പ്. വിവാഹശേഷം , എന്താ കഥ ? ആരോട് സംസാരിക്കണം , ആരോട് സംസാരിക്കരുത് , എവിടെ പോകാം , എവിടെ പോകരുത് ഒക്കെ , നമ്മൾ എത്രതവണ ശ്വാസം വിടണം എന്ന് വരെ ശ്രീമതിക്കൊച്ചമ്മ തീരുമാനിക്കും. അനുസരിച്ചില്ലെങ്കിൽ , സ്ത്രീ പീഢനം , അനുസരിച്ചാൽ നല്ല ഭർത്താവ് ! അനുസരണയോടെ വളർത്ത് നായയെ പോലെ ജീവിച്ചുകൊള്ളണം. എനിക്കറിയാവുന്ന ആൺ സിംഹങ്ങളുടെയെല്ലാം ഗതിയിതാണീശ്വര. അതുകൊണ്ട് ശ്രീദേവിയും വേണ്ട, ആൻസമ്മയും വേണ്ട. നമ്മൾക്ക് രമേശൻ മതി. രമേശനാകുമ്പോൾ കെട്ടണമെന്നൊരിക്കലും പറയില്ലല്ലോ. രമേശനെ വിവാഹം ചെയ്യേണ്ട. അനുസരിക്കേണ്ട. രമേശൻ നമ്മളെ അനുസരിപ്പിക്കാൻ വരില്ല. രമേശനെ കാണാനും നല്ലതാണ്. എനിക്കിഷ്ടമാണ്. ഇഷ്ടമാണെന്ന് അവനോടു പറയണമെന്ന് പലരാത്രികളിലും തീരുമാനിച്ചിട്ടുണ്ട്. പകൽ കാണുമ്പോൾ പറയില്ല. വീണ്ടും രാത്രിയിൽ പറയണമെന്ന് തീരുമാനിക്കും.
പക്ഷെ ഇന്നിപ്പോൾ ഒരു തീരുമാനവുമിലാതെ രാവിലെ അവനെ തനിയെ കിട്ടിയപ്പോൾ അങ്ങ് പറഞ്ഞു
"എനിക്ക് നിന്നെ ഇഷ്ടമാണ് "
*********
എനിക്ക് ഉള്ളിൽ വളരെ സന്തോഷവും ഉത്സാഹവും തോന്നി. രമേശനോട് അങ്ങനെ പറയാനെനിക്ക് കഴിയുമെന്നൊരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല. ആരെങ്കിലുമൊരു ആണിനോട് "എനിക്ക് നിന്നെ ഇഷ്ടമാണ് " എന്ന് പറയുമോ ? അവനെ എനിക്കിഷ്ടമാണ്. എനിക്കിഷ്ടമാണെന്ന് ഞാനവനോട് പറഞ്ഞിരിക്കുന്നു.!
വീണ്ടും രണ്ടാമത്തെ ദിവസം ഒരിക്കൽക്കൂടി ഞാനവനോട് എനിക്കിഷ്ടമാണെന്ന് പറഞ്ഞു. അവൻ ചിരിച്ചതല്ലാതെ , മറുപടിയൊന്നും പറഞ്ഞില്ല. അവൻ വിഷയം മാറ്റിക്കളഞ്ഞു.
രണ്ടാമത്തെ ദിവസം വൈകിട്ട് അവൻ പതിവില്ലാതെ കടപ്പുറത്തുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അടുത്ത് വന്നു. കടപ്പുറത്ത് അത്രയും പേരുള്ളപ്പോൾ ഏതായാലും അവനോടിഷ്ടമാണെന്ന് പറഞ്ഞില്ല. ഇരുൾ വീഴുംവരെ അവനവിടെ എന്നോടൊപ്പം നിൽക്കണമെന്നും ഇരുൾ പറക്കുമ്പോൾ , കടപ്പുറം വിജനമാകുമ്പോൾ അവനോടിഷ്ടമാണെന്ന് പറയണമെന്നും ഞാനാശിച്ചു.
അവനങ്ങനെ വികാരലോലുപതയൊന്നും പ്രകടിപ്പിച്ചില്ല. അവൻ നേരെ വിഷയത്തിലേക്ക് വന്നു. പതിനായിരം രൂപ വേണം. ഒരു ചെറുപ്പക്കാരനോടിഷ്ടമാണെന്നു പറഞ്ഞുപോയതിനുള്ള ശിക്ഷ. ഞാനവനെ ഒന്ന് നോക്കി. പതിനായിരത്തിൻറെ മുതലുണ്ടോയെന്ന നോട്ടം. ഇല്ലെന്നെനിക്കറിയാം. ആയിരം വരെ കൊടുക്കാമെന്ന് എനിക്ക് ഉള്ളിൽ തോന്നലുണ്ടായി. "ഉണ്ടോ, ഇല്ലിയോ? , ഇല്ലെങ്കിൽ ഞാൻ പോകട്ടെ ?" അവൻ ധൃതികൂട്ടി. പതിനായിരം രൂപ. ഒരു ചെറുപ്പക്കാരൻ. പതിനായിരം രൂപ. "ഉണ്ടോ , ഇല്ലിയോ ?"
ഇരുൾ പടരുന്നു. കടപ്പുറം വിജനമാകുന്നു. നിയോൺ വിളക്കുകൾ തെളിയുന്നു. അവൻറെ സൗന്ദര്യം ശതഗുണീഭവിക്കുന്നു. എന്നിൽ കാമം നിറയുന്നു. ഇല്ലെന്ന് പറഞ്ഞാൽ അവൻ പൊയ്ക്കളയും. ഉണ്ടെന്ന് പറഞ്ഞാൽ അവനെന്നോടൊപ്പം എൻറെ റൂമിലേക്ക് വരും. അവൻ എന്തും സമ്മതിക്കും. രൂപ പതിനായിരമാണ് ഞാൻ കൊടുക്കാൻ പോകുന്നത്. ഞാൻ പറഞ്ഞു :" വരൂ, തരാം "
ഞാൻ അവനോടൊപ്പം റൂമിലേക്ക് നടന്നു. റൂമിലെത്തി. മുറിയിൽ വെളിച്ചം പരന്നു . ഞാൻ അവൻറെ പാൻസിൻറെ സിബ്ബിന്മേൽ തൊട്ടു. "അതൊന്നും വേണ്ട " , ഞാനൊരു പൊട്ടനെന്നതുപോലെ അവനൊച്ചയുയർത്തി പറഞ്ഞു. ഞാൻ പറഞ്ഞു "സോറി , പതിനായിരം പോയിട്ട് , ആയിരം പോലും എൻറെ കയ്യിലില്ല"
ഇല്ലെങ്കിൽ ആരോടെങ്കിലും വാങ്ങിക്കൊടുക്കണമെന്നവൻ. ഞാനവന് കൊടുക്കാനുണ്ടെന്ന ഭാവത്തിലാണ് അവൻ ഒച്ചവെയ്ക്കുന്നത്. " ഞാൻ നിനക്കൊന്നും തരാനില്ലല്ലോ ?", അവൻ മറുചോദ്യമുയർത്തി :" റൂമിൽവന്നാൽ തരാമെന്ന് നിങ്ങൾ പറഞ്ഞില്ലേ ?"
അവൻ ഒച്ചയുയർത്താനും തെറിപറയാനുമാരംഭിച്ചു. അടുത്ത മുറികളിലുള്ളവരൊക്കെ എന്താണെന്നറിയാതെ മിഴിച്ചു നിൽപ്പായി . "ഇവരൂടെ എല്ലാമറിയട്ടെ " അവൻ ആക്രോശിച്ചു. "നീ പറയ് ", ഞാൻ പറഞ്ഞു . ഇത്തിരി നാറും. അവനും നാറില്ലേ ? അവനത് പറയാതെ എന്തോ രഹസ്യമുണ്ടെന്ന ധാരണ സൃഷ്ടിക്കുകയാണ്.
അയൽ മുറികളിലെ ആളുകളോട് ഞാൻ പറഞ്ഞു :" ഇവനെ എനിക്കറിയില്ല. ചിലപ്പോഴൊക്കെ റോഡിൽ കണ്ടിട്ടുണ്ട്. ഒന്നോരണ്ടോ തവണ സംസാരിച്ചിട്ടുണ്ട്. ഇന്ന് കടപ്പുറത്ത് കണ്ടപ്പോൾ പതിനായിരം രൂപ കടം ചോദിച്ചു. അവൻ കൂടെ വന്നു . രേഖയൊന്നുമില്ലാതെ പതിനായിരം രൂപ എന്ത് വിശ്വസിച്ച് കൊടുക്കും? രേഖയെന്തെങ്കിലും തരുമെന്ന് കരുതിയാണ് വരാൻ പറഞ്ഞത് "
പിന്നീട് അവനൊരു തെറിപ്പാട്ട് പാടി. മറ്റുള്ളവർ ഇടപെട്ടു. അവർ അവനോട് സ്ഥലം വിട്ടോളാൻ പറഞ്ഞു. "കാണിച്ചുതരാം ", എന്ന ഭീഷണിയോടെ അവൻ പോയി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ