ഞാൻ അവനെ നോക്കി
അവൻ ഞാനുമായി ചങ്ങാത്തം ഒന്നും ഇല്ല
അവൻ ഇവിടേക്ക് വരാറുമില്ല
ഒരു പക്ഷെ ഇതുവരെ വന്നിട്ടുമില്ല
ഇന്നവൻ വന്നിരിക്കുന്നു
ഒരുത്തനെയും വിശ്വസിക്കരുത്
അവൻ ഞാനുമായി ചങ്ങാത്തം ഒന്നും ഇല്ല
അവൻ ഇവിടേക്ക് വരാറുമില്ല
ഒരു പക്ഷെ ഇതുവരെ വന്നിട്ടുമില്ല
ഇന്നവൻ വന്നിരിക്കുന്നു
ഒരുത്തനെയും വിശ്വസിക്കരുത്
നിങ്ങൾക്കറിയുമോ
എനിക്കൊരു ചെങ്ങാതിയുണ്ടായിരുന്നു
ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും
ഞാനന്ന് ഒരു സ്ഥാപനം നടത്തുന്ന കാലമാണ്
ഞാൻ സ്ഥാപനത്തിലെത്തുമ്പോൾ അവനുമെത്തും
അന്നവന് ജോലിയൊന്നുമായിട്ടില്ല
അതുകൊണ്ട് പകൽ മുഴുവനും ഞങ്ങളൊരുമിച്ചായിരിക്കും
അടുത്തുള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷണം
വൈകുന്നേരം ചായ
പിന്നെ , സ്ഥാപനം അടച്ചാലും
ഞങ്ങൾ പിന്നെയും അവിടെ തന്നെയിരിക്കും
അവസാനം അടുത്ത കവല വരെ ഒരുമിച്ചു നടത്തം
അപ്പോഴാണ് സുനിൽ വരുന്നത്
അവൻ ആദ്യം കമ്പനിയായത് ജോസുമായിട്ടായിരുന്നു
ജോസുമായി കമ്പനിയായതോടെ ഞാനും അവനുമായി കമ്പനിയായി
ഒരു ദിവസം അങ്ങനെ ഞങ്ങൾ ഇരിക്കുമ്പോൾ
അവനൊരു ചെറിയ പൊതി എടുത്തു
സ് , വേണ്ട
എന്ന് ഞാൻ പറഞ്ഞതാണ്
ജോസ് പൊതിയിൽ വീണുപോയി
പൊതിയിൽ കുപ്പിയാണ്
ബിജോയ്‌സ് ബ്രാണ്ടി
ഒരു പൈൻറ്റ്
ഞങ്ങൾ ചായ കുടിക്കുന്ന ഗ്ലാസ്സ് എടുത്തു കൊടുത്തത് ജോസ്
ഞാനൊന്നും മിണ്ടിയില്ല
മൂന്ന് ഗ്ലാസ്സുകളിലായി സുനിൽ ഒഴിച്ചു
ജോസ് ഗ്ളാസ് ഉയർത്തി മറ്റു ഗ്ലാസ്സുകളുമായി മുട്ടിച്ചു
ഞങ്ങൾ മൂന്നുപേരും കുടിച്ചു
സുനിൽ പോയി ഉഴുന്ന് വട വാങ്ങി വന്നു
ഞങ്ങൾ മൂന്ന് പേരും വടയും തിന്നു
കവല വരെ നടക്കുകയും ചെയ്തു
കവലയിൽ വെച്ച് ജോസ് ടാറ്റാ പറഞ്ഞു പോയി
കവലയിൽ നിന്ന് പകുതിദൂരം സുനിൽ കൂടെയുണ്ടാവും
അങ്ങനെ നടക്കുമ്പോൾ
അവൻ എൻറെ തോളത്ത് കയ്യിട്ടു
ഏതോ നാടകത്തിലെ
ഏതോ നായിക പറയുന്ന ഡയലോഗ് ഉരുവിട്ടു
അവനാകെ ക്ളീൻ ഷേവ് ചെക്കനാ
ഒരു പെണ്ണത്തമുള്ളവൻ
എനിക്ക് ഇഷ്ടം തോന്നി
ഞാനവനെ തിരികെ എൻറെ സ്ഥാപനത്തിലേക്ക് കൊണ്ട് പോയി
ഫലം
എൻറെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു
ജോസ് എന്നെന്നേക്കുമായി ബൈ പറഞ്ഞു
എന്നിട്ടും ഒരു കൂസലുമിലാതെ
അവനെന്നോട് സൗഹൃദം കാട്ടി
ഞാനവനോട് ഒന്നും ചോദിച്ചില്ല
ഞാനവനോട് എന്ത് ചോദിക്കാനാണ്
അവൻ പറയാതെ ഇതെല്ലാം എങ്ങനെ പുറത്തറിയാനാണ്
എന്നോട് വിരോധമില്ല ആരെങ്കിലുമായിരിക്കാം അവനെ ഞങ്ങൾക്കിടയിലേക്ക് പറഞ്ഞുവിട്ടത്
മഴ പെയ്യുമെന്ന് തോന്നുന്നു ; അതുകൊണ്ടാ
ഇങ്ങോട്ട് കയറിയത്
പോയാൽ വഴിയിൽ വെച്ച് മഴ പെയ്യും
അവൻ പറയുന്നു
ഞാൻ ചോദിക്കാതെയാണ് വിശദീകരണം
ഇത് എൻറെ സ്ഥാപനമല്ല
ഇത് ഒരു പൊതുസ്ഥാപനമാണ്
ഇത് തുറന്നിട്ടിട്ട് മേൽനോട്ടക്കാരൻ പോകും
വൈകിട്ട് ആരെങ്കിലും അടച്ചിട്ട് താക്കോൽ വെന്റിലേഷനിൽ വെയ്ക്കണം
സാധാരണ ഞാനാവും അവസാനത്തെ സന്ദർശകൻ
അതുകൊണ്ട് ഞാനാവും സാധാരണ ഇത് അടച്ചുപൂട്ടുക
കുറേക്കാലം മുൻപ് വരെ ഒരു എമ്മേക്കാരനായിരുന്നു
ഇത് അടച്ചുപൂട്ടിക്കൊണ്ടിരുന്നത്
ഇപ്പോൾ അവനെ കാണാറില്ല
അവൻ ഇളിച്ചു
മഴ വീഴുന്നതിന് മുൻപ് ഒരു പൈൻറ്റ് വാങ്ങിയാൽ
മഴയ്ക്ക് ഒരു സുഖം തോന്നിയേനേ
ഞാനൊന്നും മിണ്ടിയില്ല
ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ വീണ്ടും പറഞ്ഞു
കാശ് ഉണ്ടെങ്കിൽ താ, പോയി വാങ്ങിക്കൊണ്ടു വരാം
ഒന്നുകിൽ അവൻ കാശുമായി കടന്നു കളഞ്ഞേക്കാം
അല്ലെങ്കിൽ മദ്യപിച്ച കാര്യം നാളെ രാവിലെ നാട്ടിൽ പാട്ടായേക്കാം
ഞാനവനെ ശ്രദ്ധിച്ചു
ക്ളീൻ ഷേവ്
ആകെപ്പാടെ ഒരു പെണ്ണിനെ പോലെ
ഒരു പൈന്റിൻറെ കാശല്ലേ പോവുള്ളൂ
ഞാൻ പൈസ കൊടുത്തു
അവൻ പോയി വന്നു
രണ്ടു പൊതികളുമായി
ഒരു പൊതിയിൽ കുപ്പി
ഒരു പൊതിയിൽ വട
കുപ്പി തുറന്നു
ഞാൻ ഗ്ലാസ്സുകൾ എടുത്തു വെച്ചു
അവൻ ഒഴിച്ചു
ഞങ്ങൾ കുടിച്ചു
അവൻ അടുത്ത പൊതിയഴിച്ചു
ഞങ്ങൾ വട തിന്നു
മഴ പെയ്തു
കോരിച്ചൊരിയുന്ന മഴ
കറണ്ട് പോയി
ഇരുട്ട്
ഞങ്ങൾ പത്രം നിലത്ത് വിരിച്ചു അതിൽ കിടന്നു
നാളെ ഇതെല്ലാം പാട്ടാകുമോ
അനന്തു സുനിൽ അല്ല
അനന്തുവിന് സുനിലാകാൻ കഴിയില്ല
നന്ദി , അനന്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ