ഒരു പ്രേമലേഖനമെഴുതാൻ സമയമായി
അവനെന്നോട് പറയുന്നത് ---
ഞാനിതുവരെ വിശ്വസിച്ചിട്ടില്ല ----
അവനെന്നോട് കലശലായ പ്രേമമാണെന്നാണ് !
അവനെനിക്ക് ശബ്ദ സന്ദേശമയച്ചിരിക്കുന്നു !
അവനെന്നോട് " ഐ ലവ് യൂ " എന്നല്ലാതെ
ഒന്നും പറയാനില്ല
അവൻ സുന്ദരനാണ്
അവൻ എല്ലാവരിലും സുന്ദരനാണെന്ന്
ഞാൻ പറയില്ല
എനിക്ക് അവൻ സുന്ദരനാണ് , അത്ര മാത്രം
അവനെക്കാൾ സൗന്ദര്യമുള്ളവരുണ്ട്
ആയിക്കോട്ടെ , അവരോടെനിക്ക്
പ്രണയം തോന്നിയില്ല
തോന്നുന്നില്ല
ഇവനെ കണ്ടമാത്രയിൽ ഞാൻ പറഞ്ഞു
" ഡാ നീ സുന്ദരനാണ് "
അവനാദ്യം അത് തമാശ ആയെടുത്തു
ഞാൻ പറഞ്ഞു :" ഡാ , തമാശയല്ലിത് "
" നീ സുന്ദരനാണെന്ന് , എനിക്ക് നിന്നെ ഇഷ്ടമാണ് "
അവൻ പറഞ്ഞു , വേറെന്തെങ്കിലും പറയ്
ഞാൻ പറഞ്ഞു , ശരി , വേറെ പറയാം
നിന്നെ എനിക്ക് ഇഷ്ടമാണ്
അതല്ല
മാറ്റി പറയാനല്ലേ നീ പറഞ്ഞത് ?
അതേ
മാറ്റി പറഞ്ഞില്ലേ, ഞാൻ ?
ഇല്ല
നീ ശ്രദ്ധിച്ച് നോക്ക് --
ആദ്യം ഞാൻ പറഞ്ഞത് :
" എനിക്ക് നിന്നെ ഇഷ്ടമാണ് "
പിന്നീട് പറഞ്ഞത് :
"നിന്നെ എനിക്ക് ഇഷ്ടമാണ് "
ഓ , അങ്ങനെ
ഉം , അങ്ങനെ
ഇപ്പോൾ അവനെന്നെ പ്രേമ വചസുകൾ കൊണ്ട്
ആഹ്ലാദിപ്പിക്കുകയാണ്
ഞാനവനെ വിശ്വസിച്ചോട്ടെ ,
ഒന്നുകിൽ അവനെന്നെ സ്വർഗത്തിലേക്ക്
അല്ലെങ്കിൽ കണ്ണീർക്കായലിലേക്ക്
കൂട്ടിക്കൊണ്ടുപോകും
ഏതായാലും ഞാനവനൊരു
പ്രേമലേഖനം എഴുതിക്കോട്ടെ !!!
അവനെന്നോട് പറയുന്നത് ---
ഞാനിതുവരെ വിശ്വസിച്ചിട്ടില്ല ----
അവനെന്നോട് കലശലായ പ്രേമമാണെന്നാണ് !
അവനെനിക്ക് ശബ്ദ സന്ദേശമയച്ചിരിക്കുന്നു !
അവനെന്നോട് " ഐ ലവ് യൂ " എന്നല്ലാതെ
ഒന്നും പറയാനില്ല
അവൻ സുന്ദരനാണ്
അവൻ എല്ലാവരിലും സുന്ദരനാണെന്ന്
ഞാൻ പറയില്ല
എനിക്ക് അവൻ സുന്ദരനാണ് , അത്ര മാത്രം
അവനെക്കാൾ സൗന്ദര്യമുള്ളവരുണ്ട്
ആയിക്കോട്ടെ , അവരോടെനിക്ക്
പ്രണയം തോന്നിയില്ല
തോന്നുന്നില്ല
ഇവനെ കണ്ടമാത്രയിൽ ഞാൻ പറഞ്ഞു
" ഡാ നീ സുന്ദരനാണ് "
അവനാദ്യം അത് തമാശ ആയെടുത്തു
ഞാൻ പറഞ്ഞു :" ഡാ , തമാശയല്ലിത് "
" നീ സുന്ദരനാണെന്ന് , എനിക്ക് നിന്നെ ഇഷ്ടമാണ് "
അവൻ പറഞ്ഞു , വേറെന്തെങ്കിലും പറയ്
ഞാൻ പറഞ്ഞു , ശരി , വേറെ പറയാം
നിന്നെ എനിക്ക് ഇഷ്ടമാണ്
അതല്ല
മാറ്റി പറയാനല്ലേ നീ പറഞ്ഞത് ?
അതേ
മാറ്റി പറഞ്ഞില്ലേ, ഞാൻ ?
ഇല്ല
നീ ശ്രദ്ധിച്ച് നോക്ക് --
ആദ്യം ഞാൻ പറഞ്ഞത് :
" എനിക്ക് നിന്നെ ഇഷ്ടമാണ് "
പിന്നീട് പറഞ്ഞത് :
"നിന്നെ എനിക്ക് ഇഷ്ടമാണ് "
ഓ , അങ്ങനെ
ഉം , അങ്ങനെ
ഇപ്പോൾ അവനെന്നെ പ്രേമ വചസുകൾ കൊണ്ട്
ആഹ്ലാദിപ്പിക്കുകയാണ്
ഞാനവനെ വിശ്വസിച്ചോട്ടെ ,
ഒന്നുകിൽ അവനെന്നെ സ്വർഗത്തിലേക്ക്
അല്ലെങ്കിൽ കണ്ണീർക്കായലിലേക്ക്
കൂട്ടിക്കൊണ്ടുപോകും
ഏതായാലും ഞാനവനൊരു
പ്രേമലേഖനം എഴുതിക്കോട്ടെ !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ