2018, നവംബർ 13, ചൊവ്വാഴ്ച

പ്രണയങ്ങളുടെ കഥ ൭ ജോസഫ്

പത്താം ക്ലാസിൽ ചന്ദ്രികാ ദേവിയുടെ ദർശന ഭാഗ്യം ഉണ്ടായില്ല. സൂസനുപകരം പരട്ട കണക്ക് പഠിപ്പിക്കാൻ വന്നു. വന്നയുടനെ നാല് സമവാക്യങ്ങൾ ബോർഡിൽ എഴുതിയിട്ടു . അടുത്ത ദിവസം കാണാപാഠം പഠിച്ചു പറഞ്ഞുകേൾപ്പിക്കണം. കൽപ്പന അറിയിച്ച് ആദ്യം പോയി. 


ഇതൊക്കെ ആരാ ഓർത്തിരിക്കുന്നത് ? സത്യം പറയാമല്ലോ. ഞാനങ്ങു മറന്നുപോയി. അടുത്ത ദിവസം പരട്ട വന്നു. ചാണത്തല ( ഫുൾ കഷണ്ടി ) യാണ് ഈ പരട്ട. പരട്ട എന്നത് പിള്ളേരിട്ട പേരാണ്. അങ്ങേരുടെ തന്തയിട്ട പേരാണ് രജിസ്റ്ററിൽ. ചന്ദ്രശേഖരൻ നായർ. സമവാക്യം പറയെടാ . ഓരോരുത്തരായി നാല് സമവാക്യങ്ങളും പറയുകയാണ്. കുറേയാളുകൾ പറഞ്ഞു . ജനാധിപത്യത്തിൽ ഞങ്ങൾ പറയാതിരുന്നവരാണ് ഭൂരിപക്ഷം. സർക്കാർ സ്‌കൂളായിരുന്നെങ്കിൽ ഭൂരിപക്ഷം നോക്കണമെന്ന് വാശി പിടിക്കാം. സമരം ചെയ്യാം. പക്ഷെ ഇവിടെ ഭൂരിപക്ഷം എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ സമരമില്ല. ഞങ്ങൾ ഭൂരിപക്ഷം നന്നാലടി വീതം വാങ്ങി കൈതിരുമ്മി ബെഞ്ചിലിരുന്നു. ഇമ്പോസിഷൻ നൂറു തവണ അഡീഷണൽ പണിഷ്മെൻറ്റ് .


പെൺപിള്ളേരെ കാണാനും സംസാരിക്കാനും അനുവാദമില്ലാത്ത സാഹചര്യത്തിൽ ഹിന്ദി പഠിപ്പിക്കുന്ന അമ്മിണിയമ്മ സാറിനെ ഞാൻ മാത്രമല്ല , എൻറെ ക്ലാസിലെ പലരും പ്രേമിച്ചുതുടങ്ങി . ആൺകുട്ടികൾക്ക് ആരെങ്കിലും വേണ്ടേ പ്രേമിക്കാൻ ? അമ്മിണിയമ്മ സാറിൻറെ പേരിൽ ക്ലാസിലെ ചില കുട്ടികൾ തമ്മിൽ അടിപിടി വരെയുണ്ടായി. 


കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുമ്പോൾ വിജയൻ എന്നോട് പറഞ്ഞു :" ഡാ നീ ജോസഫിനെ പഞ്ചാരയടിക്കുന്നെന്ന് അവൻ എന്നോട് പറഞ്ഞു ". നേരാണോ നുണയാണോ, അതിൽപ്പിന്നെ ഞാൻ ജോസഫിനോട് മിണ്ടാതെയായി. 

ഒരു ദിവസം കഴിഞ്ഞു. രണ്ടാമത്തെ ദിവസം ഉച്ച കഴിഞ്ഞു . ജോസഫ് ഒറ്റക്കരച്ചിൽ. " എന്താടാ നീയെന്നോട് മിണ്ടാത്തത് ?"

ഞാൻ ജോസഫിനോട് ചോദിച്ചു :" നീ വിജയനോട് ഞാൻ നിന്നെ പഞ്ചാരയടിക്കുന്നെന്ന് പറഞ്ഞോ ?"

ജോസഫ് പറഞ്ഞു :" ഇല്ല "

അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. അതുവരെ അറിയും സംസാരിച്ചിട്ടുണ്ട്, അത്രെയുള്ളായിരുന്നു. ഇപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കളായത്. 

സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ : ക്ലാസിൽ നോട്ട് തരുമ്പോൾ എഴുതുന്നതുപോലെ അവൻ ഭാവിക്കും. ഒരക്ഷരം എഴുതില്ല. ഹോംവർക്ക് എഴുതില്ല. ഇമ്പോസിഷൻ എഴുതില്ല. നാലുമണിക്ക് ക്ലാസ് വിട്ടുകഴിഞ്ഞ് അവനും ഞാനും ക്ളാസിലിരിക്കും. അവൻ അവിടിരുന്നു കഥപറയുകയോ പാടുകയോ ചെയ്യും. ഞാൻ അവനു നോട്ട് എഴുതിക്കൊടുക്കും. ഹോംവർക്ക് ചെയ്തുകൊടുക്കും. ഇമ്പോസിഷൻ എഴുതിക്കൊടുക്കും. ഞങ്ങൾ താമസിച്ചേ സ്‌കൂളിൽ നിന്നും പോകുകയുള്ളൂ. രാവിലെ എട്ടുമണിയോടെ സ്‌കൂളിൽ എത്തും. തലേന്ന് എഴുതിതീരാതെ ഉള്ളതെല്ലാം രാവിലെ ഞാൻ എഴുതിക്കൊടുക്കും. 

ജോസഫാണ് എന്നെ ഒരു വായനക്കാരൻ ആക്കിയത്. അവൻ സ്ഥലത്തെ ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്തുകൊണ്ടുവരും. അവനും ഞാനും വായിക്കും. അങ്ങനെ ഞങ്ങൾ കഥാപുസ്തകങ്ങൾ വായിച്ചുതുടങ്ങി.

ഒരു ദിവസം രാവിലെ അവൻ കൊണ്ടുവന്നത് ഒരു രഹസ്യപുസ്തകമായിരുന്നു. സമ്പൂർണ്ണ കാമ ശാസ്ത്രം. നഗ്ന ചിത്രങ്ങളാൽ സമഗ്രം . സമ്പൂർണ്ണം. സ്ത്രീകളുടെ നഗ്നങ്ങളായ സ്തനങ്ങളുടെ ചിത്രങ്ങളിൽ തുറിച്ചുനോക്കി ഞങ്ങളിരുന്നു. "അമ്മിണിക്കുട്ടിയമ്മേടെ മുലപോലുണ്ട് ", അവൻ പറഞ്ഞു . ഞങ്ങൾ ഊറിച്ചിരിച്ചു. 

യൂത്ത് ഫെസ്റ്റിവൽ വന്നു. ചന്ദ്രികാദേവിയുടെ മുലക്ക് പിടിച്ചവനെ കണ്ടെത്താത്തതിനാലും അതിനിയും ആവർത്തിക്കില്ലെന്ന് വിശ്വാസ മില്ലാത്തതിനാലും പകൽ മാത്രമേ പരിപാടിയുണ്ടായുള്ളൂ. അപ്പോഴും ലേഡി ടീച്ചേഴ്സ് ഒരുമിച്ചൊരു പടപോലെയാണ് നടന്നത്. വീണ്ടും എവിടെയെങ്കിലും ആരെങ്കിലും ഒളിച്ചിരുന്ന് തങ്ങളുടെ മുലയിൽ പിടിച്ച് ഞെക്കിയിട്ട് ഓടിക്കളയില്ലെന്ന് അവരിലാർക്കും തന്നെ വിശ്വാസം ഉണ്ടായില്ല. 

ആ യൂത്‌ഫെസ്റ്റിവൽ ജോസഫും ഞാനുമായുള്ള ബന്ധത്തിൽ വലിയൊരു മാറ്റം വരുത്തി 

ഒരു നാടകത്തിൽ സ്ത്രീ വേഷത്തിൽ അഭിനയിച്ചത് ജോസഫ് ആയിരുന്നു. ജോസഫിനെ സ്ത്രീ വേഷത്തിൽ കണ്ട ചില സാറന്മാർ പോലും അവൻ ആൺകുട്ടിയാണെന്നറിഞ്ഞുകൊണ്ട് തട്ടുകയും മുട്ടുകയും തലോടുകയും പഞ്ചാരയടിക്കുകയും ചെയ്തെങ്കിൽ , പിന്നെന്ത് പറയാനാണ് !

എനിക്കവനോട് തീവ്രമായ പ്രേമമായി. ഞങ്ങളെപ്പോഴും ഒരുമിച്ചായതുകൊണ്ട് ബാഹ്യമായി അത് പ്രകടമായില്ല. ഓരോ രാത്രിയിലും അവനെ ഞാൻ തീവ്രമായി ആഗ്രഹിച്ചു. രാവിലെ കാണുമ്പോൾ തുടങ്ങി വൈകിട്ട് പിരിയുമ്പോൾ വരെ ഒരു കുഴപ്പവുമില്ല. രാത്രിയിൽ അവനോടുള്ള വികാരം തീവ്രമായിത്തീരും. എനിക്ക് സഹിക്കാനാവാത്ത തീവ്രവികാരം. ഞാൻ കിടന്ന് ഞെരിപിരികൊള്ളും. 

ഒരു ദിവസം രാവിലെ പതിവ് പോലെ ഞാൻ എട്ടുമണിക്ക് എത്തി ജോസഫും എട്ടുമണിക്ക് എത്തി. അവനെൻറെ മടിയിൽ തലവെച്ച് കിടന്നു. ഇടയ്ക്കിടെ സംസാരിക്കുന്നുണ്ട്. ഇതിനിടയിൽ ഏതോ ഒരു പെൺശബ്ദം. കാണാച്ചരക്കാണല്ലോ. ഇപ്പോഴല്ലേ ഒന്ന് നോക്കാൻ പറ്റൂ ഒന്ന് കാണാൻ പറ്റൂ അവൻ എഴുന്നേറ്റ് സംസാരിച്ച് നടക്കുന്ന ചരക്കുകളെ കാണാൻ പോയി നിന്നു . ഞാനും. രണ്ടെണ്ണമുണ്ട്. അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞങ്ങനെ നടക്കുകയാണ്. അവന് കമ്പിയായി. അവൻ കൈ നിക്കറിനുള്ളിൽ തിരുകി. പെൺപിള്ളേർ ഇതൊന്നുമറിയാതെ നടന്നുപോയി. ഞാനും  ജോസഫിൻറെ നിക്കറിനുള്ളിലേക്ക് കയ്യിട്ടു. അത് ചെറുവിരൽ പോലെ ഉയർന്നു നിന്നു .

സമ്പൂർണ്ണ കാമശാസ്ത്രത്തിൽ കണ്ട ചുംബനരീതികൾ ഞാൻ അവനിൽ പ്രാക്ടീസ് ചെയ്തു. അവൻ മിണ്ടാതെ വഴങ്ങിതന്നു.എല്ലാത്തിനും വഴങ്ങിതന്നു. ചുംബനം മാത്രമല്ല , സ്വവർഗ രതിയിലെ എൻറെ മാത്രം ഇണയായിരുന്നു ജോസഫ്. ആ സ്‌കൂളിലെ ശേഷജീവിതം  ജോസഫിലൊതുങ്ങി. 

ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ ശ്രമിച്ച വിജയന് കിട്ടിയ അടിയുടെ കഥ കൂടിപറയാം. അവനെന്തിനാണ് ഒരു കള്ളം പറഞ്ഞ് ഞങ്ങളെ തമ്മിൽ അകറ്റാൻ നോക്കിയതെന്നെനിക്കറിയില്ല. ഏതായാലും അത് നന്നായി. ഞങ്ങളുടെ ബന്ധം അതുകൊണ്ടാണ് സുദൃഢമായത്. അവന് നന്ദി. ( അന്ന് നന്ദിയല്ല, ദേഷ്യമാണ് തോന്നിയത്. അവനുമായി പിന്നീട് ഞങ്ങൾ രണ്ടും സംസാരിച്ചിട്ടില്ല )

വിജയന് അടികിട്ടിയ കഥ. അന്ന് എട്ടാം ക്ലാസിൽ മീശയുള്ള ഒരു കറുത്ത തടിച്ചിയുണ്ട്. പിള്ളേരെല്ലാം അവളെ മീശ എന്നാണു വിളിക്കുന്നത്. സ്‌കൂളിൽ കിണർ ഒന്നേയുള്ളൂ. അതുകാരണം ഉച്ചക്ക് ചോറുമായി വരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കിണറിൽ നിന്നും വെള്ളമെടുക്കാൻ വരുമ്പോൾ പരസ്പരം കാണാം . ഒരു ദിവസം ഉച്ചക്ക് കിണറിൽ വെള്ളമെടുക്കാൻ മീശ വന്നപ്പോൾ വിജയൻ കടലാസുകൊണ്ട് ആരോ ഉണ്ടാക്കി മീശയുടെ നേരെ എറിഞ്ഞു. അതുകൊണ്ടത് മീശയുടെ മുലയിലും. അത്രയും പെൺകുട്ടികളും ആൺകുട്ടികളും കാൺകെ ഒരു ചെറുക്കൻ അവളുടെ മുലയിൽ ആരോ എറിഞ്ഞുകൊള്ളിച്ചത് അവൾക്ക് വല്ലാത്ത മാനഹാനിയായി പോയി. അവൾ കരഞ്ഞു. അവളുടെ സ്നേഹികൾ അവളെയും ആരോയുമായി ഹെഡ് മാസ്റ്റർ മുൻപാകെ എത്തി. ഹെഡ് മാസ്റ്റർ ആരോ തുറന്നു നോക്കിയപ്പോൾ "ഐ ലവ് യൂ ".

ഹെഡ് മാസ്റ്റർ വിജയനെ വിളിപ്പിച്ചു. വിജയൻ ചെന്നപ്പോൾ ചൂരലെടുത്ത് ആറ് അടി അടിച്ചു , ഇനി ആവർത്തിക്കരുതെന്ന് പറഞ്ഞു 

അക്കഥ അങ്ങനെ അവസാനിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ