അവളോടെനിക്കുള്ള പ്രണയമൊരു ഭ്രാന്തായി
എനിക്കത് അവളോട് പറയാതിരിക്കാനാവില്ലെന്നായി
ഓരോ രാത്രിയിലും ഞാൻ തീരുമാനിച്ചു
നാളെ ഞാനത് അവളോട് പറയും
എനിക്കവളോട് പ്രേമമാണെന്ന്
നാളെ ഞാനവളോട് പറയും
ഓരോ പ്രഭാതത്തിലും
അവളോടത് പറയാതിരുന്നത് നന്നായെന്ന്
ഞാനാശ്വസിക്കും
ഇല്ല, ഇന്നും അവളോട് ഞാനങ്ങനെ പറയില്ല
അവളത്ര സുന്ദരിയൊന്നുമല്ല
അവളത്ര ധനികയുമല്ല
പിന്നെന്തിനാണ് ഞാനവളെ പ്രേമിക്കുന്നത് !
എനിക്കത് അവളോട് പറയാതിരിക്കാനാവില്ലെന്നായി
ഓരോ രാത്രിയിലും ഞാൻ തീരുമാനിച്ചു
നാളെ ഞാനത് അവളോട് പറയും
എനിക്കവളോട് പ്രേമമാണെന്ന്
നാളെ ഞാനവളോട് പറയും
ഓരോ പ്രഭാതത്തിലും
അവളോടത് പറയാതിരുന്നത് നന്നായെന്ന്
ഞാനാശ്വസിക്കും
ഇല്ല, ഇന്നും അവളോട് ഞാനങ്ങനെ പറയില്ല
അവളത്ര സുന്ദരിയൊന്നുമല്ല
അവളത്ര ധനികയുമല്ല
പിന്നെന്തിനാണ് ഞാനവളെ പ്രേമിക്കുന്നത് !
"ഞാനുമുണ്ടാശാനേ , ഇന്ന്"
ജോബി സെബാസ്ററ്യൻ പറഞ്ഞു
ചെറുക്കൻ ഒരിത്തിരി പിശകാണ് ; മറ്റൊന്നുമല്ല
എനിക്കവനെ കാണുമ്പോൾ ഒരിത് !
അവനെ വിളിച്ച് കൂടെ താമസിപ്പിക്കണമെന്ന്
പലപ്പോഴും തോന്നിയിട്ടുണ്ട്
പക്ഷേ , അതെങ്ങനെ പറയും?
കഴിഞ്ഞ ഏഴുകൊല്ലമായി തനിച്ചാണ് താമസം
ആരെയും കൂടെ താമസിപ്പിച്ചിട്ടില്ല
താമസിപ്പിക്കാൻ തോന്നിയിട്ടില്ല
എന്നും തനിച്ച് താമസിക്കുന്നതായിരുന്നു ഇഷ്ടം
അങ്ങനെയുള്ള ഞാൻ ജോബി സെബാസ്റ്റിയനെ വിളിച്ച് കൂടെ താമസിപ്പിക്കുകയോ ?
ഇതാ , അവൻ വരുന്നു
വിളിക്കാതെ വരുന്നു
അവനൊരു ദിവസം യാത്രക്ക് അറുപത് രൂപ വേണം
ഒരു മാസം ആയിരത്തഞ്ഞൂറു രൂപ
എന്നോടൊപ്പം താമസിച്ചാൽ അവന് മാസം ലാഭം ആയിരത്തഞ്ഞൂറു രൂപ
എനിക്കിത് അവനോട് പറയാൻ പറ്റില്ലല്ലോ
അവനിന്നിതാ എൻറെ ആവശ്യം ഇങ്ങോട്ട് പറയുന്നു
ഞാൻ തിരിഞ്ഞു നിന്നു
അവൻ കൂടി വരാൻ വേണ്ടി
അവനിന്നിതാ എൻറെ ആവശ്യം ഇങ്ങോട്ട് പറയുന്നു
ഞാൻ തിരിഞ്ഞു നിന്നു
അവൻ കൂടി വരാൻ വേണ്ടി
കുടിയിലേക്കുള്ള വഴിയിൽ ജോബി സംസാരിച്ചതത്രയും
പെണ്ണിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമായിരുന്നു
അവന് നോട്ടം ബാർബറയിലാണ്
വെളുത്ത് ഉയരം കുറഞ്ഞ് തടിച്ച ബാർബറ
തടിച്ച സ്തനങ്ങളും നിതംബങ്ങളുമുള്ള ബാർബറ
അവനീയിടെയായി എപ്പോഴും ബാര്ബറയ്‌ക്കൊപ്പമാണ്
ബാർബറയും വിവാഹസ്വപ്നങ്ങളും ചേർന്ന്
എൻറെ തരളിതമനസിനെ വധിച്ചു
ബാർബറയെ സ്വപ്നം കാണുന്നവനെ
വിവാഹ സ്വപ്നങ്ങൾ നെയ്യുന്നവനെ
എനിക്കെന്തിനാണ്
അവനെക്കൊണ്ട് എന്താണെനിക്ക് പ്രയോജനം
ജോബിയെ കൂടെ കൂട്ടേണ്ടായിരുന്നു
എന്നത്തേയും പോലെ ജയനെത്തന്നെ വിളിക്കാമായിരുന്നു
ജയനെ ഇഷ്ടമായിരുന്നു എന്നത് ശരിയാണ്
എന്നാലിപ്പോൾ ഒരു പക്ഷെ അവനെയാണ് ഏറ്റവും വെറുക്കുന്നത്
അവന് ശരീരത്തിൽ തൊടണമെങ്കിൽ ആദ്യം പണം കൊടുക്കണം
പണം കൊടുത്തതുകൊണ്ട് എന്തും ആവാമെന്ന് വിചാരിക്കേണ്ട
അവനെ അനുസരിച്ചുകൊള്ളണം
അവനെ അനുസരിപ്പിക്കാൻ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ
മദ്യം കൊടുക്കുക
മദ്യം ചെന്നുകഴിഞ്ഞാൽ അവൻ നല്ലവനാണ്
പിന്നെ സഹകരണം ഏതു വിധത്തിലും ഉണ്ടാവും
അവൻറെ മെനു ഇത്രയുമാണ്
രണ്ട് ലാർജ് റം
പൊറോട്ട, ബീഫ്
ആദ്യം റം വേണമെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു
ഇരുന്നൂറ് രൂപ കയ്യിൽ വെച്ചുകൊടുത്തു
അവൻ തുണിയുരിഞ്ഞ് നിലത്ത് കിടന്നു
"വേഗം വേണം "
അവൻ പറഞ്ഞു
കിസ് ചെയ്യാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു :" അതൊന്നും പറ്റില്ല "
"കാര്യം വേഗം കഴിച്ചിട്ട് എണീറ്റ് പോ ": അവൻ പറഞ്ഞു
അവൻറെ നിസഹകരണത്തിൽ മടുത്തുപോയി
അവനെ വെറുത്ത് പോയി
യാദൃശ്ചികമായി ഒരിക്കൽ അവൻറെ ആവശ്യം സാധിച്ചുകൊടുക്കാൻ അവസരം കിട്ടി
രണ്ട് ലാർജ് റം
പൊറോട്ട ബീഫ്
അതോടെ വിലക്കുകളില്ലാതെയായി
പൂർണ്ണ സഹകരണം ഇരുന്നൂറ് രൂപ തികഞ്ഞ സന്തോഷത്തോടെയാണ് നൽകിയത്
രണ്ട് ലാർജ് റം
പൊറോട്ട ബീഫ്
ഇരുന്നൂറ് രൂപ
അവൻറെ നഗ്നശരീരത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ
അതുകഴിഞ്ഞെഴുന്നേറ്റാൽ
അവൻ അപരിചിതനായി മാറുന്നു
പരിചയം വരണമെങ്കിൽ ഇത്രയും വേണം
അവനിൽ നിന്നുള്ള മോചനമാണ് ഞാൻ ജോബിയിൽ കണ്ടത്
പക്ഷേ , വിവാഹത്തെക്കുറിച്ചും ബാർബറയെക്കുറിച്ചും
നിർത്താതെ സംസാരിക്കുന്ന ജോബിയിലായിരുന്നെങ്കിൽ
ജയനെ വിളിക്കാമായിരുന്നെന്ന ചിന്തയിൽ ഞാൻ മുഴുകി
ഉത്തരത്തിലിരുന്നതുമില്ല; കക്ഷത്തിലിരുന്നതുമില്ല
എന്താ ചെയ്ക ?
പെട്ടെന്ന് വെളിപാടുണ്ടായതുപോലെ അവനെന്നിലേക്ക് വന്നു
"അവളെ ചേട്ടന് കെട്ടരുതോ ?" അവൻ ചോദിച്ചു
അവൾക്ക് ചേട്ടനോട് പ്രേമമാണെന്നാ എല്ലാരും പറയുന്നേ
ചേട്ടന് പ്രേമോമില്ല, ഒരു മണ്ണാങ്കട്ടയുമില്ല !
അവനങ്ങനെ എന്നെ കുറിച്ചുള്ള അവൻറെ വിജ്ഞാനം വിളമ്പുകയാണ്
നാളെ അവനിത് മറ്റുള്ളവരോട് പറഞ്ഞു നടന്നേക്കാം
അതുകൊണ്ട് ഞാൻ തടഞ്ഞു
അവൾക്ക് പ്രേമവുമില്ല , ഒരു മണ്ണാങ്കട്ടയുമില്ല
അവൾ എല്ലാവരോടും ഒരേപോലെയാ ഇടപെടുന്നത്
അവളോട് സൗഹൃദം കാട്ടുന്നവരോട് അവളും സൗഹൃദം കാട്ടും
സൗഹൃദം പ്രേമമല്ല
നമ്മൾ തമ്മിൽ സൗഹൃദമാണുള്ളത്
അവളും ഞാനും തമ്മിലും സൗഹൃദമാണുള്ളത്
ഞാനിങ്ങനെ ഗീർവാണമടിക്കുമ്പോൾ
എൻറെ മനസ് തേങ്ങുകയായിരുന്നു
എനിക്ക് നിന്നോട് സൗഹൃദമല്ല ; പ്രേമമാണ്
എനിക്ക് അവളോട് സൗഹൃദമല്ല ; കാമമാണ്
എനിക്കത് പറയാൻ ധൈര്യമില്ലെങ്കിലും
അവനത് എന്നോട് തിരുത്തി പറഞ്ഞെങ്കിൽ എന്ന്
ഞാനാഗ്രഹിച്ചു
റൂമിലെത്തുമ്പോൾ ആഗ്രഹിക്കാത്ത ഒരതിഥി
കാത്ത് നിൽക്കുന്നുണ്ടായിരുന്നു
ജയൻ
രണ്ട് ലാർജ് റം
പൊറോട്ട ബീഫ്
ഇരുന്നൂറ് രൂപ
വിളിക്കാതെ വരാത്തവനാണ്
ഇന്നെന്തേ വിളിക്കാതെ വന്നു ?
കള്ളൻ
ജോബിയെ അവൻ കാണുന്നതും
ജോബിയെ അവൻ നോക്കുന്നതും
ഞാനിഷ്ടപ്പെട്ടില്ല
ഞാൻ ചോദ്യഭാവത്തിൽ ജയനെ നോക്കി
അവൻ ജോബിയെ നോക്കിയിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു
ഞാൻ കൂസിയില്ല
"എന്താ ?" ഞാൻ ചോദിച്ചു
"രണ്ടായിരം രൂപ വേണം . അടുത്ത ആഴ്ച്ച തരാം "
"സോറി, ഇല്ല "
"ആരോടെങ്കിലും വാങ്ങിച്ച് തരാമോ ? അത്യാവശ്യമാ "
"ആരോട് വാങ്ങാനാ ? വേറെയാരോടെങ്കിലും ചോദിക്ക് "
അവൻ കുറേനേരം നിന്നിട്ട് പോയി
ആരാ പാർട്ടി ? ജോബിയുടെ ചോദ്യം
ഇവിടെ അടുത്തുള്ളതാ
അല്ലാതെന്ത് പറയാൻ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ