2018, നവംബർ 21, ബുധനാഴ്‌ച

പ്രേമിക്കുന്നത് നല്ലതല്ലേ


അവനോടെനിക്കനുരാഗം 
തുടങ്ങിയതേയുള്ളൂ 
അവൻറെ ഫോട്ടോകണ്ടപ്പോൾ ഒരിത് 
ഞാനവനൊരു മെസേജ് അയച്ചു 
ഭാഗ്യംകൊണ്ടെന്ന് പറയാം 
അവൻ മറുപടി തന്നു 
നിന്നോടെനിക്ക് പ്രേമം തോന്നുന്നെന്ന് ഞാൻ 
അവൻ ബൈപറഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത് 
അവൻ ബൈപറഞ്ഞില്ല; പോയതുമില്ല 
അവനെന്നോട് അവനെയെങ്ങനെയറിയാമെന്ന് ചോദിച്ചു 
എനിക്കവനോട് വളരെക്കാലമായി പ്രേമമാണെന്നും 
അവന് വയസ് പതിനെട്ടാവാൻ കാത്തിരിക്കുകയായിരുന്നെന്നും ഞാൻ 
അവന് വയസ് പതിനെട്ടായത് ഇപ്പോഴാണറിഞ്ഞതെന്നും ഞാൻ 
എൻറെ പഴയ പ്രേമങ്ങളെക്കുറിച്ച്അവൻ ചോദിച്ചു 
"ഒരാൾ " ഞാൻ പറഞ്ഞു " ഒരാൾ മാത്രം "
അവനുമായുള്ള ബന്ധവും ഞാൻ വിവരിച്ചു 
അവനിപ്പോൾ എൻറെ പ്രേമസായൂജ്യത്തിനായി കാത്തിരിക്കയാണ് 
അവൻ കാത്തിരിക്കുന്നു ; ഞങ്ങൾ തമ്മിൽ കാണും 
ഞങ്ങൾ പ്രേമിക്കും 
പ്രേമിക്കുന്നത് നല്ലതല്ലേ  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ