2018, നവംബർ 16, വെള്ളിയാഴ്‌ച

ചേട്ടൻ ഓഫീസിൽ പോകാൻ നോക്ക്

പ്രണയം , എനിക്ക് അവനോടുള്ള പ്രണയം 
അവൻറെ സുന്ദര രൂപം 
നിങ്ങൾ ചിരിക്കേണ്ട 
അവനറിയാം , എനിക്ക് അവനോടുള്ള പ്രണയം 
ഇന്നലെ, കടൽത്തീരത്തിരിക്കുമ്പോൾ 
അവൻറെ അരയിൽ ഞാൻ കൈചുറ്റിയിരുന്നു 
ഒരു പെണ്ണിൻറെ ഉടലിന്മേൽ അവകാശം സ്ഥാപിക്കും പോലെ 
അവനതറിയാം 
ചിലപ്പോൾ പ്രകടനപരത കൂടിപ്പോകുമ്പോൾ 
അവൻ മന്ത്രിക്കാറുണ്ട് " ചേട്ടാ, ആളുകൾ കാണും !"
നിങ്ങൾ നെടുവീർപ്പ് ഇടേണ്ട !
അവൻ ലജ്ജ കൊണ്ട് പറയുന്നതല്ല ; വിലക്കുന്നതല്ല 
അവൻ എൻറെ അഭിമാനം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ 
അവൻ എന്നെയോർത്ത് വ്യാകുലപ്പെടുന്നതാണ് 
എൻറെ മുറിയുടെ സ്വകാര്യതയിൽ 
ഏതറ്റം വരെ പോകാനും 
അവനെനിക്ക് സ്വാതന്ത്ര്യം നൽകുന്നു 
പരസ്യപ്രകടനങ്ങളിൽ 
അവനെയോർത്തല്ല; എനിക്ക് വേണ്ടിയാണവൻ 
മിതത്വം ആവശ്യപ്പെടുന്നത് 
പ്രഭാതങ്ങളിൽ 
അപ്പോൾ മാത്രം വിരിഞ്ഞ ലില്ലിപ്പൂ പോലെയാണവൻ 
ഉന്മേഷവും സുഗന്ധവും പ്രസരിപ്പിക്കുന്നു , അവൻ 
ഉച്ചനേരങ്ങളിൽ , ഭാര്യയെ പോലെയാണവൻ 
വൈകുന്നേരങ്ങളിൽ കാമുകിയെപോലെയാണവൻ 
രാത്രിയിൽ കിടപ്പറയിൽ തികഞ്ഞൊരു വേശ്യയാണവൻ 
രാത്രികളിൽ അവൻറെ ഉടലിലൂടെ നീന്തി നീന്തിതുഴഞ്ഞ് 
എപ്പോഴോ ഉറങ്ങിപ്പോയാൽ 
പ്രഭാതത്തിൽ അവനുണർത്താതെ 
ഞാനുണരാറില്ല 
അവനൊരു കപ്പ് ചൂടുചായയുമായി വന്നെന്നെ വിളിക്കുമ്പോൾ 
അവനെ അരയിൽ ചുറ്റിയെന്നിലേക്കടുപ്പിക്കുമ്പോൾ 
അവൻ കിണുങ്ങുന്നു :
"എന്താ ചേട്ടാ, ഇന്നലെ രാത്രിയിൽ കൊതി തീർന്നില്ലേ ?"
"ഇല്ലെടാ , ഇല്ല "
"ഇന്നും ഇരുട്ടുമല്ലോ , അപ്പോൾ ആവട്ടെ !"
"അത്രയും നേരം ...."
"ചേട്ടൻ ഓഫീസിൽ പോകാൻ നോക്ക് "




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ