2018, നവംബർ 14, ബുധനാഴ്‌ച

അനന്തു

അവനൊരു സുന്ദരനാണ് 
അതോ , അവനൊരു സുന്ദരിയാണെന്ന് പറയണോ ?
അതേ , അതാവും കൂടുതൽ ശരി 
അവനൊരു സുന്ദരിയാണ് 


അവനൊരു സുന്ദരിയാണെന്നത് 
എൻറെത് മാത്രമായ നിരീക്ഷണമാണ് 
എടീ എന്ന് വിളിക്കുമ്പോൾ അവൻറെ കവിളുകൾ തുടുക്കുന്നു 
നീ സുന്ദരിയാണെന്ന് പറയുമ്പോൾ അവൻ ചിരിക്കുന്നു 


മലയാളം വ്യാകരണം ഞാനും പഠിച്ചതാണ് 
അവൻ സുന്ദരനാണ് , എന്നതാണ് ശരിയായ രൂപം 
മലയാളത്തിൽ ലിംഗം രണ്ടേയുള്ളൂ -- ആണും പെണ്ണും 
സംസ്കൃതത്തിൽ മൂന്നാമതൊരു ലിംഗം കൂടിയുണ്ട് 
ആണല്ലാ പെണ്ണല്ലാ ലിംഗം - നപുംസക ലിംഗം 
ആണാണ് , പെണ്ണായി ചമഞ്ഞു നടക്കും ലിംഗം 
ഹിജഡയെന്ന്  അവരെ വിളിക്കും 
അവർ കൈനീട്ടിയാൽ പൈസ കൊടുക്കണം 
കൊടുത്തില്ലെങ്കിൽ കെട്ടിപ്പിടിക്കും 
അതേ , അദ്ദേഹത്തെപ്പോലെതന്നെ 
അല്ല, അവർ സ്ത്രീവേഷമാണ് ധരിക്കുക 


അവൻ ആണിനെപ്പോലെ വേഷം ധരിക്കുന്നു 
ഞാൻ വിളിക്കും ( ആരും കേൾക്കാതെ ) ഡീ 
അവൻ കണ്ണ് മിഴിച്ചെന്നെ നോക്കും 
കവിളുകൾ തുടുക്കും 
ഞാൻ പറയും , നീ സുന്ദരിയാണ് 
അവൻ ചിരിക്കും 

കഴിഞ്ഞ ഞായറാഴ്ച 
എല്ലാവരും പള്ളിയിൽ പോയിരുന്നു 
അവൻ പോയില്ല 
ഞാൻ ചെന്നു 
ഡീ 
അവൻ മിഴിച്ചു നോക്കി 
കവിളുകൾ തുടുത്തു 
നീ സുന്ദരിയാണ് 
അവൻ ചിരിച്ചു 
ഞാൻ പറഞ്ഞു : നീ  ഷീജയുടെ ഡ്രസിടാമോ ?
അവൻ ചുണ്ടു പുളുത്തി പറഞ്ഞു "ഇല്ല "
( അവൻറെ ചുണ്ടുകൾ എന്നെ കൊതിപ്പിച്ചു )
"പ്ലീസ് " ഞാൻ നിർബന്ധിച്ചു 
" ആരേലും വരും "
"ഇല്ല " ഞാൻ ധൈര്യപ്പെടുത്തി 
അവൻ ഷീജയുടെ ഡ്രസെടുത്തുവന്ന് അത് ധരിച്ചു 
അതിസുന്ദരിയായൊരു പെണ്ണ് !
അവനെൻറെ കൈകളിൽ കിടന്ന് 
ഒരു പെണ്ണിനെപ്പോലെ പിടഞ്ഞു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ