2018, നവംബർ 16, വെള്ളിയാഴ്‌ച

അവൻ ചത്തില്ല കേട്ടോ

പ്രണയം സുന്ദരം 
അത് വിൽപ്പനയ്ക്ക് വെയ്ക്കരുത് 
വിൽപ്പനയ്ക്ക് വെച്ചാൽ അതൊരു ദുരന്തമാകും 
ആ കഥയാണ് പറയുന്നത് 
ആരെയും ഭയപ്പെടുത്താനല്ല 
ആരെയും വേദനിപ്പിക്കാനല്ല 
പ്രണയം വിൽക്കരുത് 
ഹൃദയം വിൽക്കരുത് 
ശരീരം വിൽക്കരുത് 
ശരീരം ദാനമായി നൽകിയാലും അത് അർഹിക്കുന്ന ആളിന് മാത്രം 
ഹൃദയം ദാനമായി നൽകിയാലും അത് അർഹിക്കുന്ന ആളിന് മാത്രം 
ഞാനെൻറെ ഒരു  സുഹൃത്തിനെ കുറിച്ചാണ് പറയുന്നത് 
ആ സുഹൃത്ത് നിങ്ങളല്ലാത്തതിൽ നിങ്ങൾ സന്തോഷിക്കുക 


ഇത് ഓൺലൈൻ സൗഹൃദമാണ് 
എന്നോട് പറഞ്ഞ കാര്യങ്ങൾ മാത്രമേ എനിക്ക് അറിയൂ 
പറഞ്ഞതെല്ലാം സത്യമായിരിക്കണമെന്നില്ല, ഡിയർ 
പക്ഷെ, പ്രസക്തമായ കാര്യം സത്യമാണെന്ന് ഞാൻ കരുതുന്നു 
കാരണം അവനെന്നെ അറിയില്ല.
അതുകൊണ്ടുതന്നെ ഇങ്ങനെയൊരു കള്ളം പറയേണ്ട കാര്യമില്ല 
ഇത് ഭീകരമായ സത്യം 
ഭീഷണമായ സത്യം


അവൻറെ വാളിൽ  
സ്വവർഗ ലൈംഗികതയെ സൂചിപ്പിക്കുന്ന കുറിപ്പുകൾ 
ഞാൻ കണ്ടിട്ടുണ്ട് 
ആളുകൾ ഇങ്ങനെ പരസ്യമായി വാളിൽ കുറിക്കുന്നത് 
ശരിയാണോ എന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല 
അതെല്ലാം അവരുടെ സ്വകാര്യ ഇഷ്ടങ്ങൾ 
ഓ , അത് മൂന്നുവർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ 
എങ്കിലും ഞാനത് അവനുമായി പങ്ക് വെച്ചു 
വാളിൽ എഴുതുന്നത് അനുവദിക്കാതിരിക്കുക 
വേണമെങ്കിൽ മെസേജ് ചെയ്യാമല്ലോ 
എന്തിന് വെറുതേ പേരുദോഷം 
അവനിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഞാനിങ്ങനെ പറഞ്ഞു 
അവനതിന്  മറുപടി പറഞ്ഞില്ല 
പകരം വന്നത് ഉഗ്രനൊരു പോസ്റ്റാണ് !
ഒരു മോസസും അവൻറെ രണ്ടു സുഹൃത്തുക്കളുമായി 
അത്ഭുതകരമായ നിമിഷങ്ങൾ പങ്കിട്ടെന്നൊരു കുറിപ്പ് 


ഇപ്പോൾ ഈ കുറിപ്പ് എഴുതുന്നതിന് കാരണമായത് 
ആ സംഭവമാണ് 
മൂന്ന് വർഷങ്ങൾക്കിപ്പുറം അവൻറെ വാളിൽ ആരും 
ക്ഷണങ്ങൾ കുറിക്കുന്നില്ല 
അതെല്ലാം നിലച്ചു 
ഞാൻ കരുതിയത് അവൻ ആ ലോകത്ത് നിന്നും 
പുറത്ത് കടന്നു എന്നാണ് 
അവൻ ഒരു ജോലി തേടി നടന്നു 
ഇപ്പോൾ ഒരു ജോലി കിട്ടിയിട്ടുണ്ട് 
അതൊരു ജോലിയൊന്നുമല്ലെങ്കിലും 
ഓൺലൈൻ ബിസിനെസ്സ് 
ആം വേ, സ്കൈ വേ തുടങ്ങിയവ പോലൊരു 
മണി ചെയിൻ ബിസിനസ് 
യാത്ര ചെയ്തുകൊണ്ടേയിരിക്കുക 
യാത്ര ചെയ്തുകൊണ്ടേയിരിക്കുക 
ആളുകളെ കണ്ടുകൊണ്ടേയിരിക്കുക 
ആളുകളെ ഈ ബിസിനെസ്സിൽ ചേർത്ത് കൊണ്ടേയിരിക്കുക 
ഇടവും വലവും ഒരേപോലെ ആളുകളെ ചേർത്ത് കൊണ്ടേയിരിക്കണം 
ഇല്ലെങ്കിൽ പൈസ കിട്ടില്ല 
ഇതിൽ കുറേയാളുകൾ ഒന്നും ചെയ്യില്ല 
അവർക്ക് വേണ്ടി ആരെയെങ്കിലും ചേർത്ത് കൊടുക്കണം
അപ്പോഴാണ് കഥയുടെ ബീജം വീഴുന്നത് 
ഒരാൾ പണം മുടക്കാം 
ബിസിനസിൽ ചേരാം 
ബട്ട് .....


ഐ ലവ് യൂ 
വെറും ലവ് അല്ല 
സീരിയസ് ലവ് ആണ് 
യു ബി മൈ വൈഫ് !
ചെക്കനോട് അയാൾ  പറയുന്നു 
നീ അലയേണ്ട 
നിനക്ക് ചിലവിന് തരാം 
നിനക്ക് വേണ്ടതെല്ലാം തരാം 
നിൻറെ ബിസിനസിൽ ചേരണോ , ചേരാം 
ബട്ട് , ഐ വാണ്ട് യു 
എനിക്ക് നിന്നെ വേണം 
അസ് വൈഫ് 


അതുകൊണ്ടാണ് ഞാൻ കഥകൾ അറിഞ്ഞത് 
അതുകൊണ്ടാണ് ഞാനിപ്പോൾ എഴുതുന്നത് 
അവനെന്നോട് പറയുന്നു 
ഞാനധികം നാൾ ജീവിച്ചിരിക്കില്ല 
എന്താ സംഗതി ?
അതൊന്നും നിങ്ങൾ അറിയേണ്ട 
പറയ് 
ഒരാൾ പ്രൊപ്പോസ് ചെയുന്നു 
പെണ്ണ്  കൊള്ളാമെന്നുണെങ്കിൽ സമ്മതിക്ക് 
ഇല്ലെങ്കിൽ സോറി പറഞ്ഞു വിട്ടേക്ക് 
പെണ്ണല്ല; ആണാണ് 
അയാൾക്ക് പ്രേമമൊന്നുമല്ല; വേറെയാണ് ആവശ്യം 
വേറെ ആളെ നോക്കാൻ പറയ് 
അയാളെ പൂർണ്ണമായി ഒഴിവാക്കുക 

പിന്നീടവൻ ഓൺലൈൻ വന്നപ്പോൾ പറഞ്ഞത് 
ചാകാൻ തോന്നുന്നു 
എന്താ പറ്റിയത് 
ഒന്നൂല്ല 
പറയ് 
ഞാനാരുമല്ല ; എനിക്ക് ചത്താൽ മതി 
എന്താ കാര്യം ?
മൂന്ന് വർഷങ്ങൾക്ക് മുൻപ് 
ഒരു കാറിൽ മൂന്നുപേർ കയറ്റിക്കൊണ്ടു പോയി 
എന്നിട്ട് 
അവരെന്നെ റേപ് ചെയ്തു.
എനിക്ക് ഡിസീസ് ആണ് 


മോസസിൻറെ ഫോട്ടോ ഇപ്പോഴും 
അവൻറെ  ഫോട്ടോ ശേഖരത്തിൽ ഉണ്ട് 
മോസസും അവൻറെ രണ്ടു സുഹൃത്തുക്കളും സമ്മാനിച്ച 
അത്ഭുത നിമിഷങ്ങൾ വാളിൽ കാണില്ല. 
ആർക്കൈവിൽ കാണുമായിരിക്കും 
ഇപ്പോൾ അവൻ പറയുന്നത് 
മൂന്നുപേർ അവനെ കാറിൽ 
തട്ടിക്കൊണ്ടുപോയി റേപ് ചെയ്തു എന്നാണ് 
സമ്മതത്തോടെ ആയിരുന്നില്ലെന്ന് 
മൂന്നുപേരെ അവൻ കണ്ടിട്ടേയില്ലെന്ന് 
മൂന്നുപേർ അജ്ഞാത ഭാഷ സംസാരിച്ചിരുന്നെന്ന് 
അവനറിയുന്നവരായിരുന്നില്ല, അതെന്ന് 


ഒരു പക്ഷെ , അത് മോസസ് ആയിരിക്കില്ല 
ഒരു പക്ഷെ , അത് മോസസ് ആയിരിക്കാം 
അത്ഭുതകരമായ നിമിഷങ്ങളാണ് അവർ അവന് സമ്മാനിച്ചത് 
ഇരുപത് വയസുള്ള അവനെ നഗരത്തിൽ നിന്ന് 
കാറിൽ തട്ടിക്കൊണ്ടു പോയി ?
മൂന്ന് വർഷങ്ങൾക്ക് മുൻപ് ?
അവൻ മോസസിൻറെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല ?
ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ 
നമ്മൾ കേരള പൊലീസല്ല 
സംഭവം നടന്നത് കേരളത്തിലുമല്ല 
അവനിതുവരെ സംഭവം പോലീസിൽ പറഞ്ഞിട്ടുമില്ല 
പോലീസിൽ പറയാതിരിക്കാൻ കാരണം പറയുന്നത് 
അവന് ആ മൂന്നുപേരെ അറിയില്ല; കണ്ടിട്ടേയില്ല എന്നാണ് 
ആ മൂന്നുപേർ സംസാരിച്ചിരുന്ന ഭാഷ ഹിന്ദിയല്ല എന്നാണ് 


മോസസ് ആയിരിക്കാം; അല്ലായിരിക്കാം 
അതവിടെ  നിൽക്കട്ടെ 
സംഗതി അവനു സംഭവിച്ച ഡിസീസ് 
മോസസിന് അല്ലെങ്കിൽ ആ ആൾക്ക് അറിയാമായിരുന്നു 
അവന് ഡിസീസ് വരുമെന്ന് 
അവരത് മറച്ചു വെച്ചു 
ഇപ്പോൾ അവന് ഡിസീസ് 
അവന് ഒരു തൊഴിലും അറിയില്ല 
അവന് ഒരു ജോലിയുമില്ല 
ഇരുപത്തിമൂന്ന് വയസ് 
ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് കുടിയേറിയ ദരിദ്ര കുടുംബാംഗം
വിദ്യാഭ്യാസം  സ്വവർഗ കാമകേളി 
സമ്പാദ്യം ഡിസീസ് 


ഞാനവനോട് പറഞ്ഞു 
നിൻറെ പിന്നാലെ ഭ്രാന്തെടുത്ത് നടക്കുന്നയാളോട് പറയ് 
നിനക്ക് സമ്മതമാണെന്ന് 
ഐ ആം നോട്ട് ഡെവിൾ 
അവൻ പറയുന്നു 
ഞാൻ ചത്തോളാ ൦ 
അവൻ പറയുന്നു 


അവൻ ചത്തില്ല കേട്ടോ 
അവൻ ഓൺലൈൻ ബിസിനസിൻറെ ഓട്ടത്തിലാണ് 
പുതിയ പുതിയ അറിവുകൾ അവൻ നേടട്ടെ 
അവൻ വെറുമൊരു ഡെവിളാകട്ടെ 
ലോകത്തെ മാറ്റി മറിക്കാനൊന്നും നമ്മൾക്കാവില്ലല്ലോ !



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ