ഇതാ സ്വർഗ്ഗവാതിൽ മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു
എന്ന് കരുതി ഇന്നലെ വരെ ഞാൻ
സ്വർഗത്തിൽ കടന്നിട്ടില്ലെന്നല്ല ; കടന്നിട്ടുണ്ട്
വിലക്കുകൾ ഉണ്ടെന്നു കരുതി
ഭ്രമരങ്ങൾ പൂക്കൾ ഒഴിവാക്കാറുണ്ടോ !
ഞാനുമങ്ങനെ
വർഷങ്ങൾക്ക് മുൻപാണ് , ഞാൻ അവനോടു പറഞ്ഞു
ഡാ , നമ്മൾക്കൊരുമിച്ചു ജീവിക്കാം
അവൻ മൗനമായി നിന്നതേയുള്ളൂ
ഞാൻ പറഞ്ഞു : നീയെന്താ മിണ്ടാത്തത്
അവൻ പറഞ്ഞു : ആരും സമ്മതിക്കില്ല
ആരുടേയും സമ്മതം നമ്മൾക്ക് വേണ്ട
അമേരിക്കയിലും യൂറോപ്പിലും ആളുകൾ അങ്ങനെ
അതവിടെയല്ലേ
അതേ , അതവിടെയാണ്
അത് വളരെ ദൂരെയാണ്
ഇന്ന് തുറക്കപ്പെട്ടിരിക്കുന്ന ഈ സ്വർഗ്ഗവാതിൽ
അന്ന് തുറക്കപ്പെട്ടിരുന്നെങ്കിൽ
ഞങ്ങളന്ന് ഒരുമിച്ചുജീവിക്കാൻ തയാറായേനെ
വിവാഹം അനുവദിക്കപ്പെട്ടിരുന്നെങ്കിൽ
ഇപ്പോഴും ആ സ്വപ്‍നം അകലെയാണ്
ഞങ്ങൾ വിവാഹിതരായേനേ
ഞങ്ങൾക്കിടയിലിപ്പോൾ മഞ്ഞുറഞ്ഞിരിക്കുന്നു
അവനെവിടെയാണെന്ന് അറിയായ്കയല്ല
അകന്നുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാനാവുകയില്ല
എന്ന് കരുതി ഇന്നലെ വരെ ഞാൻ
സ്വർഗത്തിൽ കടന്നിട്ടില്ലെന്നല്ല ; കടന്നിട്ടുണ്ട്
വിലക്കുകൾ ഉണ്ടെന്നു കരുതി
ഭ്രമരങ്ങൾ പൂക്കൾ ഒഴിവാക്കാറുണ്ടോ !
ഞാനുമങ്ങനെ
വർഷങ്ങൾക്ക് മുൻപാണ് , ഞാൻ അവനോടു പറഞ്ഞു
ഡാ , നമ്മൾക്കൊരുമിച്ചു ജീവിക്കാം
അവൻ മൗനമായി നിന്നതേയുള്ളൂ
ഞാൻ പറഞ്ഞു : നീയെന്താ മിണ്ടാത്തത്
അവൻ പറഞ്ഞു : ആരും സമ്മതിക്കില്ല
ആരുടേയും സമ്മതം നമ്മൾക്ക് വേണ്ട
അമേരിക്കയിലും യൂറോപ്പിലും ആളുകൾ അങ്ങനെ
അതവിടെയല്ലേ
അതേ , അതവിടെയാണ്
അത് വളരെ ദൂരെയാണ്
ഇന്ന് തുറക്കപ്പെട്ടിരിക്കുന്ന ഈ സ്വർഗ്ഗവാതിൽ
അന്ന് തുറക്കപ്പെട്ടിരുന്നെങ്കിൽ
ഞങ്ങളന്ന് ഒരുമിച്ചുജീവിക്കാൻ തയാറായേനെ
വിവാഹം അനുവദിക്കപ്പെട്ടിരുന്നെങ്കിൽ
ഇപ്പോഴും ആ സ്വപ്‍നം അകലെയാണ്
ഞങ്ങൾ വിവാഹിതരായേനേ
ഞങ്ങൾക്കിടയിലിപ്പോൾ മഞ്ഞുറഞ്ഞിരിക്കുന്നു
അവനെവിടെയാണെന്ന് അറിയായ്കയല്ല
അകന്നുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാനാവുകയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ