2018, നവംബർ 23, വെള്ളിയാഴ്‌ച

ശോഭന

അവനെനിക്ക് കുട്ടൻ ആയിരുന്നു 
കുട്ടൻ എന്ന് പേരുള്ളവരുണ്ട് ; അവർ ക്ഷമിക്കുക 
കുട്ടൻ എന്ന് പറയുന്നത് ഒരു പ്രത്യേക അർത്ഥത്തിലാണ് 
സ്വവർഗ്ഗരതിയിൽ ഒരാൾക്ക് വഴങ്ങുന്നവനെ കുട്ടനെന്ന് പറയും 
വഴങ്ങാൻ കാരണമെന്താണ് ?
ചിലർക്ക് അത് ഇഷ്ടമാണ് 
ഒരു പെണ്ണിനെപ്പോലെ ലാളിക്കുക 
ഒരു പെണ്ണിനോടെന്നപോലെ ഇഷ്ടമാണെന്ന് പറയുക 
ഒരുപെണ്ണിനോടെന്നപോലെ പെരുമാറുക 
അത് നിരുപദ്രവികൾ 
ഉപദ്രവികൾ വേറെയുണ്ട് 
അവർക്ക് പണം വേണം 
പണം മോഷ്ടിക്കും 
പണം ബലമായി എടുക്കും 
പണം ആവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ പോയ്ക്കളയും 
പണം മാത്രമല്ല, എന്തുകണ്ടാലും അവർക്ക് വേണം 
കൊടുത്തില്ലെങ്കിൽ പിണങ്ങും 
അതുകൊണ്ടും ഉപദ്രവം തീരില്ല 
കാണുന്നവരോടൊക്കെ " അയാൾ മറ്റേതാണ് " എന്ന് രഹസ്യം പറയും 

എൻറെ കുട്ടൻ എന്തുകണ്ടാലും അടിച്ചുമാറ്റാൻ മിടുക്കനായിരുന്നു 
എത്ര പണം കൊടുത്താലും തൃപ്തിവരാത്തവൻ 
വേറെ പണിയുന്നുമില്ല 
വേറെ വരുമാനവുമില്ല 
അടിച്ചുപൊളിച്ചു നടക്കണം 
സിഗരറ്റ് വലിക്കണം , കള്ള് കുടിക്കണം 
രണ്ട് കാമുകിമാരുണ്ട് -- 
ഒന്ന് രാവിലെ കോളേജിൽ പോകുന്ന വഴി , 
അവൾ ഡിഗ്രിയ്ക്ക് പഠിക്കുന്നു
ഒന്ന് വൈകിട്ട് ചന്തയിൽ പോകുന്ന വഴിയിൽ 
അവൾ നഴ്‌സായി ആശുപത്രിയിൽ ജോലിചെയ്യുന്നു 
രണ്ടുപേർക്കും ഗിഫ്റ്റ് കൊടുക്കണം , അതിനുള്ള ഫണ്ട് ഞാൻ കൊടുക്കണം 
പണവും മാനവും നഷ്ടം 
ഭീഷണി അവൻ എല്ലാവരോടും പറയുമെന്നാണ് 
ആരോടാ ഇനി പറയാനുള്ളതെന്നെനിക്കറിയില്ല 
അറിയാത്തവരില്ല 
അവൻ പറഞ്ഞു നാറ്റിക്കുന്നതാണ് 
അവൻ പറഞ്ഞുള്ള അറിവില്ലാതെ ആർക്കും തെളിവില്ല 
ആ തെളിവ് അവൻറെ പക്കലാണ് 
അവനാണ് തെളിവ് 
ഞാൻ അവനെ കേറി പിടിച്ചെന്ന് 
അവൻ പറയുമെന്നാണ് ഭീഷണി 
ഒരിക്കൽ ഭീഷണി കടുത്തപ്പോൾ ഞാൻ പറഞ്ഞു 
" എൻറെ കയ്യിൽനിന്ന് പണം കിട്ടില്ല ; നീ എല്ലാവരോടും അങ്ങ് പറഞ്ഞോളൂ "
"അങ്ങനെ പറഞ്ഞാലെങ്ങനെയാ ?"
"ഏതായാലും നീ എന്നെ നാറ്റാവുന്നതിൻറെ പരമാവധി നാറ്റി , ഇനിയെന്ത് നാറാനാ ?"
അവൻ ഭീഷണിമുഴക്കി ക്ഷോഭിച്ചിറങ്ങിപ്പോയി 
അവൻ നാണമില്ലാതെ വീണ്ടും കെഞ്ചിക്കൊണ്ട് തിരിച്ച് വന്നു 
ഞാൻ കൊടുക്കാമെന്ന് സമ്മതിച്ച പണം മതി 
ങ്ഹാ , അതൊക്കെ പോകട്ടെ -------

എങ്ങനെയാ എനിക്ക് അവനുമായി ഒരിടപാട് വന്നതെന്നല്ലേ ?
നമ്മൾക്ക് പെണ്ണും പിടക്കോഴിയുമൊന്നുമില്ലാതെ ജീവിക്കുന്ന കാലം 
നമ്മളും ആണ് തന്നല്ലേ 
നമ്മൾക്കും ആവശ്യം ഇല്ലേ 
അവനെപ്പോലെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടക്കാൻ നമ്മൾക്ക് പറ്റുമോ ?
അവന് മെതിക്കളത്തിൽ കിടന്നുറങ്ങുന്ന കുട്ടീടെ പെണ്ണുമ്പിള്ളേടെ കൈലി പൊക്കാം 
"എന്താടാ ചെക്കാ "ന്ന്  അവൾ ചിരിച്ചുകൊണ്ട് ചോദിച്ചതെയുള്ളത്രെ 
അതേ കളത്തിൽ അവൻറെ തള്ളയും കിടന്നുറങ്ങുന്നുണ്ടായിരുന്നു 
അവനതൊന്നും ഒരു പ്രശ്നമല്ല 
അവന് പണത്തിൻറെ ആവശ്യമൊഴിഞ്ഞ നേരം ഉണ്ടായില്ല 
ആരോടും പണം വാങ്ങാനും തിരിച്ചുകൊടുക്കാതിരിക്കാനും അവൻ മിടുക്കനായിരുന്നു 
അങ്ങനെ പണം പണം എന്ന് പറഞ്ഞു ശല്യം ചെയ്യുന്ന അവനെ ഞാൻ 
കുട്ടനായി ഉപയോഗിച്ചു 
കൊടുത്ത പണം ആ അക്കൗണ്ടിൽ വന്നോട്ടെന്ന് കരുതി
അപ്പോൾ ,    അവനത് പണം പിഴിഞ്ഞെടുക്കാൻ ഒരു വഴിയാക്കി 
അങ്ങനെ ഞങ്ങൾ പരസ്പരം വെറുത്തും പരസ്പരം സഹകരിച്ചും കഴിയുന്ന കാലം 


ഞാൻ  പ്രേമിച്ച ശോഭനയുടേതെന്ന് പറഞ്ഞുകൊണ്ട് 
അവനെന്നെ പ്രേമലേഖനങ്ങൾ കാണിക്കാൻ തുടങ്ങി 
തുണ്ടുകടലാസുകളിൽ പെൻസിൽകൊണ്ടെഴുതിയ പ്രേമലേഖനങ്ങൾ 
 അവൾക്ക് പേനയുണ്ട് ; അവൾ എന്തിന് പെൻസിൽ കൊണ്ടെഴുതണം ?
അവളുടെ കയ്യക്ഷരത്തോടു സാമ്യമില്ലാത്ത അക്ഷരങ്ങൾ 
അവൻ തന്നെ  എഴുതിക്കൊണ്ടുവന്നതാകണം 
അന്ന് എനിക്കവളോട് പ്രേമമാണെന്ന് അവനെങ്ങനെയറിഞ്ഞു ?
അതറിഞ്ഞിട്ടാകണമല്ലോ , അവനെന്നെ ശോഭന എഴുതിനൽകിയതെന്ന വ്യാജേന ആ കത്തുകൾ എന്നെ കാണിച്ചത് ?
അവൻ ആ സമയത്ത് അവളുടെ വീട്ടിൽ പോകാറുണ്ടായിരുന്നു 
അവൾ എഴുതിക്കൊടുത്ത കത്തുകൾ തന്നെയായിരുന്നുവോ , അതെല്ലാം ?

അവളെ സംശയിക്കാൻ പോന്ന ഒരു സംഭവമുണ്ടായി 
അവളുടെ തള്ളയുടെ തള്ള , കാഴ്ച്ചക്കുറവും  ഉള്ള വല്യമ്മ 
അവൻ അവിടെ ചെല്ലാറുണ്ടെന്ന് പറഞ്ഞു 
അവളുടെ ചുണ്ട് അവൻ കടിച്ച് പൊട്ടിച്ചെന്ന് അവനെന്നോട് പറഞ്ഞു 
അവളുടെ അനുജത്തി അവൾ നെല്ലിക്ക തിന്ന് ചുണ്ട് പൊട്ടിയെന്ന് എന്നോട് പറഞ്ഞു 

അവളുടെ അനന്തങ്ങളായ പ്രേമപരമ്പരകൾ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ