2018, നവംബർ 16, വെള്ളിയാഴ്‌ച

ശുഭം

നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 

അവളെ എനിക്ക് ഇഷ്ടം ആയിരുന്നു 
അതേപോലെ അവനെയും ഇഷ്ടം ആയിരുന്നു 
അവനതിൽ എതിർപ്പൊന്നും ഉണ്ടായില്ല 
ബട്ട് , അവൾക്കത് സഹിക്കാൻ കഴിഞ്ഞില്ല 
അങ്ങനെ അവനെ ചൊല്ലി 
അവളെന്നോട് പിണക്കമായി 
അവളെന്നോട് ക്ഷോഭിച്ചു 
അവൾ അവനോട് പറഞ്ഞു 
"ഇനി നീ ഇവിടെ വരരുത്"
അവനത് എന്നോട് അപ്പോൾത്തന്നെ പറഞ്ഞു 
ഞാനവളോട് ഒച്ചവെച്ചു 
അവന് സന്തോഷമായി 
അവൻ വന്നുകൊണ്ടേയിരുന്നു 
അവളെന്നോട് മിണ്ടാതെയായി 
നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 
എനിക്ക് അവളോടുള്ള ഇഷ്ടം നിങ്ങൾക്ക് മനസിലാവും 
ആണായ എനിക്ക് പെണ്ണായ അവളോടിഷ്ടം 
അതെല്ലാവർക്കും അറിയുന്നതുമാണ് 
ആ സമയത്താണ് 
ആ ദുർവിധി 
അവൻ 
സുന്ദരൻ 
രോമവിഹീനമായ ശരീരം 
രോമവിഹീനമായ മുഖം 
സുന്ദരൻ 
കൊഴുത്തുരുണ്ട ശരീരം 
എൻറെ ഹൃദയം വല്ലാതെ മിടിച്ചു 
ഞാനവൻറെ പാൻസിൻറെ സിബ്ബ് തുറന്നു 
നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 
അടുത്ത ദിവസം പ്രഭാതത്തിൽ 
അവൻറെ 'അമ്മ 
വന്നു 
ഒച്ചയിട്ടു 
"എന്താ ചെയ്തത്?"
അവൻറെ 'അമ്മ ഒച്ചയിട്ടു 
അവളത് കേട്ടു 
അവളതറിഞ്ഞു 
അവളെന്നോട് പറഞ്ഞു 
"ഇനി അവനിവിടെ വരരുത്"
എനിക്കത് പറയാൻ കഴിഞ്ഞില്ല 
എനിക്കവനോട് ആസക്തി 
നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 
അവളുടെ എതിർപ്പ് കണ്ടപ്പോൾ 
അവൻറെ 'അമ്മ സ്വരം മാറ്റി 
അവൻറെ 'അമ്മ എനിക്ക് സപ്പോർട്ടായി 
അവനെ എല്ലാ ദിവസവും എൻറെ അടുത്തേക്ക് അയച്ചു 
അവനും സന്തോഷത്തോടെ എല്ലാദിവസവും വന്നു 
ഞാനും അവനും അവൻറെ അമ്മയും ഒരു വശത്ത് 
അവൾ തനിച്ച് എതിർവശത്ത് 
ഇതാണ് സംഭവിച്ചത് 
ഇന്ന് അവൻ ഇല്ല 
അവൻ എന്നും ഉണ്ടാവില്ലെന്ന് അന്നേ എനിക്കറിയാമായിരുന്നു 
ഇന്ന് അവൾ ഉണ്ട് 
അവൾ എന്നും ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു 
ശുഭം 
--------



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ