2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഗുണപാഠം

ഈ കഥയിൽ ഗുണപാഠം ഒന്നുമില്ല 
ഗുണപാഠം കഥയിൽ വേണമെന്ന് സ്നേഹലതയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു 
ചെറിയ മാമൻ മാങ്ങ എറിഞ്ഞിട്ടു 
ഗുണപാഠം : എറിയാൻ അറിയാമെങ്കിൽ മാങ്ങ എറിഞ്ഞു വീഴ്ത്താം 
അങ്ങനെ എല്ലാറ്റിലും ഗുണപാഠം ഉണ്ട്; ഉണ്ടായിരിക്കണം 


കാര്യങ്ങൾ അങ്ങനെ ഇരിക്കെയാണ് മണിക്കുട്ടൻ വന്നത് 
കഥ  പറയുന്നതിന് ഗുണപാഠം ആവശ്യം ഇല്ലെന്നായിരുന്നു 
മണിക്കുട്ടന്റെ അഭിപ്രായം 
പൂച്ച എലിയെ പിടിക്കുന്നതിൽ എന്ത് ഗുണപാഠം എന്ന് മണിക്കുട്ടൻ 
പൂച്ച എലിയെ പിടിക്കുമെന്നത് ഗുണപാഠം എന്ന് സ്നേഹലത 


സ്നേഹലത സീനിയർ അല്ലെ 
സ്നേഹലത പറയുന്നത് മണിക്കുട്ടൻ അംഗീകരിക്കണം 

മണിക്കുട്ടന് ഡോക്ടരേറ്റ് ഉണ്ട് 
അപ്പോൾ മണിക്കുട്ടൻ പറയുന്നത് സ്നേഹലത അനുസരിക്കണം 


സ്നേഹലത പണ്ടെങ്ങോ പഠിച്ച മലയാളം അല്ല, ഇപ്പോൾ 
മലയാളം വളരെ മാറിപ്പോയി എന്ന് മണിക്കുട്ടൻ 


നാല് മലയാളം പുസ്തകങ്ങളിൽ നിന്നും കുറെ ഭാഗങ്ങൾ പകര്ത്തി വെച്ചാൽ 
ആർക്കും ഡോക്ടരേറ്റ് കിട്ടുമെന്ന് സ്നേഹലത 
ഡോക്ടരേറ്റ് ഉണ്ടെന്നു കരുതി വിവരം ഉണ്ടാകണമെന്നില്ലെന്നും സ്നേഹലത 
അധ്യാപകർക്ക് വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് 
തമ്മിലടി ഒരു സുഖമുള്ള പണിയാണ് 
അതിന്റെ കുഴപ്പം കുട്ടികൾക്കാണ് 
സ്നേഹലതയ്ക്കും മണിക്കുട്ടനും പേപ്പർ നോക്കുന്നു 
പരീക്ഷയിൽ മാർക്ക് വേണമെങ്കിൽ 
ആരെയും പിണക്കാൻ പറ്റില്ല 


അധ്യാപകരുടെ തമ്മിൽ തല്ലും 
പിള്ളേരുടെ ഞാണിന്മേൽ നടത്തവും നടന്നു കൊണ്ടിരിക്കെ 

ഒരു ചെക്കൻ നനഞ്ഞ ഷഡിയുമായി പ്രിൻസിപ്പാളിന്റെ മുറിയിൽ 
പ്രിൻസിപ്പാൾ ഷഡി പരിശോധിച്ചു 
ഷഡിയിൽ പറ്റിയിരിക്കുന്ന ദ്രാവകം ശുക്ലം തന്നെയെന്നു സ്ഥിരീകരിച്ചു 
അടുത്ത ദിവസം രാവിലെ തന്നെ വന്നു കാണാൻ നിർദേശിച്ചു 


സംഭവം ഇങ്ങനെ 
ക്ലാസ്സിനു ശേഷം വൈകുന്നേരം ചെക്കൻ കൂട്ടുകാരുമൊത്തു ഷട്ടിൽ കളിച്ചു 
ഷട്ടിൽ കളി കഴിഞ്ഞപ്പോൾ മണിക്കുട്ടൻ ചെക്കനെ തന്റെ മുറിയിലേക്ക് വിളിച്ചു 
മുറിയിൽ  ചെന്നപ്പോൾ മണിക്കുട്ടൻ അവനെ സ്റ്റെറ്റ് ടീമിൽ എടുപ്പിക്കാംഎന്നു പറഞ്ഞു 
ഷഡിയും ഇട്ടു നിന്ന ചെക്കനെ മണിക്കുട്ടൻ വട്ടം പിടിച്ചു 
ചെക്കന്റെ ഷടിയിൽ മണിക്കുട്ടന്റെ ശുക്ലം 


അടുത്ത ദിവസം ആകെ ബഹളം 
പിള്ളേരുടെ ബഹളം 
അധ്യാപകരുടെ ബഹളം 
സ്നേഹലതയുടെ ബഹളം 
എന്തെല്ലാം ബഹളം ഉണ്ടായിട്ടും മണിക്കുട്ടനൊന്നും സംഭവിച്ചില്ല 
ഷട്ടിൽ കളിച്ചപ്പോൾ വിയർപ്പിൽ ഷഡി നനഞ്ഞതാണെന്ന് വിദഗ്ധ സമിതി 


കഥയിൽ ഗുണപാഠം വേണമെന്ന് സ്നേഹലത പിന്നീട് പറഞ്ഞിട്ടില്ല 
കഥയിൽ ഗുണപാഠം വേണ്ടെന്നു മണിക്കുട്ടനും പിന്നീട് പറഞ്ഞില്ല    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ