2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഒന്നും പറയാതെ

പറയാതെ അവൻ പോയി 
ഒന്നും പറയാതെ അവൻ പോയി 
ഒന്നും പറയാതെ 


ഞാനൊരു തെറ്റും ചെയ്തില്ല 
ചെയ്തെങ്കിൽ തന്നെ അത് അവനോടായിരുന്നില്ല 
അവൻ അത് ഗൌരവത്തോടെ കാണേണ്ടതില്ല 
സംഭവിച്ചത് ഇതാണ് 


അവൻ വരുമ്പോൾ അനന്തു ഉണ്ട് , എന്നോട് കൂടെ 
അതെല്ലാം സാധാരണമല്ലേ ?
അവനു എപ്പോഴും വരാൻ പറ്റില്ലല്ലോ 
അവനെ രാത്രികളിൽ കുളക്കടവിൽ വെച്ചാണ് 
ഞാൻ കാണുക 
കുളിയും കളിയും ചിരിയും തമാശ പറച്ചിലും 
കഥ പറച്ചിലും എല്ലാം അവിടെ വെച്ചാണ് 
മറ്റാരും ഉണ്ടാവില്ല , രാത്രിയിൽ അവിടെ 
കൊക്കൊചെടികൾ വളർന്നു നില്ക്കുന്ന അവിടെ ഇരുട്ടാണ്‌ 
അടുത്ത് വീടുകളും ഇല്ല 
പ്രേതബാധ ഉള്ള സ്ഥലം 
ഒരു പട്ടത്തി പെണ്ണ് നഗ്നയായി കുളിക്കുന്നത് 
പലരും കണ്ടിട്ടുള്ള കുളക്കടവ് 
പട്ടത്തി പെണ്ണ് പൌർണ്ണമി രാവിലാണ് കുളിക്കാൻ എത്തുക 
ഏതായാലും പകലും രാത്രിയും മനുഷ്യൻ ഇവിടെയ്ക് വരില്ല 
നല്ല തണുത്ത തെളിനീരുള്ള കുളം 
ഞങ്ങൾ പല രാത്രികളിലും അവിടെ ഇരുന്നിട്ടുണ്ട് 
ഇതുവരെയും പട്ടത്തി പെണ്ണിനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല 


ഇന്ന് രാവിലെ പത്തു മണിക്ക് അവൻ വന്നു 
ഇന്ന് ഞാൻ അവധിയിലായിരുന്നു 
അനന്തുവിന് ഇന്നു പോകാൻ കഴിഞ്ഞില്ല 
അനന്തുവിനെ ഞാൻ കൂടെ കൂട്ടി 
ജീവിതത്തിൽ ചില തമാശകളും രസങ്ങളും വേണമല്ലോ 
ഞാൻ അവന്റെ ശരീരത്തിന്റെ രൂപഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ 
ഞങ്ങൾ മറ്റൊരു ലോകത്തിൽ ആയിരിക്കുമ്പോൾ 
അവൻ വന്നു 
അവനും ഇന്ന് ജോലിക്ക് പോയില്ല 
അതുകൊണ്ട് എന്നെ കാണാൻ വന്നതാണ് 
അവന്റെ മുഖം വിളറി 
അവൻ അൽപനേരം ഞങ്ങളെ നോക്കി നിന്നു 
എന്നിട്ട് 
അവൻ ഒന്നും മിണ്ടാതെ ഇറങ്ങി പോയി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ