2017, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

ബ്രാൻഡിമാഹാത്മ്യം

ഇയ്യിടെ കുറെ ദിനങ്ങളായി അവൻ മാത്രമാണ് മനസ്സിൽ 
അത് ശരിയല്ലെന്നറിയാം 
അത് ഒരു അവൾ ആയിരുന്നെങ്കിൽ 
ആരുംകുറ്റമൊന്നും പറയില്ലായിരുന്നു 
ഇവിടെ അത് ഒരു അവൻ ആണ് 
അതാണ് കുഴപ്പം 
ഒരു പെണ്ണായിരുന്നെങ്കിൽ അവളോട് തുറന്നു പറയാം 
" എടീ എനിക്ക് നിന്നോടൊരു ഇത് "
ചിലപ്പോൾ അവളൊരാട്ടാട്ടും 
ചിലപ്പോൾ അവളൊന്നു ചിരിച്ചിട്ട് കുറച്ച് നടക്കും 
എന്നിട്ട് തിരിഞ്ഞു നിന്ന്  ചോദിക്കും 
ഇവിടെ അതൊന്നുമല്ല പ്രശ്‍നം 
എനിക്കൊരു  ചെറുക്കനോട് ഒരു ഇത് 
അവനോടു ചെന്ന് പറയാൻ പറ്റില്ലല്ലോ 
" ഡാ , എനിക്ക് നിന്നോടൊരു ഇത് "
പിന്നത്തെ അവസ്ഥയറിയാമല്ലോ ?
അവനത് നാടാകെ പറഞ്ഞു നടക്കും 
നമ്മൾക്ക് പിന്നെ പുറത്തിറങ്ങാൻ പറ്റില്ല 



ഭാഗ്യമെന്ന് പറയുന്നത് ഇതാണ് 
ഞാനൊന്ന് വെറുതെ പുറത്തിറങ്ങിയതാണ് 
അവൻ ബാറിലേക്ക് കയറുന്നു 
തനിച്ചാണ് 
പിന്നെ ഒട്ടും വൈകിയില്ല 
കിളിപറന്നുപോകുംമുമ്പേ 
ഞാനും ബാറിൽ ചെന്ന് കയറി 
അവൻ കൗണ്ടറിൽ നിന്ന് ഒരു ലാർജ് വാങ്ങി മുന്നിൽ വെച്ചു 
ഞാൻ കൗണ്ടറിൽ ചെന്ന് ഒരു ലാർജ് വാങ്ങി മുന്നിൽ വെച്ചു 
ഞാൻ അവനോടു ചോദിച്ചു "ഇപ്പോൾ കവിതയെഴുത്തുണ്ടോ ?"
വെറുതെ ചോദിച്ചതാണ് 
ഒരു ചൂണ്ടൽ ഇട്ടതാണ് 
കവിയല്ലെങ്കിൽ പറയാമല്ലോ 
"കഴിഞ്ഞ ഒരു കവി  സമ്മേളനത്തിൽ കവിത ചൊല്ലിയത് 
  നിങ്ങളാണെന്ന് തോന്നി 
  സോറി , നല്ല സാമ്യം "
രണ്ടാമത്തെ ലാർജ് വാങ്ങിക്കൊടുത്ത് സൗഹൃദം സ്ഥാപിക്കാം 
ഒരാളെ കൊളുത്താൻ എളുപ്പമാണ് 
അയാൾ ബ്രാണ്ടി കഴിക്കുമെങ്കിൽ 
മൂന്നാമത്തെ ലാർജോടെ അയാൾ നിങ്ങളുടെ ആത്മാർത്ഥ സുഹൃത്താണ് 
അതാണ് ബ്രാണ്ടിയുടെ മഹത്വം 
ഞാൻ "  ബ്രാൻഡിമാഹാത്മ്യം " , എന്നൊരു പുസ്തകം എഴുതുന്നുണ്ട് 
എല്ലാവരും അത് കാശ് കൊടുത്ത് വാങ്ങണം 
വായിച്ചില്ലെങ്കിലും സാരമില്ല , വാങ്ങണം 
എനിക്ക് കാശിനിത്തിരി ആവശ്യമുണ്ട് 


ഞാൻ ചോദിച്ചത് കേട്ടില്ലെന്നു മട്ടിൽ അവൻ നിന്നു 
ആദ്യത്തേത് എടുത്തിട്ടില്ല 
എടുക്കട്ടെ 
ഓഹ് , എടുത്തു 
സ്ലോ ആയി സിപ്പ് ചെയ്യുകയല്ല ; ഒന്നിച്ചൊരു കമഴ്ത്ത് 
ടച്ചിങ്‌സ് നാവിൽ തൊട്ട് 
അവനെന്നെ നോക്കി 
"ആരാ , മനസിലായില്ലല്ലോ ?"
"പുതിയ കവിതയൊന്നുമില്ലേ ?'
"കവിത ചൊല്ലുന്നതിന് ചിലവുണ്ട് "
"എന്നാലിരിക്കാം "
അവനൊരു മടിയുമില്ലാതെ എന്നോടൊപ്പം വന്നു 
ഞാൻ ബോയ് യോട് പറഞ്ഞു 
"റൂമിലേക്ക് തന്നേര് , ഏത് റൂമാ ഒഴിവുള്ളത് ?"
"മുന്നൂറ്റി പതിനേഴ് "
ഞങ്ങൾ മുന്നൂറ്റിപതിനേഴലെത്തിയപ്പോൾ 
ബോയ് വന്നു 
ഓർഡർ കൊടുത്തു 
പൊറോട്ട  ചില്ലി ചിക്കൻ ബിജോയ്‌സ്‌ ബ്രാണ്ടി 
അവന് സന്തോഷമായി 
ഓരോ  ലാർജ് കൂടി ചെന്നപ്പോൾ അവൻ പറഞ്ഞു 
"ഒരു പുതിയ കവിതയുണ്ട് , ചൊല്ലാം "
'ആഹ് ! ചൊല്ല് "
അവൻ വളരെ ഭാവത്തോടെ ഒരു കവിത ആലപിക്കാൻ തുടങ്ങി 
എനിക്ക് കവിതയുമായി വളരെ പഴയൊരു ബന്ധമാണുള്ളത് 
അത് അവളുടെ വിവാഹത്തിന് മുൻപായിരുന്നു 
മൂന്നാല് തവണയായപ്പോൾ എനിക്ക് മടുത്തു 
അപ്പോഴാണ് ജയശ്രീ വരുന്നത് 
അവൾ ജയശ്രീയുമായി ഉടക്കാൻ നിന്നപ്പോൾ 
ഞാൻ അവളെ ഒഴിവാക്കി 
അവളോടുള്ള വാശിക്ക് ജയശ്രീ ഞാനുമായി അടുക്കുകയും ചെയ്തു 
എനിക്കറിയാം , കവിത ഉടക്കാൻ നിന്നിരുന്നില്ലെങ്കിൽ 
ജയശ്രീ ഞാനുമായി അടുക്കുകയില്ലായിരുന്നു 
അങ്ങനെ ഒരു കടപ്പാട് എനിക്ക് കവിതയോടുണ്ട് 
ഈ പാടുന്ന പാട്ട് 
ൻറെയ്യോ , കവിതയെന്നാൽ പണിക്കരുസാറിൻറെ ചൂരൽ 
ഹോ , അങ്ങേരുടെ കാര്യത്തിൽ ദൈവം  പോലും ഇടപെടില്ലായിരുന്നു 
ഇടപെട്ടിരുന്നെങ്കിൽ ദൈവത്തിനു ആ ഇടപാടിൽ ഒത്തിരി കാശ് കിട്ടിയേനെ 
അവനത് ചൊല്ലിയിട്ട് ചോദിച്ചു "എങ്ങനെയുണ്ട് ?"
ചോദിച്ചത് നന്നായി 
ഇല്ലെങ്കിൽ കവിതാലാപനം അവസാനിച്ച കാര്യം 
ഞാനറിയില്ലായിരുന്നു 
ഞാൻ കയ്യടിച്ചു 
വളരെ പ്രശംസിച്ചു 
ഉള്ളതോ കള്ളമോ , അവൻ വിശ്വസിച്ചോ , എന്തോ ?
അവനങ്ങ് പൊങ്ങിപ്പോയി 
ഏറ്റു 
മതി 
അത് മതി 
ഞാൻ പറഞ്ഞു " ആ പോപ്പുലർ കവിത --?"
"ഏത് -- സീരിയലുകളെ കുറിച്ച് ഉള്ളതാണോ "
ഹയ്യോ , ഞാനെങ്ങനെ അറിയാനാണ് 
ഞാൻ പറഞ്ഞു "അതേ "
അടുത്ത ലാർജ് കുടിച്ചിട്ട് അയാൾ അടുത്ത ആലാപനത്തിലേക്ക് 
ഞാനവനെ കൊതിയോടെ നോക്കിയിരുന്നു 
അവൻ വിചാരിച്ചിരുന്നത് 
അവൻറെ കവിത ഞാൻ ശ്രദ്ധയോടെ കേട്ടിരിക്കയാണെന്നാണ് 
അങ്ങനെ മൂന്നോ നാലോ കവിതകൾ ചൊല്ലിച്ചു 
ലാർജ് എത്രയെന്ന് അവനറിയില്ല 
എനിക്കുമറിയില്ല 
അവൻ കഴിച്ചത്ര ഞാൻ കഴിച്ചിട്ടില്ല 
അത് മനപ്പൂർവ്വം ആണ് 
കൂടുതലായിപ്പോയാൽ മുടക്കിയ കാശ് നഷ്ടമായി പോകും 
അവസാനം ബിൽ കൊണ്ടുവരാൻ പറഞ്ഞു 
നാലാമത്തെ  ലാർജ് മുന്നിലിരുപ്പുണ്ട്  
ബിൽ വന്നു കാശ് കൊടുത്തു ടിപ്പും കൊടുത്തു 
അവൻറെ നാലാമത്തെ ലാർജ് മുന്നിലിരുപ്പുണ്ട്
എൻറെ മൂന്നാമത്തെ ലാർജ് 
ആകെ ഏഴ് ലാർജ് !
ഞാനത് കൂട്ടിയെടുത്തു !!
അവനത് തീർത്തു 
ഞാൻ എൻറെ ഗ്ലാസ്സിൽ നിന്ന് പകുതി അവനു കൊടുത്തു 
അവനതും സും എന്ന് ഇറക്കി 
ഞാനും ഫിനിഷ് ചെയ്തു 
ഞങ്ങൾ കൈകഴുകാൻ പോയി 
ബാത്റൂമിൽ ഒരുമിച്ചുകയറി 
നമ്മൾ രണ്ടും ആണല്ലേ , ഞാൻ പറഞ്ഞു 
അവനത് രസിച്ചു 
അകത്ത് പാൻസിന് സിപ്പ് ഇടും മുൻപ് ഞാനത് കയ്യിലെടുത്തു 
അവൻ ചിരിച്ചു നിന്നതേയുള്ളൂ 
"ഈ കവികളൊക്കെ --- ആണെന്ന് കേട്ടിട്ടുണ്ട് . സത്യമാണോ ?"
അവനപ്പോഴും ചിരിച്ചു 
ഇനി എന്തിനാ മടിച്ചു നിൽക്കുന്നത് ?
ഞാൻ അവനുമായി കിടക്കയിലേക്ക് പോയി 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ