2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

ആത്മഹത്യയുടെ പടിവാതിലിലേക്ക്



ഓരോ നിമിഷത്തിലും ആഗ്രഹിച്ചു 
നീയെന്നോടൊപ്പമുണ്ടായിരുന്നെങ്കിലെന്ന് 
ഞാൻ ജീവിച്ച ഓരോ നിമിഷവും 
നീയെന്നിൽ ജീവിച്ച നിമിഷങ്ങളായിരുന്നു 
ഓരോ നിമിഷത്തിലും നീയെൻ മനതാരിൽ 
ശബ്ദമായി രൂപമായി ഗന്ധമായി നിറഞ്ഞു 
ഞാൻ നിന്നെ കാണുകയായിരുന്നു 
ഞാൻ നിന്നെ കേൾക്കുകയായിരുന്നു 
ഞാൻ നിന്നെ അനുഭവിക്കുകയായിരുന്നു 


ഓരോ പ്രണയവും ഇങ്ങനെയൊക്കെ 
ആണാരംഭിക്കുന്നത് ; വളരുന്നത് 
വെളുത്തതൊലിയും വട്ടമുഖവുമൊന്നും 
പ്രണയത്തിനാവശ്യമില്ല 
ഏതു പെണ്ണും സുന്ദരിയാണ് 
ഏത് ആണും അനുരൂപനാണ് 
കഥയും കവിതയുമായി 
പ്രണയം ഒരു സ്വപനലോകത്തേക്ക് 
അവരെ കൂട്ടിക്കൊണ്ടുപോകുന്നു 
ഒരു നിലയില്ലാക്കയത്തിനുമുന്നിൽ 
അവർ പകച്ചുനിൽക്കുന്നു 
അതേ , ഇവിടേക്കാണ്‌ 
ഓരോ പ്രണയവും 
നിങ്ങളെ 
കൂട്ടികൊണ്ടുവരിക 
മരണത്തിൻറെ 
ആത്മഹത്യയുടെ 
പടിവാതിലിലേക്ക് 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ