പ്രണയത്തിന്റെ ഊഷ്മളത ഞാനറിഞ്ഞത് ജോസെഫിൽ നിന്നാണ്
അവനു ഭ്രാന്തായിരുന്നിരിക്കണം
ഭ്രാന്തായിരുന്നിരിക്കണം
അവന്റെ ഏറ്റവും വലിയ മോഹം
എന്റെ ഭാര്യ ആയി ജീവിക്കുക എന്നതായിരുന്നു
അവനതു പലപ്പോഴും എന്നോട് പറഞ്ഞിട്ടുമുണ്ട്
എന്നാൽ ദയാപരനായ കർത്താവ്
അതാഗ്രഹിച്ചില്ല
അവനെ കൗമാരം കഴിയും മുൻപ് തിരികെ വിളിച്ച്
അവനോടുള്ള നീരസം കർത്താവ് പ്രകടമാക്കി
എന്തിനാ ഇതിപ്പോ പറയുന്നത്?
കാര്യം നിസ്സാരം
ജെറിൻ ഇന്നെന്നോടു അതേ ആവശ്യം പറഞ്ഞു
അവനു എന്നെ ഇഷ്ടമാണ്
അവനു എന്റെ ഭാര്യയായി ജീവിക്കണം
ഞാൻ ജോലിസ്ഥലത്തെക്ക് പോകുമ്പോൾ
അവനെക്കൂടി കൊണ്ട് പോകണം
പറ്റില്ല ,എന്നെങ്ങനെ പറയും?
ഇതിലേക്ക് അവനെ കൈപിടിച്ചു നടത്തിയത് ഞാനല്ലേ
അവനിപ്പോൾ എന്നെ പിരിയാൻ വയ്യ
എന്തിനാ ഇതിപ്പോ പറയുന്നത് ?
പോകുമ്പോൾ അവനെ കൂടെ കൊണ്ടുപോയാൽ പോരെ
പറയാൻ കാരണം ഉണ്ട്
അവിടെ എന്റെ ജോലി സ്ഥലത്ത്
എന്നോടൊപ്പം ഒരാൾ താമസിക്കുന്നുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ