2017, ഓഗസ്റ്റ് 2, ബുധനാഴ്‌ച

പരനാറീ

ഓരോ പ്രണയവും അർത്ഥരഹിതമാവുന്ന 
ഓരോ പിടി വാഗ്ദാനങ്ങളുടെ അർത്ഥരാഹിത്യമാണ് 
           

അവനൊരു കള്ളനായിരുന്നു 
മോഹിപ്പിക്കുന്ന ഒരു ചെക്കൻറെ പടത്തിനു  പിന്നിൽ 
അവനൊളിഞ്ഞിരുന്നു 
ഒരു മൊബയിൽ ഫോണായിരുന്നു 
അവൻറെ ഇൻവെസ്റ്റ്മെൻറ് 
ഓരോരുത്തർക്കും ഫ്രണ്ട്ഷിപ്പ് റിക്വെസ്റ്റ് അയക്കുന്നിടത്ത് 
അവൻ ബിസിനസ് ആരംഭിക്കും 
ഫ്രണ്ട് ആയിത്തീരുന്നവർ ഭാഗ്യവാന്മാർ 
അവൻ സംഭാഷണമാരംഭിക്കും 
ഓരോ സംഭാഷണവും ചെന്നെത്തുക ഗേ സെക്സിൽ 
ഓരോരുത്തരോടും പറഞ്ഞു പറഞ്ഞു 
അത്തവനൊരു  ശീലമായി 
ഓരോ സംഭാഷണവും ഗേ സെക്സിലേക്കുള്ള ക്ഷണത്തിൽ 
അവനറിയാതെ ചെന്നെത്തും 
അതാണല്ലോ , അവൻറെ ഉദ്ദേശവും 
അതിൽ വീഴുന്നവർ ഭാഗ്യവാന്മാർ 
അവരെയാണ് അവനിഷ്ടമാവുക 
അവരുമായാണ് അവൻ സൗഹൃദം തുടരുക 
അവൻ മൊബയിൽ നമ്പർ വാങ്ങുന്നു 
അവൻ സംസാരിച്ചു തുടങ്ങുന്നു 
സഹായിക്കണം , അവന് ഒരു മൊബയിൽ വേണം 
സഹായിക്കണം , അവന് അമ്മ ആശുപത്രിയിൽ 
സഹായിക്കണം, അവന് ഫീസ് അടക്കണം 
അപ്പോഴും വഞ്ചി തിരുനക്കര തന്നെ 
കാശുകൊടുത്തവന് മൊട 
ഇനി നേരിൽ കാണാതെ കാശ് തരില്ല 
സാരമില്ല , അടുത്ത പടിയിലേക്ക് പോകാൻ നേരമായി 
വരൂ , അവൻ വിളിക്കുന്നു 
ഓടിപ്പിടഞ്ഞ് അയാളെത്തുകയായി 
ഫോട്ടോയിൽ കണ്ട ആളേയല്ല 
പക്ഷെ വന്നുപോയില്ലേ 
കഴിഞ്ഞിട്ട് മടങ്ങാം 
മടക്കാൻ പോവുകയാണെന്നറിയാതെ 
അയാൾ പഴ്സ് തുറക്കുന്നു 
മദ്യം കുടുകുടെ കുടിക്കുന്നു 
തുണിയഴിയുന്നു 
മൊബയിൽ ഇതെല്ലാം കാണുന്നെന്ന് അയാളറിയുന്നേയില്ല 
അയാളുടെ വിക്രിയകളെല്ലാം 
അയാളുടെ വാമൊഴികളെല്ലാം 
അവൻറെ മൊബയിൽ പകർത്തിക്കഴിഞ്ഞു 
അയാളുടെ ബാഗിലെ രേഖകളെല്ലാം അവൻ കണ്ടുകഴിഞ്ഞു 
അയാളുടെ മൊബൈലിലെ നമ്പറുകളെല്ലാം അവൻ ഏടുത്തുകഴിഞ്ഞു 
രാവിലെ പോകുമ്പോഴും അയാൾ നല്ല മൂഡിലായിരുന്നു 
പഴ്‌സിലെ പണമെടുത്തത് അയാൾ കാര്യമാക്കിയില്ല 
തലേരാത്രി സംഭവിച്ചതെന്തെന്ന് 
അയാൾക്കപ്പോഴുമറിയില്ല 
ഓർത്തുനോക്കാനും കഴിയുന്നില്ല 
മുറിയിൽ കയറിയത് ഓർമ്മയുണ്ട് 
രാവിലെ അയാൾ ഭയന്നുപോയിരുന്നു 
അവൻ വളരെ അവശനിലയിലായിരുന്നു 
"എന്താ ചേട്ടാ , ഇതൊന്നും കണ്ടിട്ടില്ലാത്തത് പോലെ "
അവൻ ഞരങ്ങി 
"ബ്ലഡ് നിൽക്കുന്നില്ല ആശുപത്രിയിലും പോകാൻ പറ്റില്ല "
അവൻ  പരാതി പറഞ്ഞു  
ഓർമ്മയില്ലെങ്കിലും താനവനെ നന്നായി ഉപദ്രവിച്ചിട്ടുണ്ട് 
അവനറിയാമായിരുന്നല്ലോ ഇതിനാണ് വരുന്നതെന്ന് 
അവൻ സ്വമനസ്സാലെ വന്നതാണല്ലോ 
"ചേട്ടൻ പൊയ്ക്കോ, ബൈ ചേട്ടാ  " അവൻ പറഞ്ഞു 
അയാൾ സന്തോഷത്തോടെ യാത്രയായി 


അവൻ വീണ്ടും വിളിച്ചു 
സന്തോഷത്തോടെയാണ് അയാൾ ഫോണെടുത്തത് 
കാണെക്കാണെ അയാളുടെ സന്തോഷം പോയ്മറഞ്ഞു 
"അത്രയൊന്നും എൻറെ കയ്യിലില്ല " , അയാൾ പറഞ്ഞു 
"എടാ പരനാറീ , നീ കാട്ടിക്കൂട്ടിയ വിക്രിയകളും 
  നിൻറെ പരട്ട നാവിലുദിച്ച തെറിയും 
  നിൻറെ ഭാര്യയും കുട്ടികളും സുഹൃത്തുക്കളും 
  വാട്സ്ആപ്പിൽ കണ്ടും കേട്ടും രസിക്കേണ്ടെങ്കിൽ ---- " 
അവൻ മൊബയിൽ കട്ട് ചെയ്തു 
ഇനിയിപ്പോൾ വിളിക്കേണ്ടത് മുൻപെന്ന പോലെ 
ഇപ്പോഴും അയാളുടെ ആവശ്യമായിത്തീർന്നു 
ഫിക്സഡ് ഡെപ്പോസിറ്റ് ക്ളോസ് ചെയ്തു 
സുഹൃത്തുക്കളോട് കള്ളം പറഞ്ഞ് വായ്‌പ്പാ തരപ്പെടുത്തി 
ഇനി ഉപദ്രവിക്കില്ലെന്ന് 
അവൻ വാക്കുകൊടുത്തപ്പോഴും 
അയാൾക്ക് വിശ്വാസമില്ലായിരുന്നു 
വിശ്വാസമെന്ന് അഭിനയിച്ചുകൊണ്ട് 
ഒരു ചിരപരിചിത സുഹൃത്തിനോടെന്നപോലെ 
അയാൾ യാത്ര പറഞ്ഞിറങ്ങി 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ