പ്രണയം സുരതത്തിന് വഴിമാറിയാൽ
പ്രണയം തുടരുമോ ?
പ്രണയത്തിനു സുരതവുമായി
എന്താണ് ബന്ധം ?
എന്നോട് ചോദിച്ച ചോദ്യമാണ്
ഉത്തരം എനിക്കറിയില്ല എന്നും
എൻറെ മനസ്സിൻറെ വ്യാപാരങ്ങളിൽ നിന്നു കൊണ്ട്
ഞാനെൻറെ മറുപടി പറയാം
എൻറെ ഇണകളുടെ മനസ്സറിയാൻ
ഞാൻ വളരെ ശ്രമിച്ചിട്ടുണ്ട്
കഴിഞ്ഞില്ല
ഒരുത്തനും ഒന്നും പറഞ്ഞിട്ടില്ല
അവൻറെ , അവരുടെ , മനസ് അറിയാൻ
ഞാനേറെ ആഗ്രഹിച്ചു
അവരുടെ ചുണ്ടുകൾ മുദ്ര വെക്കപ്പെട്ടിരുന്നു
അവർ ഒന്നും പറഞ്ഞില്ല
അവർ മനസ് തുറന്നില്ല
അവർ ഹൃദയം തുറന്നില്ല
പലരും ഹൃദയം തുറക്കാത്തത് നന്നായി
അവരുടെ ഹൃദയത്തിലെ മാലിന്യങ്ങൾ
ഹൃദയത്തിലെ ഇരുൾ
കാണാതെ കഴിച്ചുവല്ലോ
ഞാനേറെ സ്നേഹിച്ച
എന്നെ വളരെ സ്നേഹിക്കുന്നു
എന്ന് ഞാൻ വിശ്വസിച്ചിരുന്ന
എൻറെയൊരു സുഹൃത്ത്
ഒരേയൊരു ആത്മസുഹൃത്ത്
എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നവൻ
എന്നെയറിയുന്നവൻ
ഞാനില്ലാതിരുന്ന ഒരു ദിവസം
ഞങ്ങളുടെ പൊതു സുഹൃത്തുക്കളോട്
എന്നെ കുറിച്ച് പറഞ്ഞത് കേട്ട്
അവർ അത്ഭുതാധീനരായി
അവരതെന്നോട് പറഞ്ഞാൽ
ഞാനത് വിശ്വസിക്കില്ലെന്ന് കരുതി
അവരത് മുഴുവനും റികൊർഡു ചെയ്തു
അവനെന്നെ ഇകഴ്ത്തിയതിനെക്കാൾ
അവരത് എന്നെ വിശ്വസിപ്പിക്കാനായി
അവൻ പറഞ്ഞത് മുഴുവൻ റികൊർഡു ചെയ്തു
എന്നതാണെന്നെ വിസ്മയിപ്പിച്ചത്
ഞാനവനോട് ഒന്നും ചോദിച്ചില്ല
ഞാനവനോട് ഒന്നും പറഞ്ഞില്ല
ഞാനവനോട് ഒന്നും പരാമർശിച്ചില്ല
ഞാനവനോട് എന്ത് പറയാനാണ് ?
ഒരു ദിവസം കഴിഞ്ഞു ; ഞങ്ങൾ സുഹൃത്തുക്കളാണ്
രണ്ടു ദിവസം കഴിഞ്ഞു ; ഞങ്ങൾ സുഹൃത്തുക്കൾ ആണ്
ഒരാഴ്ച്ച , രണ്ടാഴ്ച്ച ; അവനറിയാമായിരുന്നു
അവരത് എന്നോട് പദാനുപദം പറഞ്ഞെന്ന്
മൂന്നാമത്തെ ആഴ്ച്ചയിൽ
അവനെന്നോടൊപ്പം കിടക്കയിൽ കിടക്കുമ്പോൾ
ക്ഷമാപണം നടത്തി
എന്തിന് ? ഞാൻ ചോദിച്ചു
ഞാൻ അവരോട് അങ്ങനെയൊക്കെ പറഞ്ഞതിന്
നിനക്ക് പറയണമെന്ന് തോന്നി ; നീ പറഞ്ഞു
നിൻറെ മനസ്സിൽ രൂപപ്പെട്ട അമർഷം
അതൊഴുകിപ്പൊയത് നന്നായി
അതവിടെ തലം കെട്ടി നിന്നിരുന്നെങ്കിൽ
നമ്മളുടെ സൗഹൃദം ഒരാകസ്മികതയിൽ
ഒരു പൊട്ടിത്തെറിയിൽ
അവസാനിച്ചേനെ
പക്ഷെ , എനിക്ക് തെറ്റി
ഞങ്ങളുടെ സൗഹൃദം പഴയ നിലയിലേക്ക്
മടങ്ങിപ്പോയില്ല
ഒരു കൃത്രിമത്വം എനിക്കനുഭവപ്പെട്ടു
ഒരു ദിവസം അവൻ
അവൻറെതായ എല്ലാം എടുത്തു കൊണ്ട് പോയി
അവൻ മടങ്ങി വരില്ലെന്നെനിക്കറിയാമായിരുന്നു
അവൻറെ വിവാഹത്തിന് എന്നെ ക്ഷണിച്ചില്ല
എങ്കിലും ഒരു ഗിഫ്റ്റ് ഞാൻ കൊടുത്തയച്ചു
മൂന്നു വർഷങ്ങൾക്ക് ശേഷം അവൻ വന്നു
വിവാഹ മോചനത്തെ കുറിച്ച് സംസാരിക്കാൻ
മദ്യപിച്ചിരുന്നു
അവളോടൊപ്പം ഇനിയില്ല ; അവൻ മുരണ്ടുകൊണ്ടിരുന്നു
കാരണം ?
എനിക്കവളെ വേണ്ട
ഞാൻ പറഞ്ഞു ; നേരം വെളുക്കട്ടെ
അവൻ ചത്ത തവളയെ അനുസ്മരിപ്പിച്ചു
നേരം വെളുത്തപ്പോൾ
അവനൊന്നും പറയാനുണ്ടായിരുന്നില്ല
ഒന്നും പറയാൻ അവനാഗ്രഹിച്ചില്ല
ഞാനൊന്നും ചോദിച്ചില്ല
പക്ഷെ മൂന്നാം രാത്രിയിൽ വീണ്ടും അവൻ വന്നു
അവൻ മദ്യപിച്ചിരുന്നില്ല
ഞങ്ങൾ ഏറെ നേരം സംസാരിച്ചു
വിവാഹ മോചനം , അവനുരുവിട്ടുകൊണ്ടിരുന്നു
പിന്നെ കിടന്നുറങ്ങി
നേരം വെളുത്തപ്പോൾ വീണ്ടും വിവാഹ മോചനം
ഒരാഴ്ചത്തെ അവധിയെടുത്തു , അവൻ
ഒരാഴ്ച വീട്ടിൽ പോകാതെ
ഒരാഴ്ച ഓഫീസിൽ പോകാതെ
ഒരൊളിവു ജീവിതം
ഞങ്ങൾ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയി
അവൾ തിരക്കിപിടിച്ചു കുട്ടിയുമായി വന്നു
അവൾ ഒച്ചയിലാതെ കരഞ്ഞു
ഒന്നും പറയാതെ കരഞ്ഞു
വാടകക്കാരില്ലാതെ കിടന്ന ജെസ്സിയുടെ വീട്ടിൽ
അവരൊന്നിചു താമസിച്ചു
അവൻ, അവൾ, കുട്ടി
വഴക്കുകൾ ഒഴിഞ്ഞു
സീസർക്കുള്ളത് സീസറിന് ; ദൈവത്തിനുള്ളത് ദൈവത്തിന്
ഭാര്യയ്ക്കുള്ളത് ഭാര്യയ്ക്ക്; വീട്ടുകാർക്കുള്ളത് വീട്ടുകാർക്ക്
ആരെയും ഉപേക്ഷിക്കുകയല്ല, എല്ലാവരെയും ഉൾക്കൊള്ളുക
അവനത് മനസ്സിലായി ; അവൻ സുഖമായിരിക്കുന്നു
പ്രണയം തുടരുമോ ?
പ്രണയത്തിനു സുരതവുമായി
എന്താണ് ബന്ധം ?
എന്നോട് ചോദിച്ച ചോദ്യമാണ്
ഉത്തരം എനിക്കറിയില്ല എന്നും
എൻറെ മനസ്സിൻറെ വ്യാപാരങ്ങളിൽ നിന്നു കൊണ്ട്
ഞാനെൻറെ മറുപടി പറയാം
എൻറെ ഇണകളുടെ മനസ്സറിയാൻ
ഞാൻ വളരെ ശ്രമിച്ചിട്ടുണ്ട്
കഴിഞ്ഞില്ല
ഒരുത്തനും ഒന്നും പറഞ്ഞിട്ടില്ല
അവൻറെ , അവരുടെ , മനസ് അറിയാൻ
ഞാനേറെ ആഗ്രഹിച്ചു
അവരുടെ ചുണ്ടുകൾ മുദ്ര വെക്കപ്പെട്ടിരുന്നു
അവർ ഒന്നും പറഞ്ഞില്ല
അവർ മനസ് തുറന്നില്ല
അവർ ഹൃദയം തുറന്നില്ല
പലരും ഹൃദയം തുറക്കാത്തത് നന്നായി
അവരുടെ ഹൃദയത്തിലെ മാലിന്യങ്ങൾ
ഹൃദയത്തിലെ ഇരുൾ
കാണാതെ കഴിച്ചുവല്ലോ
ഞാനേറെ സ്നേഹിച്ച
എന്നെ വളരെ സ്നേഹിക്കുന്നു
എന്ന് ഞാൻ വിശ്വസിച്ചിരുന്ന
എൻറെയൊരു സുഹൃത്ത്
ഒരേയൊരു ആത്മസുഹൃത്ത്
എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നവൻ
എന്നെയറിയുന്നവൻ
ഞാനില്ലാതിരുന്ന ഒരു ദിവസം
ഞങ്ങളുടെ പൊതു സുഹൃത്തുക്കളോട്
എന്നെ കുറിച്ച് പറഞ്ഞത് കേട്ട്
അവർ അത്ഭുതാധീനരായി
അവരതെന്നോട് പറഞ്ഞാൽ
ഞാനത് വിശ്വസിക്കില്ലെന്ന് കരുതി
അവരത് മുഴുവനും റികൊർഡു ചെയ്തു
അവനെന്നെ ഇകഴ്ത്തിയതിനെക്കാൾ
അവരത് എന്നെ വിശ്വസിപ്പിക്കാനായി
അവൻ പറഞ്ഞത് മുഴുവൻ റികൊർഡു ചെയ്തു
എന്നതാണെന്നെ വിസ്മയിപ്പിച്ചത്
ഞാനവനോട് ഒന്നും ചോദിച്ചില്ല
ഞാനവനോട് ഒന്നും പറഞ്ഞില്ല
ഞാനവനോട് ഒന്നും പരാമർശിച്ചില്ല
ഞാനവനോട് എന്ത് പറയാനാണ് ?
ഒരു ദിവസം കഴിഞ്ഞു ; ഞങ്ങൾ സുഹൃത്തുക്കളാണ്
രണ്ടു ദിവസം കഴിഞ്ഞു ; ഞങ്ങൾ സുഹൃത്തുക്കൾ ആണ്
ഒരാഴ്ച്ച , രണ്ടാഴ്ച്ച ; അവനറിയാമായിരുന്നു
അവരത് എന്നോട് പദാനുപദം പറഞ്ഞെന്ന്
മൂന്നാമത്തെ ആഴ്ച്ചയിൽ
അവനെന്നോടൊപ്പം കിടക്കയിൽ കിടക്കുമ്പോൾ
ക്ഷമാപണം നടത്തി
എന്തിന് ? ഞാൻ ചോദിച്ചു
ഞാൻ അവരോട് അങ്ങനെയൊക്കെ പറഞ്ഞതിന്
നിനക്ക് പറയണമെന്ന് തോന്നി ; നീ പറഞ്ഞു
നിൻറെ മനസ്സിൽ രൂപപ്പെട്ട അമർഷം
അതൊഴുകിപ്പൊയത് നന്നായി
അതവിടെ തലം കെട്ടി നിന്നിരുന്നെങ്കിൽ
നമ്മളുടെ സൗഹൃദം ഒരാകസ്മികതയിൽ
ഒരു പൊട്ടിത്തെറിയിൽ
അവസാനിച്ചേനെ
പക്ഷെ , എനിക്ക് തെറ്റി
ഞങ്ങളുടെ സൗഹൃദം പഴയ നിലയിലേക്ക്
മടങ്ങിപ്പോയില്ല
ഒരു കൃത്രിമത്വം എനിക്കനുഭവപ്പെട്ടു
ഒരു ദിവസം അവൻ
അവൻറെതായ എല്ലാം എടുത്തു കൊണ്ട് പോയി
അവൻ മടങ്ങി വരില്ലെന്നെനിക്കറിയാമായിരുന്നു
അവൻറെ വിവാഹത്തിന് എന്നെ ക്ഷണിച്ചില്ല
എങ്കിലും ഒരു ഗിഫ്റ്റ് ഞാൻ കൊടുത്തയച്ചു
മൂന്നു വർഷങ്ങൾക്ക് ശേഷം അവൻ വന്നു
വിവാഹ മോചനത്തെ കുറിച്ച് സംസാരിക്കാൻ
മദ്യപിച്ചിരുന്നു
അവളോടൊപ്പം ഇനിയില്ല ; അവൻ മുരണ്ടുകൊണ്ടിരുന്നു
കാരണം ?
എനിക്കവളെ വേണ്ട
ഞാൻ പറഞ്ഞു ; നേരം വെളുക്കട്ടെ
അവൻ ചത്ത തവളയെ അനുസ്മരിപ്പിച്ചു
നേരം വെളുത്തപ്പോൾ
അവനൊന്നും പറയാനുണ്ടായിരുന്നില്ല
ഒന്നും പറയാൻ അവനാഗ്രഹിച്ചില്ല
ഞാനൊന്നും ചോദിച്ചില്ല
പക്ഷെ മൂന്നാം രാത്രിയിൽ വീണ്ടും അവൻ വന്നു
അവൻ മദ്യപിച്ചിരുന്നില്ല
ഞങ്ങൾ ഏറെ നേരം സംസാരിച്ചു
വിവാഹ മോചനം , അവനുരുവിട്ടുകൊണ്ടിരുന്നു
പിന്നെ കിടന്നുറങ്ങി
നേരം വെളുത്തപ്പോൾ വീണ്ടും വിവാഹ മോചനം
ഒരാഴ്ചത്തെ അവധിയെടുത്തു , അവൻ
ഒരാഴ്ച വീട്ടിൽ പോകാതെ
ഒരാഴ്ച ഓഫീസിൽ പോകാതെ
ഒരൊളിവു ജീവിതം
ഞങ്ങൾ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയി
അവൾ തിരക്കിപിടിച്ചു കുട്ടിയുമായി വന്നു
അവൾ ഒച്ചയിലാതെ കരഞ്ഞു
ഒന്നും പറയാതെ കരഞ്ഞു
വാടകക്കാരില്ലാതെ കിടന്ന ജെസ്സിയുടെ വീട്ടിൽ
അവരൊന്നിചു താമസിച്ചു
അവൻ, അവൾ, കുട്ടി
വഴക്കുകൾ ഒഴിഞ്ഞു
സീസർക്കുള്ളത് സീസറിന് ; ദൈവത്തിനുള്ളത് ദൈവത്തിന്
ഭാര്യയ്ക്കുള്ളത് ഭാര്യയ്ക്ക്; വീട്ടുകാർക്കുള്ളത് വീട്ടുകാർക്ക്
ആരെയും ഉപേക്ഷിക്കുകയല്ല, എല്ലാവരെയും ഉൾക്കൊള്ളുക
അവനത് മനസ്സിലായി ; അവൻ സുഖമായിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ