അവൻ ഇന്ന് വീണ്ടു എന്നെ വിളിച്ചു
ഞാൻ കൊതിയോടെ , ആവേശത്തോടെ
അവനോടു സംസാരിച്ചു
അപ്പോൾ അവന്റെ മുഖം
അവന്റെ സുന്ദര വദനം എന്റെ മുന്നില് തെളിഞ്ഞു വന്നു
അവനെ എനിക്ക് കാണണമെന്ന്
അവന്ട് ഞാൻ പറഞ്ഞു
അവൻ പറഞ്ഞു
"പഴയ അരവിന്ദ് അല്ല ഞാൻ
എനിക്ക് വീണ്ടും പഴയ അരവിന്ദ് ആകാൻ കഴിയില്ല "
അവന്റെ സുന്ദര വദനം എന്റെ മനക്കണ്ണിൽ തെളിഞ്ഞു
എനിക്ക് അവനെ നഷ്ടപ്പെടാൻ കഴിയുമായിരുന്നില്ല
വളരെ നേരത്തെ അനുനയനങ്ങൾക്കൊടുവിൽ
അവൻ ഒരിക്കൽ കൂടി എന്നോടൊപ്പം കഴിയാമെന്നു സമ്മതിച്ചു
അന്ന് രാത്രി അവൻ ലോഡ്ജിന്റെ
തടി കൊണ്ടുള്ള കോണി പ്പടികൾ കയറി വന്നു
ഞാൻ കണ്ടു
അതെ വട്ട മുഖം
അതെ ചുവന്ന , തടിച്ച ചുണ്ടുകൾ
മുഖം അല്പം കൂടി തടിച്ചിരിക്കുന്നു
അല്പം നിറം നഷ്ടപ്പെട്ടിരിക്കുന്നു
രാവിലെ പോകാൻ നേരം അവൻ പറഞ്ഞു
"എനിക്ക് പ്രായം ഏറെ ആയിരിക്കുന്നു
മുപ്പത്തി മൂന്നു വയസുണ്ടിപ്പോൾ
ഇനി ഞാൻ വരില്ല "
ഞാൻ ഒന്നും പറഞ്ഞില്ല
ഇനി ഒരാളെ എങ്ങനെ കണ്ടെത്തും
എന്നതായിരുന്നു എന്റെ ചിന്ത
ഞാൻ കൊതിയോടെ , ആവേശത്തോടെ
അവനോടു സംസാരിച്ചു
അപ്പോൾ അവന്റെ മുഖം
അവന്റെ സുന്ദര വദനം എന്റെ മുന്നില് തെളിഞ്ഞു വന്നു
അവനെ എനിക്ക് കാണണമെന്ന്
അവന്ട് ഞാൻ പറഞ്ഞു
അവൻ പറഞ്ഞു
"പഴയ അരവിന്ദ് അല്ല ഞാൻ
എനിക്ക് വീണ്ടും പഴയ അരവിന്ദ് ആകാൻ കഴിയില്ല "
അവന്റെ സുന്ദര വദനം എന്റെ മനക്കണ്ണിൽ തെളിഞ്ഞു
എനിക്ക് അവനെ നഷ്ടപ്പെടാൻ കഴിയുമായിരുന്നില്ല
വളരെ നേരത്തെ അനുനയനങ്ങൾക്കൊടുവിൽ
അവൻ ഒരിക്കൽ കൂടി എന്നോടൊപ്പം കഴിയാമെന്നു സമ്മതിച്ചു
അന്ന് രാത്രി അവൻ ലോഡ്ജിന്റെ
തടി കൊണ്ടുള്ള കോണി പ്പടികൾ കയറി വന്നു
ഞാൻ കണ്ടു
അതെ വട്ട മുഖം
അതെ ചുവന്ന , തടിച്ച ചുണ്ടുകൾ
മുഖം അല്പം കൂടി തടിച്ചിരിക്കുന്നു
അല്പം നിറം നഷ്ടപ്പെട്ടിരിക്കുന്നു
രാവിലെ പോകാൻ നേരം അവൻ പറഞ്ഞു
"എനിക്ക് പ്രായം ഏറെ ആയിരിക്കുന്നു
മുപ്പത്തി മൂന്നു വയസുണ്ടിപ്പോൾ
ഇനി ഞാൻ വരില്ല "
ഞാൻ ഒന്നും പറഞ്ഞില്ല
ഇനി ഒരാളെ എങ്ങനെ കണ്ടെത്തും
എന്നതായിരുന്നു എന്റെ ചിന്ത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ