2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

അവൻ


 പ്രീയനെ, നിന്നെ കാത്ത് ഇനിയും എത്ര നാൾ
എന്നാണു നീ തിരിച്ചറിയുക , എന്റെ പ്രേമത്തെ
എന്നാണു നീ, നിന്റെ ഈ ഓട്ടം അവസാനിപ്പിക്കുക ?
വരൂ, പ്രിയനേ , എന്റെ കരവലയത്തിൽ അമരൂ

അല്ലെങ്കിൽ തന്നെ നീ എന്നാണു എന്നെ സ്നേഹിച്ചിട്ടുള്ളത് ?
ഏതോ പെണ്ണിന് ഉപഹാരങ്ങൾ നല്കി സന്തോഷിപ്പിക്കേണ്ടിയിരുന്നില്ലെങ്കിൽ
എനിക്കറിയാം , നീ ഒരിക്കലുമൊരിക്കലും
എന്നെ തേടി എത്തുമായിരുന്നില്ലെന്ന്

ഓ, അവളുടെ പേര് എന്തായിരുന്നു ?
ആ, റീനാ തോമസ്‌
സംശയം ഇല്ല
അവൾ സുന്ദരി തന്നെ ആയിരുന്നു
പക്ഷെ അവളുടെ തന്ത നല്ലൊരു കുടിയനും ആയിരുന്നു
എത്ര കുടിച്ചാലും മതി വരാത്തവൻ
എത്ര രാത്രികളിൽ
അരക്കുപ്പി റമ്മുമായി
ഒരു പായ്കറ്റ് മിക്സറുമായി
ഞാൻ അയാളെ  സന്ദർശിചിരിക്കുന്നു
അയാൾ ഉറക്കമാകുമ്പോൾ
റീനയുടെ മുറിയിലേക്ക്
തീർത്ഥാടനം നടത്തിയിരിക്കുന്നു
ആദ്യമെല്ലാം അവൾ പ്രതിഷേധിച്ചു
പിന്നെ ,നിശ്ശബ്ദമായി സഹിച്ചു
ഒരു നാൾ കിളവൻ  പോയി
റീന അപ്രത്യക്ഷയായി

ബാനർജിയുടെ വീട്ടിലേക്കു പോകുമ്പോഴാണ്
റീനയെ പിന്നീട് കാണുന്നത്
വര്ഷങ്ങള്ക്ക് ശേഷം
കവിളുകൾ തടിച്ചിരുന്നു
ശരീരം അല്പം ഇരുണ്ടു തടിച്ചു
"ഹേ , അങ്കിൾ ", അവൾ ഉറക്കെ വിളിച്ചു കൂകി
"സുഖം ആണോ ?"

ഒരിക്കൽ കൂടി റീനയുടെ ഭവനത്തിലേക്ക്
തീര്ത്ഥ  യാത്രകൾ ആരംഭിച്ചു
അത്തരം തീര്ത്ഥ യാത്രകളൊന്നിൽ
അവൾ സമ്മാനിച്ചതാണ്‌ അവനെ
ഏതോ പാത വക്കത്തു നിന്നും
അവൾ ഒപ്പം കൂട്ടിയതായിരുന്നു , അവനെ

അവൻ വന്നപ്പോൾ എല്ലാ ജോലികളും
അവൻ തനിച്ചു ചെയ്തു
കൂടുതൽ സമയം അവനോടൊപ്പം ചിലവിട്ടപ്പോൾ
അവൻ സന്തുഷ്ടനായി
അവനോടൊപ്പം ആയിരിക്കാൻ
റീനയുടെ ഭാവനത്തിലെക്കുള്ള യാത്രകളും ഉപേക്ഷിച്ചു
അവൻ അതിൽ സന്തോഷിച്ചു
കാലം കഴിയവേ , അവൻ
കൂടുതൽ സമയം പുറത്തായിരിക്കാൻ തുടങ്ങി  
അവന്റെ വേഴ്ചകൾ പണത്തിനു വേണ്ടി മാത്രമായി
ഏതോ പെണ്ണിന് സമ്മാനങ്ങൾ നല്കാൻ
അവൻ ആ പണം മുഴുവനും വിനിയോഗിച്ചു


ഒരു നാൾ
അവൻ ഓടി പോയി
ആരോടും പറയാതെ
എങ്ങോട്ടോ ഓടി പോയി

അവന്റെ പാലായനത്തെ കുറിച്ചറിഞ്ഞപ്പോൾ
റീനാ തോമസ് ഉച്ചത്തിൽ പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി


പ്രീയനെ, നിന്നെ കാത്ത് ഇനിയും എത്ര നാൾ
എന്നാണു നീ തിരിച്ചറിയുക , എന്റെ പ്രേമത്തെ
എന്നാണു നീ, നിന്റെ ഈ ഓട്ടം അവസാനിപ്പിക്കുക ?
വരൂ, പ്രിയനേ , എന്റെ കരവലയത്തിൽ അമരൂ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ