2017, ഫെബ്രുവരി 11, ശനിയാഴ്‌ച

ജിനി

പത്തു വര്ഷം നീണ്ട ദാമ്പത്യമാണ് അവസാനിച്ചത് 



അയാൾ മടക്കമില്ലാത്ത ഒരു ജീവിത സന്ധിയിൽ എത്തിയിരുന്നു 
മുപ്പത്തഞ്ചു വർഷത്തെ സേവനത്തിനു ശേഷം 
ബാങ്കിൽ നിന്നും വിരമിച്ചു 
അമ്പത് വയസ്സുവരെ ഏകനായി ജീവിച്ചു 
അമ്പതാം പിറന്നാളിന് 
ദൈവം പിറന്നാൾ സമ്മാനമായി ഒരിണയെ നല്കി 


നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളിൽ 
ചിക്കി ചിതഞ്ഞു നടന്ന ഒരുവൾ 
കീറിപ്പറിഞ്ഞ വസ്ത്രം 
പട്ടിണിയിൽ അസ്ഥികൂടമായി മാറിയ ജിനി 


രാത്രി ഇരുട്ടി നഗരത്തിലെ ഹോട്ടലിൽ നിന്നും ഇറങ്ങി 
തന്റെ ഭവനത്തിലേക്ക്‌ നടക്കുകയായിരുന്നു അയാൾ 
പലപ്പോഴും കണ്ടിട്ടുള്ള ആ രൂപം വഴിയരുകിൽ 
ഭയത്തോടെ , പ്രതീക്ഷയോടെ കൈ നീട്ടി 
ഒരു പൈസ , ദാദാ 


ചലോ മേരെ സാഥ് (നടക്കൂ എന്റെ കൂടെ )
അയാൾ നടന്നു 
പ്രതീക്ഷയോടെ ആ രൂപവും 
ഭവനത്തിൽ എത്തിയപ്പോൾ 
അകത്തേയ്ക്ക് കൂട്ടി 
കുളിച്ചു വരാൻ സോപ്പും തോർത്തും നല്കി 
കുളിച്ചു വന്നപ്പോൾ തന്റെ പഴയ വസ്ത്രങ്ങൾ നല്കി 


അടുത്ത ദിവസം പുതിയ വസ്ത്രങ്ങൾ വാങ്ങി നല്കി 
സുഹൃത്തുക്കൾ ഉപദേശിച്ചു 
അവളെ  വിശ്വസിക്കരുത് 
അവളെ  ഓടിച്ചു വിട് 
അവൾ  മോഷ്ടിക്കും 


ഒന്നും സംഭവിച്ചില്ല 
അത് ഒരു പെണ്ണല്ല എന്ന് പോലും മനസ്സിലായില്ല 
മുഖ രോമങ്ങളില്ലാത്ത , മുടി നീണ്ട ആ രൂപം 
പെണ്‍വേഷം ധരിച്ചു
പെണ്ണായിത്തന്നെ ജീവിച്ചു


ഒരു രാത്രിയിൽ 
അവളെ കടന്നു പിടിച്ചപ്പോൾ 
അവളുടെ നഗ്നതയിൽ അയാൾ മനസ്സിലാക്കി 
അത് ഒരാങ്കുട്ടിയാണ് 
അവൻ മുഖത്ത് നോക്കാതെ മുറിയുടെ മൂലയിൽ 
കൂനിയിരുന്നു 


അവൻ പെണ്ണായിത്തന്നെ ജീവിത തുടർന്നു 
ഒടുവിൽ  ഇന്ന് 
അവൻ പറഞ്ഞു 
സർ , ഞാൻ ഒരാണാണ് 
സാറിനെപ്പോലെ 
എനിക്ക് മുപ്പതു വയസ്സാകുന്നു 
ഇനി വയ്യ 



അയാൾ അവന്റെ മുഖത്തെയ്ക് തുറിച്ചു നോക്കിയിരുന്നു





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ