2017, ഫെബ്രുവരി 12, ഞായറാഴ്‌ച

അവൻ വന്നു

അവനോടു ഒത്തിരി ഒത്തിരി കാര്യങ്ങൾ പറയാനുണ്ടായിരുന്നു 
എത്രയോ നാളുകളായി ഞാൻ അവനെ കാത്തിരിക്കയായിരുന്നു 
ആ നാളുകളിൽ അവനു എന്നെ ഇഷ്ടമായിരുന്നില്ല 
കനിക്കൊന്നപ്പൂവിന്റെ നിറമുള്ള അവന്റെ ശരീരത്തിലെക്കു കൊതിയോടെ നോക്കി ഞാൻ 
അവൻ മുഖം തിരിച്ചുനടന്നു പോയി 


അവനൊരിക്കലും എന്നോട് സംസാരിക്കിലെന്നു തോന്നി 
എങ്കിലും ഞാൻ കാത്തിരുന്നു 
കാളയുടെ പിന്നാലെ നടന്ന കുറുക്കനായിരുന്നു , അപ്പോൾ മനസ്സിൽ 
മറ്റു പലരും മനസ്സിലൂടെ കടന്നു പോയി 
അവർക്കൊന്നുമില്ലാത്ത സൌന്ദര്യം അവനുണ്ടായിരുന്നു 



ഒരിക്കലും നടക്കില്ലെന്ന് 
അവൻ ഉറപ്പിച്ചു പറഞ്ഞിട്ടും ഞാൻ കാത്തിരുന്നു 
ഒരിക്കൽ അവൻ സമ്മതം മൂളുന്നതും കാത്ത്



ഇന്നലെ അവൻ  എന്നെ വിളിച്ചു 
അവനു കുറച്ചു പണം വേണം 
അവൻ വരും 
ഞാൻ സമ്മതിച്ചു 



അവൻ വന്നു 
അവൻ വന്നയുടനെ പണം ആവശ്യപ്പെട്ടു 
പണം ലഭിച്ചയുടനെ 
അവൻ വസ്ത്രങ്ങൾ അഴിച്ച് 
കിടക്കയിലേക്ക്  കിടന്നു 
"വേഗം വേണം ", അവൻ പറഞ്ഞു 




അവനോടു ഒത്തിരി ഒത്തിരി കാര്യങ്ങൾ പറയാനുണ്ടായിരുന്നു 
എത്രയോ നാളുകളായി ഞാൻ അവനെ കാത്തിരിക്കയായിരുന്നു 
എന്നാൽ ഒന്നും പറയാൻ പറ്റിയില്ല 
കേൾക്കാൻ  അവനു താല്പര്യവും ഉണ്ടായിരുന്നില്ല 



ഞാൻ എഴുന്നേറ്റ ഉടനെ അവൻ വസ്ത്രം ധരിച്ച് 
വാതില തുറന്നു പുറത്തേക്കിറങ്ങി 
അവൻ റോഡിലെ തിരക്കിൽ മറഞ്ഞു 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ