അവസാനം അവൻ വന്നു
ചോട്ടി സിതാ ബസ്സാറിലെ സിമന്റ് ബെഞ്ചിൽ ആരെയോ കാത്ത് ഇരുന്നവൻ
ഞാൻ അവന്റെ അടുത്ത് ചെന്ന് ഇരുന്നു
അവൻ മുഖം കോട്ടി ഒന്ന് നോക്കിയിട്ട്
എങ്ങോട്ടോ നോക്കി ഇരുന്നു
എന്റെ സാന്നിധ്യം അവനിഷ്ടമായില്ല
മണി പന്ത്രണ്ടായിരുന്നു
ഞാൻ ഒരു മണി വരെ അവിടെ ഇരുന്നു
അവിടെ ആരും വന്നില്ല
"ഹോ, എന്തൊരു ചൂടാ ഇത്", ഞാൻ പറഞ്ഞു
ഒരു പക്ഷെ അവൻ അത് കേട്ടിട്ടുണ്ടാവില്ല
അവൻ കാത്തിരുന്നവൻ വന്നില്ല
ഒരു മണിയായപ്പോൾ ഞാൻ അവനെ വിളിച്ചു
" വരൂ, ചായ കഴിക്കാം "
അവൻ എന്റെ അരികിൽ നിന്ന് കുറെ കൂടി അകന്നിരുന്നു
ഞാൻ പറഞ്ഞത് അവൻ കേട്ടില്ലായിരിക്കാം
ഞാൻ കുറച്ചുകൂടി കഴിഞ്ഞു വേണ്ടും പറഞ്ഞു
"വരൂ, നമ്മൾക്ക് എന്തെങ്കിലും കഴിക്കാം "
"എനിക്ക് വേണ്ട", അവൻ അസഹ്യതയോടെ പറഞ്ഞു
ഞാൻ പറഞ്ഞു , "ചരണ്‍ , നിന്നെ എനിക്കറിയാം
നീ ആരെയോ കാത്ത്തിരിക്കയാനെന്നും അറിയാം
ആ ആൾ ഒരു പക്ഷെ വന്നില്ലെന്നും വരാം
ഒരു പക്ഷെ , ഇന്ന് നമ്മൾക്കൊരുമിച്ചു അല്പം വിനോദം ആവാം "
അവൻ കാര്ക്കിച്ചു തുപ്പി :"ഹും, കിളവന്റെ ഒരു പൂതി "
അവൻ അട്ടഹസിച്ചു :"പോയി കുഴി വെട്ടിയാൽ മറ്റുള്ളവർക്ക് അത്രയും ബുദ്ധിമുട്ട് കുറഞ്ഞിരുന്നേനെ "
അവൻ എഴുന്നേറ്റു പോയി .പോകുന്ന പോക്കിൽ അവൻ പറഞ്ഞു :"എന്നെ കാക്കേണ്ട "
അവൻ ജൂലിയുടെ ചാരായ കടയിൽ നിന്നും
ഇറങ്ങി വന്നു
അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു :"ഇല്ല, ഇനി നിനക്ക് ഞാൻ കടം തരില്ല
പൊയ്കോളൂ ഇവിടെ നിന്നും "
അവൻ പൈപ്പിൽ വെള്ളം ഉണ്ടോ എന്ന് നോക്കി
അതിൽ ഒരു തുള്ളി പോലും ഉണ്ടായിരുന്നില്ല
സത്താറിന്റെ നെറ്റ് കഫെയിൽ കയറിയിരുന്നെങ്കിൽ
തന്നോട് വരാം എന്ന് പറഞ്ഞ ഫെസ് ബുക്ക് ഫ്രണ്ട്
വരുമോ എന്ന് അന്വേഷിക്കാമായിരുന്നു
പത്തു രൂപയില്ലാതെ സത്താർ
അവനെ നെറ്റില നോക്കാൻ അനുവദിക്കില്ല
വൈകുന്നേരമായി
ആരും അവന്റെ അടുത്ത് വന്നില്ല
ആരും അവനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചില്ല
അവൻ മുനിസിപ്പൽ ഓഫീസിനു പിന്നിലുള്ള വരാന്തയിൽ ചെന്നിരുന്നു
ചിലരുടെ കയ്യുകൾ നീണ്ടു വന്നു
അവരുടെ കയ്യിൽ പണമൊന്നും ഉണ്ടായിരുന്നില്ല
ഒരുത്തനും ഒരു ചായ പോലും വാങ്ങി കൊടുക്കാൻ തയാറായില്ല
രാത്രി ഒന്പത് കഴിഞ്ഞപ്പോഴും അവന്റെ കീശയും വയറും ഒഴിഞ്ഞു തന്നെയിരുന്നു
അവൻ എഴുന്നേറ്റു
അവസാനം അവൻ വന്നു , എന്റെ അടുത്തേക്ക് തന്നെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ