2017, ഫെബ്രുവരി 11, ശനിയാഴ്‌ച

എന്റെ ഭാഗ്യം


പറയാം ഞാൻ നിന്നോട് എല്ലാം 
ഇന്ന് ഞാൻ സന്തോഷത്തിലാണ് 
എന്റെ ആനന്ദത്തിലേക്ക് 
വാതിൽ തുറക്കപ്പെടുന്നു 


എത്ര കാലമായി ഞാൻ കാത്തിരിക്കുന്നു അവനെ 
ദിവസവും കാണുക , അതാണ്‌ പ്രേമത്തിന്റെ ആദ്യ പടി 
അതിനുള്ള ഭാഗ്യം പോലും എനിക്ക് സിധിച്ചില്ല 
വർഷങ്ങളായി ഞാനവനെ പ്രേമിക്കുന്നു 
അവനതറിയില്ല 
എന്റെ ദൗർഭാഗ്യം 


അതെ വര്ഷങ്ങളായി ഞാൻ അവനെ പ്രേമിക്കുന്നു 
അതവനോടു പറയാത്തതെന്തേ 
എന്ന് നിങ്ങൾ ചോദിക്കാം 
ഉത്തരം നിസ്സാരം 
സ്വവർഗ പ്രേമങ്ങൾ പറയപ്പെടുകയല്ല 
ചെയ്യപ്പെടുകയാണ് 
എന്റേത് സ്വവര്ഗ പ്രേമമാണ് 


എന്താ ഇപ്പോൾ പ്രത്യേകിച്ചൊരു സന്തോഷം ?
നിങ്ങൾ അത് ചോദിക്കുമെന്നെനിക്കറിയാം 
പറയാം , മടിയേതുമില്ലാതെ 
ഞങ്ങൾ ഒരു പ്രസ്ഥാനത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ പോവുകയാണ് 
എന്റെ ഭാഗ്യം, എന്റെ ഭാഗ്യം, എന്റെ ഭാഗ്യം 



ഇനി ഞങ്ങൾ തുടർച്ചയായി കാണും 
ഇനി ഞങ്ങൾ പലപ്പോഴും പരസ്പരം സംസാരിക്കും 
ഒരു ദിനം ഞാൻ അവന്റെ വീട്ടിൽ ചെല്ലുമ്പോൾ 
അവൻ തനിച്ചായിരിക്കും 
ഞാനന്ന് അവന്റെ നഗ്നതയിലേക്ക്‌ പ്രവേശിക്കും 
അവന്റെ നഗ്നതയിലൂടെ നീന്തുമ്പോൾ 
ഞാനവന്റെ കാതുകളിൽ ഓതും 
എനിക്ക് നിന്നെ ഇഷ്ടമാണ് 
എനിക്ക് നിന്നെ വേണം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ