2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

പ്രേമ ലേഖനം

ഈ പ്രേമ ലേഖനം എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അത് കൊണ്ട് ഇനി വൈകിപ്പിക്കുന്നില്ല


പ്രിയ സുഹൃത്തെ ,


ഇത് എന്റെ അവസാനത്തെ പ്രേമ ലേഖനം
ഈ പ്രേമലേഖനം പരാജയപ്പെട്ടാൽ
ഇനിയൊരു പ്രേമലേഖനം എഴുതുവാൻ ഇടയില്ല
ഇത് ശ്രദ്ധാപൂർവ്വം  വായിക്കണം


എന്റെ ആദ്യ പ്രേമലേഖനം ഒരു കവിത ആയിരുന്നു
അത് നഷ്ടപ്പെട്ടു പോയി
അത് നല്കപ്പെട്ടവളും നഷ്ടപ്പെട്ടു പോയി
അവൾ മരണമില്ലാത്ത വേദനയായി എന്റെ മനസ്സിൽ
ഇന്നും നിറഞ്ഞു നില്ക്കുന്നു


രണ്ടാമത്തെ പ്രേമലേഖനം
വര്ഷങ്ങള്ക്ക് ശേഷമാണ് എഴുത പെട്ടത്
അവൾ പ്രേമിക്കപ്പെടാൻ അർഹയല്ലായിരുന്നു
അവൾക്കു വേണ്ടിയിരുന്നത് രൊക്കം പണമായിരുന്നു
ഓരോ പ്രേമലെഖനങ്ങൾക്കും
അവളെഴുതിയ മറുപടി
അവള്ക്കെത്ര രൂപ വേണമെന്ന് മാത്രം
ചോദിച്ച പണം നൽകുവോളം അവൾ പ്രേമം നടിച്ചു
പിന്നീട് അടുത്ത ആളെ തേടി അവൾ പോയി


മൂന്നാമത്തെ പ്രേമം ആയിരുന്നു , ജോസഫ്‌
പ്രേമ ലേഖനങ്ങൾ എഴുതി
ഒന്നും നല്കിയില്ല
അവന്റെ കാതിൽ ഓരോ പ്രേമ ലേഖനവും മന്ത്രിച്ചു
എഴുതേണ്ട ആവശ്യം വന്നില്ല
ഓരോ പ്രേമ പൂർവ്വമുള്ള പദവും കേട്ട്
അവൻ സന്തോഷിച്ചു
അവൻ എന്നോട് കൂടുതൽ ചേർന്ന് കിടന്നു


അതെ ഇത് എന്റെ നാലാമത്തെ പ്രേമം
നാലാമത്തെ പ്രേമത്തിനുള്ള
ആളിനെ കണ്ടെത്താൻ
ഇത് വരെ കഴിഞ്ഞില്ല
ശ്രമിക്കാതെ അല്ല
ശ്രമിച്ചു
ഓരോ അവസരത്തിലും
അവനെ കണ്ടെത്തി എന്ന് വിശ്വസിക്കും
പെട്ടെന്ന് തിരിച്ചറിയും
ഇല്ല , ഞാൻ അവനെ കണ്ടെത്തിയിട്ടില്ല
ഒരാൾ പറഞ്ഞു
എന്നെ മാത്രം സ്നേഹിക്കൂ
ഞാൻ പറഞ്ഞു : ശരി
കുറേക്കാലം നോണ്‍ സ്റ്റോപ്പ്‌ ചാറ്റ്
പിന്നെ മനസ്സിലായി
അവൻ ചീറ്റ്
അവൻ പറഞ്ഞു : ഞാൻ ബ്രാഹ്മണൻ
അത് കള്ളം
അവൻ പറഞ്ഞു : ഞാൻ ചേട്ടനെ മാത്രം സ്നേഹിക്കുന്നു
അതും കള്ളം
അവൻ എല്ലാവരോടും ഇത് തന്നെ ആയിരുന്നു പറഞ്ഞു കൊണ്ടിരുന്നത്
അവന്റെ കള്ളത്തരം ഞാൻ മനസ്സിലാക്കി എന്നറിഞ്ഞതോടെ
അവൻ കോപാകുലനായി
ഇനി നിങ്ങളുമായി ഒരു ബന്ധവും ഇല്ല : അവൻ പ്രഖ്യാപിച്ചു
അങ്ങനെ  അവൻ പോയി


അടുത്ത ആൾ പറഞ്ഞു : ഓ കെ
പക്ഷെ അവനു ഒരാളുമായി ബന്ധം ഉണ്ട്
അത് തുടരരുതെന്ന് പറഞ്ഞതോടെ
അവനും മിണ്ടാതായി

 അങ്ങനെ ഇരിക്കുമ്പോൾ അവൾ വന്നു
അവൾ വളരെ താല്പര്യം കാട്ടി
ഞാൻ കരുതി : ഹായ് , ഇതാ ഇവള എന്നെ സ്നേഹിക്കുന്നു
ഒരു ദിവസം അറിഞ്ഞു , അവൾ ഒരാളോടൊപ്പം താമസിക്കാൻ തുടങ്ങിയിരിക്കുന്നു


അടുത്തതായി വന്നവൻ
വാചകം അടിച്ചു കൂടുതൽ സമയം കളഞ്ഞില്ല
ഇഷ്ടമാണ്
സ്നേഹിക്കാം എന്നെല്ലാം പറഞ്ഞു
മൂന്നാം പക്കം അവൻ ചോദിച്ചു : എന്ത് തരും ?
എന്ത് വേണം ?
എന്ത് തരും ?
നീ പറയ്‌
4000 ?
മറുപടി പറയും മുൻപ്  അവൻ വീണ്ടും എഴുതി : 50000 ?
ഞാൻ പറഞ്ഞു : 200
അവൻ തുക കുറച്ചു : 15000  ?
ഞാൻ പറഞ്ഞു : 200
ശ്ശെ , എന്ന് അവൻ
ഞാൻ കട്ട് ചെയ്തു


മറ്റൊരാളും പ്രേമിക്കാൻ തയ്യാറായി
അവനും ചുമ്മാ പറ്റില്ല
പതിനയ്യായിരം   വേണം


പെണ്ണുങ്ങളെ പ്രേമിക്കുന്നതാ നല്ലതെന്ന് തോന്നുന്നു
ഇത്ര വലിയ തുകകൾ അവർ ചോദിക്കില്ല
അതോ , കാലം മാറിയോ ?
അടുത്ത കാലത്തൊന്നും
പ്രേമിക്കാൻ ഒരു പെണ്ണിനെ കിട്ടിയിട്ടില്ല


നോക്കിക്കൊണ്ടിരിക്കയാ
പ്രേമിക്കാൻ ഒരാളെ വേണം
ഒരു പെണ്ണ്
അല്ലെങ്കിൽ ഒരാണ്
ആണായിരിക്കും നന്ന്
കാരണം കെട്ടാൻ ഉദ്ദേശം ഇല്ല 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ