2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ജീവിക്കാൻ പഠിക്കുക

ആദ്യമായി പഠിക്കേണ്ടത് ചിരിക്കാനാണ് 
ചിരിക്കാൻ അറിഞ്ഞിരിക്കണം 
അറിയുന്നവരോട് മാത്രമല്ല 
അറിയാത്തവരോടും 
ചിരിക്കാൻ അറിയണം 
ഇന്നീ നിമിഷം നിങ്ങൾ തീരുമാനിക്കുന്നു 
ആരെ കണ്ടാലും 
ഞാനവർക്കൊരു ചിരി ദാനം നല്കും 



രണ്ടാമതായി അറിയേണ്ടത് അഭിവാദ്യം ചെയ്യാനാണ് 
അഭിവാദ്യം ചെയ്യാൻ അറിഞ്ഞിരിക്കണം 
അറിയുന്നവരെ മാത്രമല്ല 
അറിയാത്തവരെയും അഭിവാദ്യം ചെയ്യണം 
ഇന്നീ നിമിഷം മുതൽ നിങ്ങൾ തീരുമാനിക്കുന്നു 
ആരെ കണ്ടാലും 
ഞാൻ അഭിവാദ്യം ചെയ്യും 



മൂന്നാമതായി അറിയേണ്ടത് സംസാരിക്കാനാണ് 
സംസാരിക്കാൻ അറിഞ്ഞിരിക്കണം 
അറിയുന്നവരോട് മാത്രമല്ല 
അറിയാത്തവരോടും സംസാരിക്കണം തന്നെ കുറിച്ചല്ല 
താൻ കണ്ടു മുട്ടിയ ആളെ കുറിച്ച് സംസാരിക്കണം 
ഇന്നീ നിമിഷം മുതൽ നിങ്ങൾ തീരുമാനിക്കുന്നു 
ഞാൻ ആരെ കണ്ടു മുട്ടിയാലും 
അവരെ കുറിച്ച് ഞാൻ സംസാരിക്കും 




നാലാമതായി അറിയേണ്ടത് സഹായിക്കാനാണ് 
സഹായിക്കാൻ അറിഞ്ഞിരിക്കണം 
അറിയുന്നവരെ മാത്രമല്ല 
അറിയാത്തവരെയും സഹായിക്കണം 
കഴിയുന്ന വിധത്തിൽ സഹായിക്കുക 
ഇന്നീ നിമിഷം മുതൽ നിങ്ങൾ തീരുമാനിക്കുന്നു 
ഞാൻ ആരെ കണ്ടുമുട്ടിയാലും 
അവരെ ഞാൻ സഹായിക്കും 



അഞ്ചാമതായി അറിയേണ്ടത് അപകടകാരികളെയാണ് 
അപകടകാരികളെ തിരിച്ചറിയണം 
അപരിചിതർ പറയുന്നത് കേട്ട് ഒന്നും ചെയ്യരുത് 
അവർ തരുന്ന സാധനങ്ങൾ വാങ്ങരുത് 
അവരുടെ സാധനങ്ങൾ 
അവർ തന്നെ സൂക്ഷിക്കണം 
നിങ്ങളല്ല അവരുടെ സാധനങ്ങൾ സൂക്ഷിക്കേണ്ടത് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ