2017, ഫെബ്രുവരി 12, ഞായറാഴ്‌ച

ഷോണ്‍

പ്രേമത്തിന്റെ മധുരോദാരമായ നിമിഷം
അതെ, എല്ലാം ഒരു നിമിഷത്തിൽ കഴിഞ്ഞു എന്നാണു തോന്നിയത്
വാസ്തവത്തിൽ മണിക്കൂറുകൾ കഴിഞ്ഞിരുന്നു
അവനോടൊപ്പമായിരുന്നു, ഷോണ്‍



എത്രയോ നാളുകൾ
എത്രയോ മെസേജുകൾ
എന്നിട്ട്, അവൻ നിശ്ശബ്ദനാകും
പറയും
വരാം
പണം വേണം
എവിടെ വരണം
എത്ര വയസ്സുണ്ട്
ഒരു ഫോട്ടോ തരുമോ
എത്ര പണം തരും
എവിടെ വരണം
പിന്നീട് മെസെജുണ്ടാവില്ല
മൌനം
കുറെ നാൾ
പിന്നെയും പറയും
വരാം
പണം വേണം
എവിടെ വരണം
എത്ര വയസ്സുണ്ട്
ഒരു ഫോട്ടോ തരുമോ
എത്ര പണം തരും
എവിടെ വരണം
പിന്നീട് മെസെജുണ്ടാവില്ല


അവസാനം
അവൻ പറഞ്ഞു
എനിക്ക് പണം വേണം
തരാം, ഞാൻ പറഞ്ഞു
എത്ര വേണം ? ഞാൻ ചോദിച്ചു
അഞ്ഞൂറ് , അവൻ പറഞ്ഞു
എവിടെ വരണം ? അവൻ ചോദിച്ചു
ഞാൻ പറഞ്ഞു :  പറയ്‌
അവൻ പറഞ്ഞു
ഇത്തവണ അവനു പണം അത്യാവശ്യമായിരുന്നു
അവൻ വരിക തന്നെ ചെയ്തു


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ